ഗ്രാമം
തിരക്കൊഴിഞ്ഞ സായാഹ്നങ്ങൾ
അതീവ മനോഹരം...
അസ്തമയത്തിന്റെ ആദ്യാക്ഷരമെഴുതി
സൂര്യൻ ആത്മാവു ഹോമിക്കുന്ന സായന്തനം
കടലിന്റെ കാവ്യങ്ങളിൽ
നിന്നൊഴുകി മായുന്ന ചാരുത
അഗ്നികുണ്ഡങ്ങളിൽ
തീർഥജലം തൂവി തണുപ്പിക്കുന്ന
രാത്രിമഴ..
മഴതുള്ളികളിൽ മുഖം മറയ്ക്കുന്ന
കുടമുല്ലപ്പൂക്കൾ
രാവിന്റെ ചിറകിൽ
ദു:സ്വപ്നങ്ങളിൽ
കരിന്തേളുകൾ.....
പ്രണവം തേടുന്ന
ബ്രാഹ്മമുഹൂർത്തം
ഉറങ്ങിയെണീറ്റ് ഗായത്രിയുരുവിടുന്ന
മനസ്സിലുണരുന്ന ഗ്രാമം...
No comments:
Post a Comment