Saturday, October 1, 2011


മഴ
മഴപെയ്തുതോർന്നനാൾ
ശംഖിൽസൂക്ഷിച്ചോരു
കടലിന്നിരമ്പമെൻ
ഹൃദസ്പന്ദനങ്ങൾ..
ഇനിയുംവരും മഴക്കാലങ്ങൾ
നീർച്ചാലിലൊഴുകിനീങ്ങും
മഴതുള്ളികൾ
പിന്നെയാവഴിയിലായ്
നിൽക്കും തണൽ മരങ്ങൾ
മുറിച്ചകലും വിധിക്കൂടുമൊരു
സത്യവചനവും...
അരികിലൊരുചെമ്പകപ്പൂമര
ചോട്ടിലായ്
ഇനിയും വരാം വ്യാധചിന്തകൾ
കൂടുമായ്
വലകൾ പണിഞ്ഞു 
തേൻ കനിയും നിരത്തി
നിർവചനങ്ങളിൽ
നിറക്കൂട്ടുകൾചാലിച്ചു
മുറിവിൽ വിഷാദങ്ങൾ
ചേർത്തുകെട്ടി
പലേവ്യഥകളായ്
ചുറ്റിലുമൊഴുകിയേക്കാം...
എവിടെയാണഗ്നിയ്ക്കൊരിത്തിരിയെണ്ണ
ഞാനറിയാതെയിറ്റിച്ചുപോന്നതും
തീരങ്ങളിതൾനീട്ടുമേതോ
ത്രിസന്ധ്യയിൽതൊട്ടു
ഞാനെഴുതാനിരുന്നതും
എഴുതിമുറിപ്പെട്ട
കാവ്യങ്ങളിൽ തീർഥജലവുമായ്
മഴയെന്റെയരികിലിരുന്നതും
അരികിലീസായന്തനത്തിന്റെ
ചില്ലകളുലയുന്നു
വീണ്ടും മഴതുടുപ്പാർന്നൊരാ
വഴിയിലോ വന്നുനിൽക്കുന്നതീ
ഭൂമിയും...

No comments:

Post a Comment