Friday, May 10, 2013

 നക്ഷത്രങ്ങളുടെ കവിത

ഉപദ്വീപിനൊരിതളിലുദ്യാനം
വിരിയുമ്പോൾ

ഓർമ്മകൾ തീർപ്പെഴുതിനീങ്ങും
എഴുത്തുപുരയിൽ
എഴുതിതീരാതെ
വൈശാഖം മനസ്സിൽ
സ്പന്ദിക്കുമ്പോൾ
മൃദുലപദങ്ങളുടയും
മൊഴിയിൽ
നിന്നുയർത്തെഴുനേൽക്കും
ഹൃദ്സ്പന്ദങ്ങളിൽ
തിരിയും ജപമാലകളിൽ
ശാന്തിനികേതനം പോലെ 

മനോഹരമായ ഒരാർദ്രഗാനം...
ആരണ്യവാസത്തിലൊരു
തോണിതുഴഞ്ഞുനീങ്ങും
സങ്കല്പങ്ങളേ
അഗ്രഹാരമന്ത്രങ്ങളിൽ
അനുപമാം ശാന്തി..
മൺദീപങ്ങളിൽ
പ്രകാശം..
സമുദ്രശംഖിൽ പ്രണവം..
നക്ഷത്രങ്ങളുടെ കവിതയിൽ
നിന്നൂറും മൃദുജ്വാലകൾ
മിഴിയിൽ..
വിരലിലെ
ജീവസ്പന്ദനം

പുനർജനിമന്ത്രം...

Tuesday, May 7, 2013

 നക്ഷത്രങ്ങളുടെ കവിത

 








 വൈശാഖവെൺപൂവ്പോൽ
വിരിയും പ്രഭാതമേ
അസ്വസ്ഥഗാനങ്ങളുടെ
അസ്ഥിരചലനങ്ങളിൽ
നിന്നകലനാവാതെ
വ്യസനിക്കും
ആത്മസ്പന്ദങ്ങളേ
ആകാശത്തിനിതളിൽ
മൊഴിയൊഴുകും
സായം സന്ധ്യയിൽ
നക്ഷത്രങ്ങളെഴുതും
കവിതയിൽ
എന്റെ ഹൃദയം
സ്പന്ദിക്കുന്നു
മനോഹരമായ
സമുദ്രസ്വരങ്ങളിൽ
ശംഖുകൾ
സംഗീതമുണർത്തുന്നു..