ത്രിവർണ്ണപതാക
പതാകകളിലുയർന്ന
സ്വതന്ത്ര ചിന്തകളിൽ
പനിനീരു തൂവിയൊഴുകിയ
മഴതുള്ളികളിൽ
വിന്ധ്യനും ഹിമാലയവും
യമുനയം ഗംഗയും ഉണരുമ്പോൾ
സ്വാതന്ത്ര്യമെന്തെന്നറിയാത്ത
ഒരു ഇന്ത്യ ആദിഗ്രാമങ്ങളിലുണരുന്നു
അക്ഷരങ്ങളിലുണരാത്ത
ഇന്ത്യയുടെ ഉൾഗ്രാമങ്ങൾ
ത്രിവർണ്ണപതാകയുടെ
വർണ്ണങ്ങളറിയാത്തവർ
കൊടിക്കൂറകൾ പാറുന്ന
രാജമന്ദിരങ്ങളിലേയ്ക്ക്
അസഹിഷ്ണുതയുടെ
കലാപവുമായി വരാത്ത
ഒരു ഇന്ത്യ
അറിവില്ലായ്മയുടെ
ആൾരൂപങ്ങളിലെ ഭൂപടരേഖ
അവിടെ പതാകൾ തേടിയലഞ്ഞ
കാലമേ ഒരു ത്രിവർണ്ണപതാക
അവിടെയുമുയർത്തൂ
No comments:
Post a Comment