Friday, August 5, 2011

ദൈവം ചിരിക്കുന്നു! അരികിൽ
മിഴിയിൽ വന്നേറും ലോകം
ഉലഞ്ഞുടഞ്ഞൊരു
ചില്ലുപാത്രത്തിൽ
തുണ്ടുകളായ് വീഴുന്നു..
നിഴൽമുക്കിയെഴുതുന്നു
ശേഷിപ്പുകളുടെയുൾക്കാഴ്ച്ചകൾ
തീർപ്പുരാശികളനേകം...
പരുക്കൻമിനുക്കും
ചിന്തേരിൽ മുങ്ങും 
തടിക്കുരിശുകൾ,
അബാനാനദിക്കരയിലെ
കൽതുണ്ടുകൾ
ചിറകേറ്റും മേഘമൊഴികൾ,
കാന്തികമാം
മനോഹരിതയിലുണരും ഭൂമി..
അതിനിടയിൽ
പ്രപഞ്ചമധ്യത്തിലിരുന്നെഴുതി
വിൽക്കുമാദ്ധ്യാത്മികതയിൽ
തൂവുമറിവിൻ ഗർവ്..
കാഴ്ച്ചപ്പാടിനപ്പുറം,
തിരശീലക്കപ്പുറം
മുഖം മിനുക്കിയെത്തിയേക്കാം
ചിരപരിചിതമാം
അനേകമനേകമരുളപ്പാടുകൾ...
ദൈവം ചിരിക്കുന്നു;
അരികിൽ
എനിക്ക് കാണാനാവുന്നു
നക്ഷത്രമുണരും മിഴിയിൽ...

No comments:

Post a Comment