Tuesday, June 30, 2009

യാത്ര

ഒരു നൗകയില്‍
പാരിജാതപൂക്കളുമായ്
പോകുമ്പോള്‍
പിന്നില്‍ തിരകള്‍
ഉയര്‍ന്നു വന്നു
അലകള്‍ക്കിടയില്‍
ഉലയുന്ന നൗകയിലെ
പാരിജാതങ്ങള്‍..

അതു കണ്ടു പടിഞ്ഞാറെ
ചക്രവാളം
ആര്‍ത്തു തുള്ളി
കറുത്ത മുഖം മൂടിയിട്ട
ഒരാള്‍ നിലാവെളിച്ചവും
കടന്നു പോയി
കടല്‍കാറ്റില്‍
മുഖം മൂടിയഴിഞ്ഞപ്പൊള്‍
അയാള്‍ക്കു സൂര്യന്‍ടെ
മുഖാവരണമായിരുന്നു
നക്ഷ്ത്രങ്ങള്‍ പാതി
മിഴി തുറന്നു മെല്ലെ
പറഞ്ഞു
യാത്ര തുടരുക
കടലിലെ സ്വപ്നങ്ങളും
പാരിജാതങ്ങളുമായ്
യാത്ര തുടരുക
വെളിച്ചം ഞങ്ങളുടെ
ചിമിഴില്‍ നിറയെയുണട്
യാത്ര തുടരുക

Sunday, June 28, 2009

അളവു കോല്‍

ഭൂമിയെ ഒരു ത്രാസ്സിലിട്ട്
അടുത്ത ത്രാസ്സില്‍
നീയെന്ത് വയ്ക്കും?
നിന്റെ സൂര്യനെയൊ,

അഗ്നിയെയോ

സമുദ്രത്തെ ഒരു
മണ്‍കുടത്തില്‍
നിറയ്കാനാവുമോ?
മുഖാവരണങ്ങള്‍
അണിഞ്ഞു വരും
തിരകള്‍
സമുദ്രതീര മണലില്‍
ഒഴുകി മായും


ഋതുകന്യകള്‍‍‍‍‍
ഭൂമിയുടെ താളത്തിലുണരും
ശിശിരവും, വര്‍ഷവും,
വേനലും, വസന്തവും
ഭൂമിയുടെ സ്വന്തം


നിശ്ചലം നില്‍ക്കുന്ന സൂര്യ
നിന്റെ ശിരസ്സില്‍‍
കത്തിയാളുന്ന
അഗ്നി മാത്രം



ഇങ്കിലാബ് സിന്ദാബാദ്

അയാള്‍ വിലെക്കെടുത്ത
വികലവീക്ഷണങ്ങള്‍
പുതിയ പ്രഭാതത്തില്‍
വിപ്ലവം പാടുന്നു
വിലങ്ങുമായ് വന്നു
സ്വരാജ്യത്തെ വില്‍ക്കുന്നു
എത്ര കിട്ടി സഖാക്കളെ ...
മടിശീലയില്‍ ....?
വിപ്ലവ വിപണിയില്‍,
ഇങ്കിലാബില്‍ നിങ്ങൊളൊടുക്കിയ
പട്ടിണി പാവങ്ങളുടെ
കണ്ണീര്‍ തുള്ളികള്‍ ചേര്‍ന്നു
ഒരു സമുദ്രമൊഴുകുന്നു
മതിയായില്ലെ.......
മടിശീലയില്‍
ഇനിയും വീഴുമെന്നുറപ്പുള്ള
പിച്ചത്തുട്ടുകള്‍
മുട്ടു കുത്തി നിലത്തിഴഞ്ഞു
വാങ്ങുക
ചുമന്ന കൊടിയുമായ്
നാടു അടര്‍ക്കളമാക്കുക
പുരോഗമനങ്ങള്‍ക്കു
തീയിടുക
ഇങ്കിലാബ് സിന്ദാബാദ്..
രക്തസാക്ഷികള്‍ സിന്ദാബാദ്...

Wednesday, June 24, 2009

ദീപസ്തംഭം

പൂര്‍വദീപങ്ങള്‍ മണ്‍ചിരാതില്‍
തിരി വച്ചുണര്‍ന്നു
ചക്രവാളം, ആകാശത്തിനരികില്‍
ചുറ്റുവിളക്കുമായ്

അനന്തതയുടെ അവസാനവാക്കായി....
അശോകപൂവുകള്‍
വീണുറങ്ങിയ തണലില്‍
നിഴലുകള്‍ ഒഴുകി മാഞ്ഞു
കായല്‍ക്കരയിലെ കൈതപൂക്കളില്‍
നിന്നു നെല്‍പാടവും കടന്നു
ഒരു കാറ്റ് മാമ്പൂക്കള്‍ തേടി
പടിപ്പുര വാതില്‍ തുറന്ന്
തുളസ്സിത്തറയുടെ
അരികില്‍ വന്നു നിന്നു
അവിടെ മണ്‍ചിരാതില്‍
ഒരു ചെറിയ വിളക്കു
തെളിഞ്ഞിരുന്നു..
ഒരു കൈത്തിരി......

ദീപസ്തംഭങ്ങള്‍ പശ്ചിമാംബര
ചക്രവാളം തേടി പോയി
ഒരു പദയാത്ര പോല്‍
ചുമന്ന നിറം പൂശിയ
പതാകയുമായ്....



Tuesday, June 23, 2009

നിലാവിന്റെ പൂക്കള്‍

ഇരുള്‍ മൂടിയ ഒരു അമാവാസിയില്‍
നിലാവെളിച്ചം തേടി ഒരു
നക്ഷത്ര ദീപം നിന്നു
വിധു മണ്ടലം അന്നു മൌനവ്രതമാചരിച്ചു
കലകള്‍ മാഞ്ഞ ഒരു ചന്ദ്രന്‍
മറഞ്ഞ കലകള്‍ തേടി
പൌര്‍ണമിക്കായ് കാത്തിരുന്നു
ഒരോ പദവും ഒരു ചെറിയ
ദീപജ്വാല പൊലെ
പൌര്‍ണമിയിലെത്തി നിന്നു
അന്നു നിലാവിന്‍ടെ പൂക്കള്‍ വിടര്‍ന്നു
നക്ഷ്ത്ര പൂക്കളും....
പവിത്രം

ദര്‍ഭനാളങ്ങളില്‍ പവിത്രം
വേദമന്ത്രവുമായ്

വന്നു നില്‍ക്കും ഉഷസ്സില്‍,
പൊന്‍‌താലത്തില്‍
ചന്ദനനീര്‍ തൂവി
എന്റെ ഗ്രാമുമുണരും
അവിടെയൊരു കല്‍പെട്ടിയില്‍
ചെമ്പകപൂക്കളിലെ സുഗന്ധ്മൊഴുകും
സഹസ്രനാമമുണരും കടല്‍ത്തീരങ്ങളില്‍
സംഗീതമൊഴുകും
മേഘജാലങ്ങള്‍ പടിയാടുന്ന
ദേവവിണ്മണ്ടപത്തില്‍
കല്‍പതാരുക്കള്‍ ജീവമന്ത്രങ്ങള്‍
ഹ്രുദയ തന്ത്രികള്‍കേകും
പുലരി മഞ്ഞിന്‍ടെ
സ്വപ്നബിന്ദുവില്‍
പ്രക്രുതി മെല്ലെയുണരും...
ദര്‍ഭനാളങ്ങളില്‍ പവിത്രം
പുനര്‍ജനി തന്‍
വേദമന്ത്രവുമായ് വരും..


ലക്ഷമണ രേഖ....

നിര്‍ജീവമായ് നിര്‍വചിക്കുവനാവാത്ത
നിശ്ചല മൌന ശിഖരങ്ങളില്‍
സ്പന്ദനം പോലൊരു വാക്കു
മന്ത്രിക്കുവാനാവാതെ നിന്നു
കരഞ്ഞ രേഖ....
ലക്ഷമണ രേഖ.....


മിഴിയിലൂറും അശ്രുവൊഴുകും
വഴിയില്‍, വ്യസനമൊതുക്കുവാനാവാതെ
വൈയ്ദേഹി പോകരുത്,
പോകരുതേയെന്നു
ചൊല്ലുവാനാവാതെ നിന്ന രേഖ..
ലക്ഷമണ രേഖ...


ഉള്ളിലാളും അഗ്നിശലകങ്ങളില്‍
ജീവരശ്മിയില്‍ നിന്നും
മെല്ലെ പദം വച്ച് നീങ്ങുന്ന
സീതയുടെ മുന്നില്‍ വിതുമ്പി...
ഒന്നുമേ ചെയ്യുവാനാവാതെ

നിശ്ചലമൌനത്തിലാന്‍ടു മരിച്ച രേഖ
ലക്ഷമണ രേഖ......

നിര്‍ജീവമായ് നിര്‍വചിക്കുവാനാത്ത
നിശ്ചല മൌനശൈലാഞ്ചലത്തില്‍

ഒരു വാക്കു തേടിയാ
പര്‍ണാശ്രമത്തിലെ വെയിലില്‍
തളര്‍ന്നു മരിച്ച രേഖ...
ലക്ഷമണ രേഖ....

Sunday, June 21, 2009

ചിത്രകൂടം

ചിത്രകൂടത്തിനരികില്‍‍
വെന്നി മല
ആരോ പറഞ്ഞു
ഷട്കാല ഗോവിന്ദമരാര്‍
ഇവിടെ ജീവിച്ചിരുന്നു
വര്‍ഷങ്ങള്‍ക്കപ്പുറം....
മാരാര്‍ പാടുന്ന
ഷട്കാലം
അതിശയമയം
മാരാര്‍ കൊട്ടിപാടിയ
ഇടക്ക ഒരു
വിദേശി വിലയിട്ടു വാങ്ങി
അഷ്ടപതിയുറങ്ങിയ
ഇടക്ക ഒരു കൌതുക
വസ്തു പോല്‍
ചിത്രകൂടത്തെ മറക്കും
ഗ്രാമം

ഗ്രാമം ദ്വീപായിരുന്നു
ഒരിക്കല്‍....
കൊടുരാര്‍ ഒഴുകി
ഒരു പ്രദക്ഷിണ വഴി പോലെ.
തേവര്‍കുന്നിനരികില്‍
കൊടുരാര്‍ ഒരു
ജീവരേഖ പോല്‍
ഒഴുകുന്നു, അന്നും ഇന്നും

തേവര്‍കുന്നില്‍
സ്വയംഭൂവായ
ശിവന്‍ വസിക്കുന്നു
കുന്നിന്‍ മുകളില്‍ നീന്നു
ഉദയാസ്തമയങ്ങള്‍ കാണാം
ഗ്രാമം ദ്വീപായിരുന്നു
ഒരിക്കല്‍...
തായ്‌വഴികള്‍ വറ്റിയ
കൊടൂരാര്‍ ഒരു വഴിയില്‍
ഒഴുകാന്‍ വഴി തേടി
നടന്നു
അവിടെ മണ്‍ഭിത്തി...
ജനം തിരക്കിലായിരുന്നു
ഒഴുക്കു നിര്‍ത്തി
ഒരു വഴിയില്‍ നിശ്ചലമായ
കൊടുരാറില്‍
ആമ്പല്‍ പൂക്കള്‍
ഒഴുകി നടന്നു....

Saturday, June 20, 2009

എതിര്‍ മൊഴികള്‍

വിശ്വവിജ്ഞാന പുസ്തകം
തീയിലിട്ടു കരിയിച്ചു
പിന്നീടു പാടി
ജനം........
അസതോമ സത് ഗമയ


മുന്നില്‍ തെളിയും
ദീപശിഖയ്ക്കു മുന്നില്‍
മിഴി പൂട്ടി ഇരുളില്‍ പാടി
ജനം.....
തമസോമ ജ്യോതിര്‍ഗമയ


പതിയിരുന്നു പടവെട്ടി
ചിതയൊരുക്കി
അതിനു മുന്നില്‍ പാടി
ജനം
മ്രുത്യോമ അമ്രുതം ഗമയ

പിന്നെയൊരു മംഗളം...ശുഭം
ലോകാ സമസ്താ സുഖിനോ
ഭവന്തു......
ശാന്തി ശാന്തി

Friday, June 19, 2009

അമ്രുതവാഹിനി

മഴ തുള്ളി തുള്ളി
പെയ്തു
മിന്നിത്തെളിയും
വജ്രായുധവുമായ്
ഇന്ദ്രസദസ്സുണര്‍ന്നു
മഴമേഘങ്ങള്‍
ധിമിധിമി പാടി
പെയ്തു
ഇരുണ്ട ഭൂഗോളത്തില്‍
ഇന്ദ്രപ്രീതിക്കായ്
പലരും മന്ത്രം പാടി
അര്‍ജുന, ഫല്‍ഗുന
ജിഷ്ണു, കിരീടി,
ശ്വേതവാഹന
ബീഭല്‍സു, പാര്‍ഥ
വിജയ, സവ്യസാചി
ധനംജയ......
പെയ്യും മഴയുടെ
ഹ്രുദ്താളങ്ങളില്‍
ഇന്ദ്രധനുസ്സ മടങ്ങി
മഴയൊഴുകി
മലനിരകളിലൂടെ
മഴയൊഴുകി
അമ്രുതവാഹിനിയായ്

അശാന്തം

കാര്‍മൂടിയ വാനത്തിനും
കലിതുള്ളിയ സമുദ്രത്തിനുമിടയില്‍
ഭൂമി ചലനം തുടര്‍ന്നു
തിരകള്‍ തീരമണല്‍
രാപ്പകലില്ലാതെ
കവര്‍ന്നു
ഇടക്കിടെ സമുദ്രത്തില്‍ നിന്നു
മുത്തുചിപ്പികള്‍
ഉണര്‍ന്നു വന്നു
അകലെ അകലെ ചക്രവാളത്തിനപ്പുറം
നോക്കെത്താ ദൂരത്ത്
ഒരു താരകം
കാര്‍മൂടിയ വാനത്തിനിടയിലൂടെ
മെല്ലെ മിന്നി....
പിന്നെ മിഴി പൂട്ടി
മഴയെ കാത്തിരുന്നു......

Thursday, June 18, 2009

സ്വകാര്യം

ഭൂമിയൊരിക്കല്‍
എന്നൊടു പറഞ്ഞു
ഒരു സ്വകാര്യം
ജീവനുണരുന്ന ഒരു
ജീവരേഖയാണു ഞാന്‍
എന്റെ ഹ്രുദയതാളം
സാഗരങ്ങള്‍ പാടുന്നു
എന്റെ പ്രണവം
പുലര്‍കാല മന്ത്രങ്ങള്‍....‍
ശംഖില്‍ തീര്‍ഥ്വുമായ്
വരും മേഘഹര്‍ഷങ്ങള്‍
അവിടെ ഭൂപാളമായ്
ഋതുക്കള്‍ ഉണരും
സഹ്യ സാനുവില്‍
നിന്നുണരും
വേദ മന്ത്രങ്ങള്‍ ജപിച്ചു
ഞാനുണരും
എന്റെ ഉണര്‍വില്‍
നിന്നു സംഗീതമുണരും
മുളംകാടുകള്‍
അതേറ്റു പാടും....
ചെറിയ, വലിയ ലോകം

ദ്വാപരയുഗം
നിന്റെ ഓടകുഴല്‍
കേട്ടുണര്‍ന്നു
പതിനാലു ലോകങ്ങങ്ങളും
ഒരു മണ്‍തരി പോല്‍
ഒരു ചെറു ഗോളമായ്
വെണ്ണയോടൊപ്പം
നീയെന്തിനു
വായിലൊതുക്കി
ഭൂമിയും, സമുദ്രങ്ങളും
ഗിരിനിരകളും
അഷ്ടവസുക്കളും
അഷ്ട ദിക്പാലകരും

വ്യോമ ഭിത്തിയും
താര വ്യുഹവും
സൌരയൂഥവും
അതല സുതല വിതല
തലാതലങ്ങളും
പാല്‍കടല്‍ തിരകളും
അനന്തശയനവും
മന്വന്തരങ്ങളും
സപ്തര്‍ഷികളും
വെണ്ണയോടൊപ്പം
നീയെന്തിനു
മണ്‍തരി പോല്‍
വായിലൊളിപ്പിചു...

Wednesday, June 17, 2009

സന്ധ്യ

ആല്‍ത്തറയില്‍ വിളക്കു
വയക്കും
സായം സന്ധ്യ
അസ്തമയ സൂര്യനെ
ചക്രവാളത്തില്‍ ഒരു
തീഗോളമായെഴുതി,
മെല്ലെ പദം
വച്ച് ആല്‍ത്തറ ചുറ്റി
കൈകളില്‍ നക്ഷത്ര
ചിരാതുകുളേന്തി
ആകാശമേലാപ്പില്‍
ഒരു നേര്‍ത്ത ചെമ്പട്ടു
ചാര്‍ത്തി
ഭൂമിയൊടൊപ്പം
മെല്ലെ നടന്നകുന്നു
സ്വപനഗോപുരങ്ങള്‍

മാത്രുഭൂമി.....
നീന്റെ അഴിമുഖത്തിനരികില്‍
കടല്‍ത്തിരകള്‍‍ക്കരികില്‍
ആത്മാവ് നഷ്ടപെട്ട സനേഹം
ഒരു ചെറിയ തിര പോലെ
മഞ്ഞും മഴയും വെയിലുമേറ്റു
മരിക്കുന്നു
ചിത കത്തിക്കുക
അഗ്നിയുടെ വലയങ്ങളില്‍
രക്തസാക്ഷി മണ്ടപമൊരുക്കി

വയ്ക്കുക
നക്ഷ്ത്ര മിഴി തുറന്നു
വരുന്ന സ്വപ്നങ്ങളില്‍
അഗ്നിഗോളങ്ങളെറിയുക
ചുമന്ന പരവതാനിയില്‍
ചെമ്പരത്തിപൂക്കള്‍‍ തൂവി
പാടുക..
രക്തസാക്ഷികളെ.....
കല്‍മണ്ടപങ്ങലിലുറങ്ങുക

ഉറങ്ങാനയില്ലെങ്കില്‍
അഴിമുഖങ്ങളില്‍ പോയി
കടലിന്റെ സംഗീതം കേള്‍ക്കുക
തിരകള്‍ സ്വപ്നഗോപുരങ്ങള്‍
പണിതുയര്‍ത്തും.....
കടല്‍ത്തീരമണലിലെ
ഗോപുരങ്ങള്‍

Tuesday, June 16, 2009

തീമേഘങ്ങള്‍


തീമേഘങ്ങള്‍ ഒഴുകും
രുദ്രമിഴി പോല്‍
ആകാശം
പെയ്തൊഴിയും
വേനല്‍ മഴയില്‍
സൂര്യന്‍ മഞ്ഞു പോല്‍
മറഞ്ഞു
മഞ്ഞാകും മുന്‍പേ
ഭൂമിയിലാകെ
കോറി വരച്ചു
വിക്രുത മുഖങ്ങള്‍
രക്തം ചിന്തും
മുറിവുകളില്‍
നീറ്റല്‍ പോലെ
മഴമേഘങ്ങള്‍ പെയ്തു
വേനല്‍ മഴയൊഴുകി
ഭൂമി നിശ്ശബ്ധം നിന്നു

പുണ്യാഹം


എരിയുന്ന കനലുമായ് തിരിയുന്ന ഭൂമിയുടെ

ഹ്രുദയം കാണാതെ ഹ്രിത്തില്‍ നിന്നൊഴുകുന്ന

നിണവും കാണാതെ, നിഴലായി നിഴല്‍ ന്രുത്തമാടുന്ന

അപരിചിത സൈന്യമേ, നിങ്ങളുടെയുള്ളിലെ

ശരിയേതതറിയില്ലെയെങ്കിലും, ഭൂമിയുടെ

ശിരസ്സിലിനിയും ശൂലമുനയേറ്റാതെ പിരിയുക,

വഴിയില്‍ വെളിച്ചമേകീടുന്ന സൂര്യപ്രകാശം

മറയ്കാതെ പോകുക,

മരവിച്ച മനസ്സുമായ്പുഴയൊഴുകുന്നതും

പുഴക്കരയിലെയാല്‍‍മരചില്ലയില്‍

കുയില്‍ പാടുന്നതും, വെയിലാളുന്നതും

പിന്നെ വെയില്‍ വീണ വഴിയില്‍പൂക്കളുണരുന്നതും,

ഭൂമി ശരശയ്യയില്‍ തല ചായ്ച്ചു ശയിപ്പതും

കടല്‍ കലിതുള്ളിയുലയുന്നതുംകണ്ടു മതിവരാഞ്ഞോ

ഇനിയും മടങ്ങാതെയാര്‍ത്തു തുള്ളും നിങ്ങള്‍

ഇരുളിന്റെയാത്മാക്കളിനിയും സഹിക്കുവാന്‍ വയ്യ

ഈ നിഴലുകളാടുന്ന യുദ്ധം, കൊടും ചുഴലി പോലെ,

പകയോടു തുള്ളും കറുത്ത മേഘങ്ങളെ

പെയ്തു പെയ്തൊരു മഴയായങ്ങൊടുങ്ങുക..

അനന്തതയില്‍ മങ്ങിനിറമറ്റൊടുങ്ങുക...

പുണ്യവുമായി ഒഴുകുന്ന ഗം‌ഗയുടെ

പുണ്യാഹ തീര്‍ഥ്ത്തില്‍ ശുദ്ധരായീടുക

ഹിമവല്‍ സാനുവിലാത്മശാന്തിക്കായ്

തപമനുഷ്ടിക്കുക

മനസ്സില്‍ നിറയും കറുപ്പിനെ

സമുദ്രത്തിലലിയിച്ചു മായ്ക്കുക

വേണുഗാനം

അരികിലായ്‌ കേള്‍ക്കുന്നു
പൊന്‍_മുളം തണ്ടില്‍_
നിന്നധിമധുരമാമൊരു
വേണുഗാനം.......
അരികില്‍ ചിലമ്പൊലികേള്‍ക്കുന്നു
മൃദു പദധ്വനിയും,
താളവാദ്യങ്ങളും
ഇരുളിലെന്‍ സ്വപ്നതലങ്ങളില്‍]
വന്നു നീയരികില്‍ ഇരിക്കുന്നു കൃഷ്ണാ
അരികില്‍ ഇര്രുന്നു നീയശ്രുവീഴുന്നോരെന്‍ഹൃദയം
കവരെന്നെടുക്കുന്നു
അരികിലുലയും നിന്റെ പീതാംബാരത്തിന്റെ
ശ്രുതി പോലുമെത്രയോ മധുരം
ഒഴുകുന്ന കാറ്റില്‍ നിന്നെന്‍ ജീവനില്‍_
വന്നു നിറയുന്നു ചന്ദന സുഗന്ധം
നീ ശ്യാമസുന്ദരന്‍
സ്നേഹാമൃതത്തിന്റെ
തേനോഴുകുന്ന സമുദ്രം

Monday, June 15, 2009

This blog is my heartbeat... and it is not to please or criticise anyone with an intention... Opinions are welcome....

I have read a story by a gentleman called Sreeprakash Ottapalam in Thulaseedalam, I don't know whether he is a pisharody . The story was about a prostitute and I don't think that story got any standard to be published in a highly traditional magazin like Thulaseedalam and I hear off late he got some awards. I have forwarded a few poems to Thulaseedalam and they ignored and I know the reason behind it. It is not that I have any complaints against them now because, Panditharathnam KP Narayana Pisharody and Mundur Krishnan Kutty published them in Thulaseedalam when they were chief editors.

There are people in Society who call Draupadi a prostitute because she was undressed by Dushassana in the assembly of Kauravas. Even Sreerama asked Sita to perform fire test not once but twice...People are there to sell nation for a price and get beaten up in the streets of alien lands...No one wants to question...



Chapter XXV
Mahabharatha - Draupadi's Grief

Prathikami went t0 Draupadi as ordered by his master. He said to her "O revered princess, Yudishthira fell under the spell of the game of dice and has wagered and lost even you. Now you belong to Duryodhana. I have come by Duryodhana's command to take you to serve in his household as maid servant which will hereafter be your office.

Draupadi the spouse of the emperor who had performed Rajasuya was dumbfounded at the strange message. She asked "Prathikami, what do you say Which Prince would pledge his wife Had he nothing else to pawn.?

Prathikami answered it is because he had already lost all other possessions and had nothing else left that he played offering a stake . Then he told her the whole story of how Yudhishtira had lost all his wealth and finally betted her after having first forfieted his brothers and himself.

Though the news was such as to break the heart and kill the soul still Draupadi soon regained her fortitude and with anger blazing from her eyes said O charioteer return. Ask of him who played the game whether in it he lost himself first or his wife . Ask the question in the open assembly bring me his answer and then you can take me.

Prathikami went to the assembly and turning to Yudhishtira asked of him the question put by Draupadi.

Yudishitira remained speechless

Then Duryodhanan bade Prathikami " bring Panchali herself there to question her husband.

Prathikami went again to Draupadi and humbly said Princess the mean minded Duryodhana desires you to go to the assembly and ask your question yourself

Draupadi answered No, return to the assembly and put the question and demand an answer.

Prathikami did so.

Enraged, Duryodhana turned to his brother Dushassana and said. This man is a fool and is afraid of Bhima go and fetch Draupadi even if you have to drag her here.

Thus commanded the wicked Dushasana at once sped with joy on his errand. He proceeded to the place where Draupadi was shouting "Come why do you delay? You are now ours, be not shy beautiful lady. Make yourself agreeable to us, now that you have been won by us. Come to the assembly" and in his impatience he bade as though to take her thither by force.

Panchali rose trembling heart striken with sorrow and started to fly her refuge to the inner apartments of Dhritarashtra's queen. Dushassana darted after her caught her by the hair and dragged her to the assembly.

It is with a shudder of repugnance that we relate how the sons of Dhritharashtra stooped to commit this vilest of deeds.

As soon as she came to the assembly Draupadi controlled her anguish and appealed to the elderes gathered there.

How could you consent to my being staked by the king who was himself trapped into the game and cheated by wicked persons expert in the chess of art. Since he was no longer a free man how could he stake anything at all. Then stretching out her arms and raising her flowing eyes in agonised supplication she cried in a voice broken with sobs.

If you have loved and revered the mothers who bore you and gave you such if the honour of wife or sister or daughter has been dear to you , if you believe in God and Dharma forasake me not in this horror more cruel than death.

At this heart broken cry - as of a poor fawn striken to death - the elders hung their heads in grief
and shame. Bhima could not hold himself any longer. His swelling heart found relief in a roar of wrath which shook the very walls and turning to Yudishitira. Arjuna kept quiet. Vikarna son of Dhritarashtra could not bear the agony of Draupadi and asked ....why are you silent heros?.

At that point Karna rose and said.

O Vikarna forgetting that there are elders in this assembly and now Yudhishtira has forfieted all his possessions including Draupadi. Even the clothes they have on are now Shakuny's property. O Dushassana seize their garments of the Pandavas and the robs of Draupadi and hand them over to Sakuni.

As soon as they heard the cruel words of Karna the Pandavas feeling that they had to stand the test of Dharma to the bitter end flung of the upper garments to show that they were ready to follow the path of honour and right at any cost.

Seeing this this Dushassana went to Draupadi and made ready to seize her cloth by force. All earthily aid had failed and in the anguish of utter helplessness she implored divine mercy and succour.

'O Lord of the World, she wailed God whom I adore and trust, abandon me not in this dire plight. You are my sole refuge. Protect me . And she fainted away. Then as the wicked Dushassana started his shameful work of pulling at Panchali's robes and good men shuddered and averted their eyes even then the mercy of God a miracle occurred. Dushassana toiled to strip off her garments for as he pulled off each ever fresh garments were seen to clothe her body and soon a great heap of resplendent clothes was piled up before the assembly till Dushassana desisted and sat down in sheer fatigue. The assembly trembled at this marvel and good men praised God and wept......

Saturday, June 13, 2009

പുതു വര്‍ഷം

കാലചക്രതതിന്റെ ഭ്രമണ താളങ്ങളില്‍
ഭൌമ പ്രദക്ഷിണ ചലന വേഗങ്ങളില്‍‍
പുതിയ പ്രതീക്ഷയില്‍ പ്രത്യാശയില്‍
ഉണരുന്നു വീണ്ടുമാ പുതു വല്‍സരം
യന്ത്രങ്ങള്‍ ആവഹിചീടും മനുഷ്യന്റെ
മന്ത്രങ്ങള്‍ അത്യാഗ്രഹങ്ങളായ് തീരവെ
ഒരു പിടി മണ്ണിനായ അന്യോന്യമെയ്യുന്ന
പുകയാളി നില്‍കും പുരോഗമനങ്ങളില്‍
ചലനം നിലയ്കാതെ നില്‍കും ധരിത്രി തന്‍
സഹനത്തിലുണരുന്നു പുതു വല്‍സരം
അതിരുകളില്ലാത്ത വ്യമോഹ ശക്തി തന്‍
ചിറകില്‍ പറക്കുന്ന യുദ്ധ സൈന്യങ്ങളില്‍
വ്യഥയോടെ നില്‍ക്കുന്ന മാനവത്വത്തിന്റെ
ഹ്രുദയത്തിലുറുന്ന വിങ്ങലില്‍ തേങ്ങലില്‍
സ്വാന്ത്വനം പോലെ വര്‍ഷിക്കുന്നു പിന്നെയും
സാന്ദ്രമാം സുപ്രഭാതത്തിന്റെ സുസ്മിതം
സാന്ദ്രമാം പുതുവല്‍സരത്തിന്റെ സുസ്മിതം

അവിഘ്നമസ്തു:

ഹിമ ശിരസ്സില്‍ നിന്ന് ഞാനുണരും
ഭ്ഗീരഥ വചനമായ് ഞാന്‍ വീണ്ടുമുണരും
മ്രുതു പാശത്തിന്‍ നിശബ്ധമാം തന്തുവില്‍
മ്രുതുഞ്ജയം കേട്ട് ഞാനുണരും
പ്രക്രുതിയൊരു ജീവാത്മ ബിന്ദുവാകും
പ്രണവം പാഞജന്യതതിലുണരും
ഇതു പുനര്‍ജനി അഗ്നിയാളും ചിതയില്‍
നിന്നമ്രുതം നുകര്‍ന്നെഴുനേറ്റ ജന്മം
കോടി മന്ത്രാക്ഷര മരുന്നില്‍ ധന്വന്തരി
വീണ്‍ടും ജ്വലിപ്പിച ജീവ ജന്മം
സങ്കീര്‍തനം പോലുയിര്‍കൊണ്ടുവന്ന
സഹസ്ര ജന്മാന്തര ജീവ പുണ്യം
ആ പുണര്‍ജനിയില്‍ സ്പുടം ചെയ്തു
ഹ്രുദയം താമരപൂ പോല്‍ വിടര്‍ന്നു വരും
മനസ്സില്‍ ഗായത്രി മന്ത്രമുണരും
വിദ്യ തന്നാരംഭമുണരും
നവരാത്രി മണ്ടപതതില്‍ ഞാനരിക്കും
എങ്ങോ മുറിഞ്ഞു വേരറ്റൊരെന്‍
ജീവാക്ഷരങ്ങ്ളെ ചേര്‍തതു വച്ചെഴുതും
കടല്‍ സാക്ഷി നില്‍കും
കടല്‍ത്തീര മണലെന്റെ കൈവിരല്‍
തുമ്പിലെ കനലു തേടും
കല്പാന്ത കാല ക്രുപാ കടാക്ഷങളെന്‍
സ്വപ്നാക്ഷരങലളെയനുഗ്രഹിക്കും
വാഗ്ദേവി വെണ്‍ താമരപൂവിതള്‍ ‍
തുറന്നാദ്യക്ഷരങളെനിക്കു നല്‍കും
പുലരി നീട്ടും ദീപ ശിഖയാം പ്രകാശത്തില്‍
ഇവിടെ ഈ മണ്ണില്‍ ഞാന്‍ വീണ്‍ടുമെഴുതും
ഹരി ശ്രീ ഗണപതയെ നമഹ:
അവിഘ്നമസ്തു:

Friday, June 12, 2009

സംഗീതം

ഹൃദയത്തില്‍ നിന്നും ഒരു പൂവുപോല്‍ വിരിയുന്ന
പ്രണവ മന്ത്രത്തിന്റെ ഉള്ളിലും സംഗീതം
അരികില്‍ ആദ്യക്ഷരങ്ങളെ മന്ത്രിക്കും
പുലരിതന്‍ പുണ്യ വിശുദ്ധമാം സംഗീതം
ഒഴുകുന്ന കാറ്റ് ഇന്റെ ആരോഹണത്തിലും
പുഴയുടെ താലളയങ്ങളിലിും
പതിയെ വിന്മേലാപ്പിലൊഴുകി നീങ്ങും
മേഘ വഴിയിലും നിറയുന്ന സംഗീതം
ഒരു വീണ കമ്പിയില്‍ സപ്തസ്വാരങങളെ
മൃദു വായൂണ്‍ര്‍തതുന്ന ദിവ്യ സംഗീതം
കുയില്‍ പാടും പാട്ടിന്‍ ഈണതതിലും
മുള്ലാംത്ണ്തില്‍ നിന്നോഴുകുന്ന ഗാനത്തിലും
നിറയുമാഹ്‌ലാദമായ്‌ വിരിയുന്ന സംഗീതം
സാമവേദ സ്പര്‍ശ സ്വാന്ത്വനം സംഗീതം

മഴ

മഴ പെയ്യുന്നു മേഘമിഴിനീര്‍ തുമ്പില്‍ നിന്നും
മഴ പെയ്യുന്നു പെയ്തു പെയ്തു വീണൊഴിയുന്നു
മഴ പെയ്യുന്നു കടല്‍ തിരകള്‍ക്കാവേശമായ്
മഴ പെയ്യുന്നു സൌഹൃദത്തിന്റെ തണല്‍ ആയി
മഴ പെയ്യുന്നു പുഴയൊഴുക്‌ം വഴികളില്‍
മഴ പെയ്യുന്നു മൌന രാഗാമായ്‌ സാംഗീതമായ്
മഴ പെയ്യുന്നു ഗീരിമകുട കിരീടത്തില്‍
മഴ പെയ്യുന്നു മഹാ നദി യില്‍ നിറവായി
മഴ പെയ്യുന്നു വിശ്വ് പ്രപഞ്ച സൌഭാഗ്യമായ്‌
മഴ പെയ്യുന്നു മേഘമിഴി നീര്‍ത്തുമ്പില്‍ നിന്നും
മഴ പെയ്യുന്നു പെയ്തു പെയ്തു വീണൊഴിയുന്നു...