Thursday, August 11, 2011


ശംഖിൽ നിന്നൊഴുകും കടൽ
പുലരിയിൽ ഇമയിലേറും
വെളിച്ചത്തിൻ നുറുങ്ങുതുണ്ടിൽ 
മിന്നികാണാനാകുന്നു
പൂവിതളുകൾക്കിടയിൽ
മുഖം പാതിമൂടും
അരിക് രാകിമിനുത്ത
ഉളിപ്പാടുകൾ...
ഒരിലമാറ്റിയാലെഴുന്നുനിൽക്കും
അതിശയകരമായ
വൈഭവത്താൽ മൂടിയ
നേരിയപൊട്ടലുള്ള അനിഷ്ടങ്ങൾ..
മുറങ്ങളിലേറ്റി പേറ്റിപ്പെറുക്കിയാൽ
തടയുന്നവ..
ശേഷിപ്പുകളുടെയരിപ്പയിലൂടെ
നുറുങ്ങുവെട്ടമൊഴുകുമ്പോൾ
പ്രഭാതതീരത്തിലൂടെനടന്ന്
ആഴക്കടലിൽമുങ്ങിയുയരുമ്പോൾ
മനസ്സേ!
കൈയിലേറ്റുമീ ശംഖിൽ നിന്നൊഴുകും
കടലിനെ കണ്ടുകൊണ്ടിരുന്നാലും....

No comments:

Post a Comment