തഴുതിടാനാവാത്ത വാതിൽ
ഒരിയ്ക്കൽ
ചുറ്റുവാതിലുകളടയ്ക്കുമെന്നും
ഇനിയൊരിക്കലും തുറക്കില്ലെന്നും
രാവിന്റെ നിറമുള്ള മനസ്സിൽ
നിന്നൊരു മൊഴി
കേട്ടുണർന്നു കടൽ.....
രാവിനൊരിയ്ക്കലും
അടച്ചു തഴുതിടാനാവാത്ത
തുറക്കാനാവാത്ത
ഒരു വാതിൽ കടലിനരികിൽ...
ക്ഷീരസാഗരം.....
നൈശ്രേയസം...
ഇരുളിന്റെ മുഖാവരണങ്ങളുടെ
വാതിലുകളിൽ നിഴലാട്ടം...
ആ വാതിലിനരികിൽ
ചായങ്ങളിൽ മുങ്ങിയ
രാവിന്റെ വാതിലടയട്ടെ....
അതടഞ്ഞു തന്നെ കിടക്കട്ടെ....
No comments:
Post a Comment