ഹൃദ്സ്പന്ദനങ്ങൾ
കാണാമറയത്തൊളിമിന്നിയ
കനവുകളിൽ സുവർണലിപികളുമായ്
സന്ധ്യയുണർന്നു
ഇരുളിന്റെ മുഖപടങ്ങളിൽ
ആവൃതമായി വ്യസനം..
നിലയില്ലാക്കയങ്ങളിൽ
ജലവലയങ്ങൾ ഭേദിച്ചൊഴുകി
ഒരാലില..
അനന്തശയനം..
സ്മൃതിപത്രങ്ങളിലെ
മഹാതിശയം പോലെ
മാർക്കണ്ഡേയെനെഴുതി
പുരാണസംഹിതകൾ
കാലചക്രത്തിന്റെ ആരക്കോലുകളിൽ
സംവൽസരങ്ങളൊഴുകി..
കൈക്കുടന്നയിലൊളിപ്പിച്ച
മഴത്തുള്ളികൾ
കടലിലേയ്ക്കൊഴുകി..
ഭൂമിയുടെ പരവതാനികളിൽ
വന്നിരുന്നു ദ്വാപരയുഗം
യുഗപരിണാമങ്ങളുടെ
നേർത്ത വിടവുകളടച്ച
മതിലുകളുമായ് ചക്രവാളം
കടലിനരികിൽ നിന്നു......
No comments:
Post a Comment