Thursday, December 5, 2024

 പ്രവാസിയുടെ സാഹിത്യഭൂപടം

By Rema Prasanna Pisharody, Bangalore

 “Sometimes  I  long to forget… It is painful to be conscious of two worlds.” 
― 
Eva Hoffman, Lost in Translation: A Life in a New Language

പ്രവാസം എന്ന വാക്കിന്റെ അർഥതലങ്ങൾ തേടിപ്പോകുമ്പോൾ ആദ്യം മനസ്സിലേയ്ക്ക് എത്തിച്ചേരുന്നത്  ‘വീട്ടിൽ നിന്നകലെയുള്ള വീട്  എന്നൊരു  സങ്കല്പമാണ്. അതിജീവനത്തിന്റെ   യാത്രാന്ത്യത്തിനൊടുവിൽ   ചേക്കേറുന്ന പുതിയ തണൽമരച്ചില്ലയിലെ കിളിക്കൂടുകൾ ‘ഹോം എവേ ഫ്രം ഹോം’  .

വിശ്വസാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ് വെ  ‘സൂര്യനും ഉദിക്കുന്നു’

(The Sun also Rises’)എന്ന കൃതിയിൽ  “You're an expatriate. You've lost touch with the soil എന്നാണ്  പ്രവാസത്തെക്കുറിച്ചെഴുതിയിരിക്കുന്നതിങ്ങനെയാണ്

ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവായ  ലോകപ്രശസ്തഭൗതിക ശാസ്ത്രഞ്ജൻ  ആൽബർട്ട്  ഐൻസ്റ്റിന്റെ    ജീവിതനിർവ്വചനം  കൗതുകകരമാണ്.  

“There are only two ways to live your life, as though nothing is a miracle, or as though everything is a miracle.”

അതേ പോലെ അത്ഭുതങ്ങൾ തേടി  ഇനിയൊരു  മിറക്കിൾ ഉണ്ടായേക്കാം  എന്നൊരു ചിന്തയിൽ   ജനനസാന്ത്വനത്തിന്റെ  സുരക്ഷയിൽ നിന്ന്  പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോകുന്ന പ്രവാസികൾ.

 

വാക്കിന്റെ  അർഥതലങ്ങൾ  തേടുമ്പോൾ  കാലത്തിന്റെ  ഇടവേളകൾ  പുതിയ അറിവുകളായി രൂപാന്തരപ്പെടുന്നു.  യുഗഭേദങ്ങളുടെ  ആവശ്യകതയിൽ  നിന്ന് ശാസ്ത്രം സ്വരുക്കൂട്ടിയെടുക്കുന്ന  രൂപരേഖകളിലൂടെ  ഉരുത്തിരിയുന്ന വസ്തുക്കൾ.  കലയും  ശാസ്ത്രവും രണ്ട്  വിഭിന്നതലങ്ങളിലൂടെ സംവദിക്കുമ്പോൾ  ഉറവ കൊള്ളുന്ന  ഊർജ്ജത്തിനും  രണ്ടളവുകളാണ്. പരിമിതിയിൽ നിന്നും അപര്യപ്തമായ ആകാശവ്യാപ്തിയിലേയ്ക്കും അതിനുമപ്പുറമുള്ള  ഗ്രഹപ്പെരുമകളിലേയ്ക്കും  സഞ്ചരിക്കുന്ന ലോകത്തിന്റെ സൂക്ഷ്മവും, സ്ഥൂലവുമായ  ഭിന്നസഞ്ചയം..

 

തൂക്കുപാലങ്ങളിലങ്ങോടുമിങ്ങോടും ആടും പോലെയാണ് പ്രവാസിയുടെ മനസ്സും ഹൃദയവും. മനമില്ലാമനസ്സോടെ ഉപേക്ഷിച്ചുപോന്ന മൺസുഗന്ധം  തേടി ജനനഗൃഹത്തിലേയ്ക്കുള്ള  യാത്രകൾ. ഉത്തരവാദിത്വത്തിന്റെ, അതിജീവനത്തിന്റെ  മടക്കങ്ങൾ. തിരയേറ്റത്തിൽ  കടലുപേക്ഷിക്കുന്ന മൺതരികൾ പോലെ പ്രതീക്ഷ.   പുതുവഴിയിൽ  പ്രവാസി നെഞ്ചോടേറ്റുന്ന ആദ്യക്ഷരമധുരം.  എഴുതിത്തീരാത്ത  സമുദ്രങ്ങളുടെ നിധിശേഖരങ്ങൾ.   പ്രതിസന്ധിയുടെ  പ്രകമ്പനകാലത്തും  ഉപേക്ഷിക്കാനാകാത്ത  പ്രിയപ്പെട്ട അക്ഷരലിപികൾ.  പ്രവാസിയുടെ സാഹിത്യം   ഒരുൾവിളിയാണ്. ഉണർത്തെഴുത്താണ്, സ്മൃതിയിടമാണ്,   ഓർമ്മപുതുക്കലാണ്. വായനശാലയുടെ  ഗന്ധമാവാഹിച്ചെടുത്ത  താളിയോലപ്പഴക്കത്തിലൂടെ അച്ചടിമഷിയുടെ  പുതുലിപികളിലൂടെ പ്രവാസിയും സഞ്ചരിക്കുന്നു.

 

പ്രവാസം എന്ന നോവലിൽ എം മുകുന്ദനും, ആടുജീവിതത്തിലൂടെ ബന്യാമിനും, അപഹരിക്കപ്പെട്ട ദൈവങ്ങളിലൂടെ ആനന്ദും പ്രവാസത്തിന്റെ ശബ്ദമാകുമ്പോൾ മാറ്റത്തിന്റെ പുതിയ പ്രവാസമുഖം നമുക്ക് ദർശിക്കാനാകുന്നു.

 

അക്ഷാംശങ്ങളും രേഖാംശങ്ങളും അളന്ന് തിട്ടപ്പെടുത്താനാവാതെയൊരു ഭൂഖണ്ഡമാണ് പ്രവാസിയുടെ സാഹിത്യലോകം. എഴുതിയെഴുതി വിരൽ നോവുമ്പോഴും  ആൾപ്പാർപ്പധികമില്ലാത്ത ഒരു ഗോത്രം പോലെയാണ് പ്രവാസിയുടെ സാഹിത്യഭൂപടം.  മെയിൻ സ്ടീമിന്റെ അക്ഷരക്കൂടുകളിൽ കേരളത്തിന്റെ മഴുപ്പാടു വീണ ചെറിയ ഹരിതഭൂമി നിറയുമ്പോൾ പ്രവാസി അന്യസംസ്ഥാനത്തിന്റ മതിൽച്ചുറ്റുകളിലിരുന്ന് മാതൃഭാഷയുടെ അമൃതിലെഴുതുന്നു. ആഘോഷിക്കപ്പെടാത്ത  ആത്മസാക്ഷാത്ക്കാരമാണത്. പൈതൃകത്തിന്റെ നിറക്കൂട്ടുകളാണതിൽ. വലയങ്ങളുടെ മാസ്മരികപ്രഭയില്ലാതെ, താരഘോഷങ്ങളില്ലാതെ പ്രവാസി സാഹിത്യത്തിന്റെ ചെറിയ ചെറിയ മേച്ചിൽപ്പുറങ്ങൾ  സ്വയമുണ്ടാക്കുന്നു.  മേയാൻ  താഴ്വാരങ്ങൾ തേടിപ്പോകും മേഘങ്ങൾക്കിടയിലൂടെ  സന്ദേശങ്ങളുമായി നീങ്ങും ചെറുകിളികളെപ്പോൽ ചിറക് നിർത്തിപ്പറക്കുന്നവർ. ആകാശത്തിന്റെ   അനന്തമണ്ഡലത്തിൽ, താരകാവർഷങ്ങളുടെ  പ്രകാശപ്രഭയിൽ,  യാഥാർഥ്യത്തിന്റെ  നടുക്കങ്ങളിൽ  ചിന്തകളെ  ഘനനം ചെയ്യുന്നവർ.  അപരിചിതത്വത്തിന്റെ  ചുരുക്കങ്ങളിൽ നിന്ന്   സ്വയം പരിചിതമാകുന്നവർ. 

 

Hope is the thing with feathers that perches in the soul - and sings the tunes without the words - and never stops at all.

 

എന്ന എമിലി ഡിക്കിൻസിന്റെ പ്രതീക്ഷ (ഹോപ്) എന്ന കവിത പോലെയുള്ളിന്റെയുള്ളിൽ  വസന്തമെത്തുമെന്ന്, പുതിയ പുലരിയുണ്ടാകുമെന്ന് പ്രത്യാശയോടെ കാത്തിരിക്കുന്നവർ.

 

 സാഹിത്യത്തിന്റെ  വിവിധതലങ്ങൾ  പ്രവാസഹൃദയങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നു. കൂട്ടായ്മയകളിലൂടെ,  സംവാദങ്ങളിലൂടെ,  പരിഭവത്തിലൂടെ, പരിദേവനത്തിലൂടെ,   അക്ഷരക്കൂട്ടുകളെ  ആസ്വദിക്കുന്നു,   

സ്നേഹിക്കുന്നു

 

സ്ഥലജലഭ്രമവുമായ് നിഴലാടുന്ന  ശൈത്യവെയിലിൽ  ഭൂമിയുടെ  അരികിലൂടെ ആസ്ട്രോയിഡ് ഫാതോൺ കടന്നു പോയതറിഞ്ഞ് ആശ്വസിക്കുന്ന അറിവ്. ഭൗമപ്രദക്ഷിണപാതയ്ക്കരികിലൂടെ  ഫോളറൻസ് എന്ന ഛിന്നഗ്രഹം  കടന്നു പോയപ്പോൾ  അതൊന്ന്  ഭൂമിയുമായുരസിയാൽ  അപ്രത്യക്ഷമായേക്കാവുന്ന ഒരു  ജീവമണ്ഡലത്തിന്റെ  നൈമിഷികതെയോർമ്മിക്കാതെ   അഹം ബോധം അല്പനേരമെങ്കിലും  മനസ്സിൽ  സൂക്ഷിക്കുന്ന  ജന്മരാശിയുടെ  ചഞ്ചലത്വം  മനനം ചെയ്യേണ്ട  മനുഷ്യനിർവ്വചനത്തെ  ഇടനേരങ്ങളിൽ ഉലയ്ക്കുന്നുവെങ്കിലും  പ്രതീക്ഷയുടെ കൈത്തിരികൾ  സൂക്ഷിക്കുന്നു പ്രവാസം.

 

തിരക്കിന്റെ നഗരത്തിനോരോയിടങ്ങളിലും  പ്രവാസിയുടെ  കൂട്ടായ്മകൾ. സാഹിത്യത്തിന്റെ  ശബ്ദരേഖകൾ, കനലെഴുത്തുകൾ, സങ്കീർണ്ണതയുടെ വിഭിന്നരൂപങ്ങൾ,  കൗതുകക്കുറിപ്പുകൾ.  ദൂരെദൂരേയ്ക്ക് യാത്രയാകുമ്പോഴും  മലയാണ്മയുടെ കായലോരങ്ങളിലൂടെ പായ് വഞ്ചി തുഴഞ്ഞോർമ്മകൾ  മനസ്സിലേയ്ക്ക് ഓളങ്ങളിലൊഴുകിയെത്തും. സഞ്ചാരങ്ങളുടെ കപ്പലോട്ടങ്ങളുടെ  നൂറ്റാണ്ടുകളുടെ സുഗന്ധസ്മരണകൾ പോലെ എല്ലാക്കാലവും  എഴുത്തും പ്രവാസിയുടെ ശ്വാസനിശ്വാസങ്ങളിൽ ഊർജ്ജസ്ഫുലിംഗങ്ങളേറ്റുന്നു.  മറന്നിട്ട പേനകളിലൂടെ  ഉള്ളിലുരുത്തിരിയുന്ന സമസ്യകളുടെ  പൂരണം.

 

പ്രവാസികളുടെ സ്വർഗഭൂമിയാണ് ബാംഗ്ളൂർ. ഇന്ത്യയുടെ ഒരു ചെറിയ ഭൂപടം ഇവിടെ രൂപം കൊണ്ടിരിക്കുന്നു.  ഇൻഫോമേഷൻ ടെക്നോളജിയുടെ ആസ്ഥാനമായ  ബാംഗ്ളൂരിലെ  കേരളം  സാംസ്ക്കാരികമായും, സാഹിത്യപരമായും വളർന്നുകൊണ്ടിരിക്കുന്നു.  നഗരതിരക്കിന്റെ തീക്ഷ്ണതയിലും പ്രാരബ്ദങ്ങളുടെ ആശങ്കകളിലും , വാരാന്ത്യങ്ങളെ കൂട്ടായ്മകളിലൂടെ   കേരളസംസ്ക്കാര, സാഹിത്യലോകത്തെ  കൈകുമ്പിളേറ്റി പരിലാളിക്കുന്നു  മലയാളപ്രവാസം.  

 

കൂട്ടായ്മകളുടെ എണ്ണം കൂടുന്നത്  ആരോഗ്യപരമാണോ   എന്നൊരു ആശങ്കയുണ്ടെങ്കിലും   തിരക്കിന്റെയിടങ്ങളിലെ   ഒരു   വാരാന്ത്യം വീടിനരികിലാക്കാനുള്ള   ഒരു   ശ്രമം എന്ന  നിലയിൽ  അതിനെ അംഗീകരിക്കാനാവും.  ദു:ഖകരമായ  ഒരു വസ്തുത  പ്രവാസിസാഹിത്യം ഇപ്പോഴും  മൂലത്തിന്റെ  ആശ്രിതകാലമായ്  നിലനിൽക്കുന്നു എന്നതാണ്.  അതിനാലാവണം  പ്രവാസിസാഹിത്യം  മെയിൻസ്ട്രീമിന്റെ ക്രീമിലെയറിനരികിലെ   ഒരു സാധാരണ സംഗതിയായി  നിലകൊള്ളുന്നത്.  ബാംഗ്ളൂരിലെ   കുറെയേറെ സംഘടനകൾ   പ്രവാസി സാഹിത്യത്തെ അംഗീകരിക്കുന്നു എങ്കിലും, കേരളഭൂപടത്തിൽ പ്രവാസി സാഹിത്യം  ഇന്നും അടയാളപ്പാട്  തേടുന്ന അക്ഷരക്കൂട്ടുകളാണ്.  ആത്മസാക്ഷാത്ക്കാരത്തിന്റെ എഴുത്തിന്  അംഗീകാരം  ആവശ്യമോ  എന്നൊരു  മറുവശവുമുണ്ട്. അതിനാലാണ്  പ്രവാസി  ഇന്നും  തൂലിക  കൈയിലേറ്റുന്നത്, എഴുതിക്കൊണ്ടേയിരിക്കുന്നത്.  അംഗീകാരത്തിനപ്പുറം ആത്മസംവേസദനത്തിന്റെ  സംപ്തൃതി.  അതിലുണരുന്ന ഊർജ്ജമാണ് പ്രവാസിയുടെ സാഹിത്യം

 

പോൾ ബൗൾസ് ‘Sheltering Sky’ എന്ന കൃതിയിൽ പറയുന്നു

 

“But there was never any knowing or any certitude; the time to come always had more than one possible direction. One could not even give up hope. The wind would blow, the sand would settle, and in some as yet unforeseen manner time would bring about a change which could only be terrifying, since it would not be a continuation of the present.” 

 

ഭൂമിയുടെ  ഓരോയിടങ്ങളും തേടിയുള്ള  യാത്രയിൽ നിന്ന് വ്യത്യസ്തമാണ്  ജീവസന്ധാരണത്തിനായുള്ള  അതിജീവനപ്രവാസം. 

 

“In a gentle way you can shake the World” 

മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്

 

പല നദികൾ   ചേരും  സമുദ്രം   പോലെ പല  സംസ്ക്കാരങ്ങൾ   ചേർന്നൊഴുകും പ്രവാസം. അറിഞ്ഞോ  അറിയാതെയോ ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന ഭൂമിയുടെ ഒരിടം. ഭൂഖണ്ഡങ്ങളുടെ  തിരിവുകളിലൂടെ,  അതിരുകളിലൂടെ  ജനനഗന്ധമുള്ള  മൺ തരികൾ  കടന്ന്  എത്തിച്ചേരുന്ന  പുതിയ ഭൂമി.   പ്രവാസത്തിന്റെ  ഭൂപടം.

 

Rema Pisahrody

Bangalore


മനുഷ്യസഹജം

മനുഷ്യസഹജം

മനുഷ്യത്വരഹിതമായി  പെരുമാറുന്നവരോട്  മനുഷ്യസഹജമായ കുറവെന്ന് കരുതി ഒരിക്കൽ ക്ഷമിക്കാനാവും.

അത് ശീലമാക്കിയവരോട്,  നമ്മേ അപമാനിക്കാൻ വീണ്ടും വീണ്ടും പട കൂട്ടി വരുന്നവരോട് എന്ത് പറയാനാണ്.  കൂലിയെഴുത്തുകാർ പ്രശംസിച്ചാൽ നമ്മുടെ മനുഷ്യ്വത്വം  കൂടുകയോ, കൂലിയെഴുത്തുകാർ അപമാനിച്ചാൽ നമ്മുടെ മനുഷ്യത്വം കുറയുകയോ ഇല്ല. മനുഷ്യത്വപരമല്ലാത്ത സകല കർമ്മങ്ങളും ചെയ്തിട്ട് മനുഷ്യസഹജമായ കുറവാണ് ക്ഷമിക്കുക എന്ന് നമ്മോട് പറയുന്നവർ മറക്കുന്ന ഒരു കാര്യമുണ്ട്. മറ്റുള്ളവരുടെ മനുഷ്യസഹജമായ കുറവ് പൊറുക്കാൻ അവർക്കൊന്നുമായില്ല എന്നതാണ് സത്യം,  എല്ലായിടത്ത് നിന്നും പലപ്രാവശ്യവും മാറി നിൽക്കാൻ ശ്രമിച്ചപ്പോഴും വീണ്ടും വീണ്ടും പിന്നാലെയെത്തി പ്രശ്നങ്ങളിലേക്ക് വീണ്ടും വീണ്ടും വലിച്ചിട്ടത് നിങ്ങളുടെ കൂട്ടരാണ്. 

ഞങ്ങളുടെ ഭാഗത്ത് അറിയാതെ വന്ന ചില  പോരായ്മകൾക്കെതിരെ അറിഞ്ഞ് കൊണ്ടാണ് നിങ്ങളുടെ ആൾക്കാർ ഞങ്ങളെ ആക്രമിച്ചത്.  സ്ഥിരമായി സ്റ്റോക്കിംഗ്  നടത്തി അപമാനിക്കുക, ഗോസിപ്പ് ചെയ്ത് എല്ലാവരെയും  ഞങ്ങൾക്ക് എതിരാക്കുക . ഇതെല്ലാം മനുഷ്യസഹജമായ കുറവായിരിക്കും . മൂന്ന് വലിയ ന്യൂസ് മീഡിയകളെ വാടകയ്ക്കെടുത്ത് ശിരസ്സിന് ചുറ്റും വലവിരിച്ചത് കൊണ്ടല്ലേ നിങ്ങളെ ദൈവം സ്റ്റിംഗ് ചെയ്തത്. ആദ്യം മനുഷ്യത്വരാഹിത്യം ചെയ്തത് നിങ്ങളുടെ കൂട്ടരാണ്. അത് മനസ്സിലാക്കുക വീണ്ടും വീണ്ടും വന്ന് ഞങ്ങളെ ആക്രമിച്ചു. എന്തായിരുന്നു ഗർജ്ജനം റ്റൈം റ്റു ഗോ, അതെ ഞങ്ങളും അത് തന്നെയാണ് പറഞ്ഞത്. ഞങ്ങളുടെ പിന്നാലെ നടക്കാതെ ടൈം റ്റു ഗോ എന്ന്. അത് നിങ്ങൾ ചെയ്യില്ല. ഞങ്ങളുടെ പിന്നാലെ സ്ഥിരം നടന്ന്  ഞങ്ങളെ ഭ്രാന്ത് പിടിപ്പിക്കുക. അതിനുള്ള ശിക്ഷ മാത്രമേ നിങ്ങൾക്ക് ലഭിച്ചുള്ളൂ. ഇപ്പോഴും മനുഷ്യത്വരഹിതമായി  അത് തുടരുന്ന നിങ്ങളും നിങ്ങളുടെ കൂട്ടരും  മനുഷ്യസഹജമായി ഞങ്ങൾ ക്ഷമിക്കണമെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നതെന്തിനാണ്.  ഞങ്ങൾ ആരുടെയും പിന്നാലെ ലെൻസും വച്ച് നടക്കുന്നില്ല. അത് ചെയ്യുന്നത് നിങ്ങളാണ്. അത് കൊണ്ട് ഞങ്ങളോട് ഗർജ്ജിക്കാനോ, ആഞ്ജാപിക്കാനോ നിങ്ങളുടെ കൂട്ടർക്ക് അവകാശമുണ്ടോ എന്നൊരു സ്വയം പരിശോധന ചെയ്ത് നോക്കുക.   മനുഷ്യത്വരഹിതമായി കൂലിയെഴുത്ത് കൂട്ടങ്ങളെ കൊണ്ട് അത് തുടരുന്ന നിങ്ങളോട് മനുഷ്യസഹജമായി പൊറുക്കണമെന്ന് ഞങ്ങൾക്ക് ഉപദേശം തരുന്നവരുണ്ട്.  മനുഷ്യത്വമില്ലായ്മ ഭൂഷണമാക്കിയവരോട്, അതാണ് ജയമെന്ന് സ്വയം വിശ്വസിക്കുന്നവരോട് എന്ത് പറയാനാണ്. ഞങ്ങളെ ഉപദേശിക്കുന്നതിന് മുൻപ് 

Be the change you wish to see in others.. 

  

Monday, December 2, 2024

DECEMBER 1 2024 DWANI ANNUAL DAY AND SHASTHRA SAHITHYA VEDI KUDUMBA SANGAMAM

DWANI ANNUAL DAY IN DRISHYA AUDITORIUM A CHANCED VISIT.. 


A SCENE FROM DRAMA VINCENT VAN GOGH IN ECA, INDIRANAGAR
 

AFTER THE DRAM A FLOWER WAS ON MY LAP
 I THINK A DANCER GIRL DROPPED IT 





 

Sunday, December 1, 2024


TRUTH, ISN’T THAT BEAUTIFUL…

When someone said move on, i was wondering from where i should move on.. 

I did not even know that i was there in one particular place and naturally i had the doubt that from where i should move.

I had this certain belief that the one who invades the privacy of another human for sure not doing it with  a good motive.  A dignified and good human being does not do that.

In truth i was fighting hard against the commotion around me and want to escape from that roar as it drained me. . Whoever was in that group i was screaming at them to go. Unfortunately the commotion never stopped. 

How can anyone believe a nameless faceless entity . I wanted to escape because the whole issue from invasion to following me everywhere had drained by brain..  

On the whole the one who hired countless people and  faked  all emotions  silenced the truth. 

There a collective effort to stop me from writing. That is not justice i know. I fight for that and the commotion continues.  If it is there or not I am able to write, isn’t that beautiful..

 

 




Saturday, November 30, 2024

RAKSHA ANNUAL DAY NOVEMBER 30, 2024





 

PUBLISHED ON NOVEMBER 30, 2024

മിണ്ടൽ

Rema Pisharody

 

മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-

സന്ധ്യയോടൊന്നും പറഞ്ഞില്ലനന്തത!

മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-

മണ്ണിനോടൊന്നും പറഞ്ഞില്ല വേരുകൾ

 

മങ്ങിത്തുടങ്ങും വിളക്കണച്ചാകാശ-

മൊന്നുമേ മിണ്ടാതിരിക്കുന്നതെന്തിന്;

ചോദിച്ചു രാപ്പാടിയെങ്കിലും നിശ്ശബ്ദ-

താരകങ്ങൾ ധ്യാനലീനരായ് നിന്നുവോ?

 

യാമങ്ങളെല്ലാം കടന്നുഷസ്സെത്തവേ-

സാധകം ചെയ്യാൻ മറന്നു സാരംഗികൾ!

ചന്ദനക്കൂട്ടും കടന്ന് സോപാനങ്ങൾ

ഒന്നുമേ പാടാതെ മൗനത്തിലാഴ്ന്ന് പോയ്

 

മിണ്ടാതെ നിൽക്കുന്ന സൂര്യഗോളത്തിൻ്റെ-

പിന്നിലായ് ചക്രവാളം നിന്നു മൂകമായ്

മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-

ഇന്നിനോടൊന്നും പറഞ്ഞതില്ലാകാശം

 

മിണ്ടിത്തുടങ്ങിയാൽ തോരാതെ പെയ്യലിൽ

എന്നുമുണ്ടാകുന്ന പ്രാക്കും, പരാതിയും

കണ്ടുകണ്ടാമഴത്തുള്ളികൾ പെയ്യാതെ-

മിണ്ടാതിരിക്കുന്ന ഹേമന്തതീരത്ത്

 

മിണ്ടിമിണ്ടിത്തിരയ്ക്കെന്നും വരച്ചിടാൻ-

ഒന്നുമാത്രം ജലം തൊട്ട നീർപ്പോളകൾ

പണ്ടേ കൊഴിച്ചിട്ട ചിപ്പികൾ, പൂർവാഹ്ന-

മന്ത്രങ്ങൾ സാധകം ചെയ്യുന്ന ശംഖുകൾ!

 

മിണ്ടിമിണ്ടിപ്പറഞ്ഞാകെ നീറിപ്പക-

ത്തുമ്പിലായ് പൊട്ടിത്തെറിച്ച കാലത്തിൻ്റെ

പെൻഡുലം നിശ്ചലം, ലോകസ്തൂപത്തിൻ്റെ

നെഞ്ചിൽ പിടഞ്ഞുവീഴുന്ന യുദ്ധക്കനൽ

 

അന്ധകാരം വാക്കതൊന്നുമേ ചൊല്ലാതെ-

മിണ്ടാതിരിക്കുന്ന പർവ്വതഗുഹയ്ക്കുള്ളിൽ

മിണ്ടിയാലെന്ത്, മിണ്ടാതങ്ങിരിക്കിലും

രണ്ടതിർവേലിയിൽ ഗന്ധകം കത്തവേ

 

മിണ്ടാതെ പ്രാണൻ പലായനം ചെയ്യുന്നു

മിണ്ടാതെ സന്ധികൾ മാഞ്ഞുപോയീടുന്നു

മിണ്ടാതെ മിണ്ടാതെ വാക്കുയർത്തും മതിൽ,

മിണ്ടാതെ മിണ്ടാതെ തച്ചൻ്റെ വീതുളി!

 

മിണ്ടിപ്പിടഞ്ഞ് കരിഞ്ഞ വേരിൽ നിന്ന്-

മിണ്ടി വീണ്ടും തുടങ്ങീടുന്നൊരക്ഷരം

രണ്ടായ് പിളർന്നൊരാരൂഢത്തിൽ നിന്നതാ

രണ്ട് പത്രങ്ങൾ, ശിലാശില്പശാലകൾ

 

ഒന്നൊളിപ്പോരിൻ്റെ മിണ്ടാത്ത ഭൂപടം

മറ്റേത് നിശ്ശബ്ദമാകുന്ന സാഗരം

രണ്ടിലും തെറ്റിപ്പിരിഞ്ഞ ശബ്ദത്തിൻ്റെ-

രണ്ട് ചിഹ്നങ്ങൾ പതാക, ഭൂഖണ്ഡങ്ങൾ.

 

=========================================

RAKSHA ANNUAL OUTING 2023