Friday, December 14, 2012

ശരത്ക്കാലനക്ഷത്രങ്ങളുടെ കവിത

ഋതുക്കളുടെ ജപമാലയിൽ
നി
ന്നടർന്നുവീണമുത്തുകൾ
ശരത്ക്കാലമെനിക്കേകി
ആൾക്കൂട്ടം കഥയെഴുതിനീങ്ങും
നഗരവീഥിയിലൂടെ
മനസ്സിലൊരു ഗ്രാമവുമായ്
ശരത്ക്കാലത്തിൻ
മുത്തുമണികളിൽ
നിന്നുണരും
മധുരതരമാം വാക്കുകളാൽ
ഹൃദ്സ്പന്ദനലയമലിയും
കവിതയെഴുതും നക്ഷത്രങ്ങളെ
കണ്ടുകണ്ടു
ഞാൻ മെല്ലെ നടന്നു....

പുകയൊഴുകും വീഥികളി
ലൂടെ
കാറ്റിൻ മർമ്മരമുലയും
ഉദ്യാനവൃക്ഷശിഖരങ്ങളിലിരുന്ന്
കുയിൽ പാടുന്നതും കേട്ട്
മൊഴിയിൽ പൂത്തുലയും
പവിഴമല്ലിപ്പൂ
മരങ്ങൾക്കരികിൽ
എന്റെ കാവ്യസ്വപ്നത്തിനതളുകൾ
എനിക്ക് ചുറ്റും മതിലുകൾ പണിയുമ്പോൾ അരികിലൂടെ നടന്നുനീങ്ങിയ 

മുഖങ്ങളേയും, മുഖപടങ്ങളേയും 
മറന്നുതീർന്ന
ഒരു ശരത്ക്കാലനക്ഷത്രമായ്
ഞാൻ മാറിയിരുന്നു....

No comments:

Post a Comment