I think words like this from genuine humans are awards
for writers like me.. Thank you chechi for your blessings.
=================================================
Sreedevi Unni
9:24 PM (17 hours ago)
=================================================
Sreedevi Unni
9:24 PM (17 hours ago)
Dear Rema
Very nice .your bhasha is very strong n sweet.
Let saraswaty devi bless you always.
Regards
Sreedeviunni
Very nice .your bhasha is very strong n sweet.
Let saraswaty devi bless you always.
Regards
Sreedeviunni
==================================================
സ്വർണ്ണമുഖിയുടെ തീരങ്ങളിൽ
(By Rema Prasanna Pisharody)
August 14, Friday IST 10.25 AM
==============================================
(By Rema Prasanna Pisharody)
August 14, Friday IST 10.25 AM
==============================================
സ്വർണ്ണമുഖീ, കാളഹസ്തി കടന്നു ഞാൻ
ഇന്നു നിൽക്കുന്നൊരീയുൾക്കടലോരത്ത്
വർണ്ണങ്ങളുണ്ട്, കുളിർന്ന മഴയുണ്ട്
സ്വപ്നങ്ങളുണ്ട്, ദു:സ്വപ്നവുമുണ്ടതിൽ
വിണ്ണിലെ നക്ഷത്രമുണ്ടതിൽ, മൺ തരി-
ക്കെണ്ണം പകർത്തുന്ന തീരങ്ങളുണ്ടതിൽ
ശംഖുകളുണ്ട്, ത്രിനേത്രാഗ്നിയുണ്ടതിൽ
ശംഖിന്റെയുള്ളിലെയോംങ്കാരമുണ്ടതിൽ
കാർമേഘമുണ്ടതിൽ, കാലരഥത്തിന്റെ
വേഗത്തിലോടുന്ന ചക്രങ്ങളുണ്ടതിൽ
വ്യോമസ്വപ്നത്തിന്റെയാര്യഭട്ട, പിന്നെ
പോർവിമാനങ്ങൾ തൻ തേജസ്സുമുണ്ടതിൽ
അങ്ങു ദൂരെ ധ്രുവമണ്ഡലമൊന്നതിൽ
നിന്നുണരുന്ന തിളക്കവുമുണ്ടതിൽ
തീയൊഴുകുന്ന വേനൽക്കാലമുണ്ടതിൽ
നീരൊഴുക്കിന്റെ നീർച്ചോലകളുണ്ടതിൽ
ആരേവതപ്പൂക്കളുണ്ടതിൽ, ചന്ദ്രന്റെ
സ്നേഹമതെന്ന പോൽ മുദ്രകളുണ്ടതിൽ
ശ്രാവണമുണ്ടതിൽ ഭാദ്രപാദത്തിന്റെ
ശ്രീപോലെ സിദ്ധിവിനായകമുണ്ടതിൽ
ദൈവം മരിയ്ക്കും കുരിശുകളുണ്ടതിൽ
പിന്നെയുയർത്തെഴുനേൽപ്പിൻ സ്വരങ്ങളും
ലോകത്തിനോരോ മഹാദ്വീപമുണ്ടതിൽ
സാഗരമുണ്ടതിൽ, സന്ധ്യകളുണ്ടതിൽ
നിർണ്ണയരേഖകളുണ്ടതിൽ, നിർമ്മാല്യ-
മൊന്നായ് തുടുക്കും പുലർകാലമുണ്ടതിൽ
ആഗ്നേയമുണ്ടതിൽ കർപ്പൂരമാളുന്ന
ഹോമപാത്രങ്ങളുണ്ടേകാദശങ്ങളും
കത്തിയുരുകും മെഴുതിരിയുണ്ടതിൽ
കത്തുവാനാത്ത ശോകങ്ങളുണ്ടതിൽ
ശാന്തിനികേതനമുണ്ട്, ഒലിവില ചൂടും
പുരാണം ഒഡീസിയുമുണ്ടതിൽ
അർഥശാസ്ത്രങ്ങൾ കലകളുമുണ്ടതിൽ
അഗ്നിനീറ്റും അഗ്നിഹോത്രങ്ങളുണ്ടതിൽ
രാഗങ്ങളുണ്ടതിൽ, സിംഫണിയുണ്ടതിൽ
സ്നേഹരാജ്യങ്ങൾ തൻ തീർപ്പെഴുത്തുണ്ടതിൽ
പൂവുകളുണ്ടതിൽ, പൂക്കാലമുണ്ടതിൽ
തൂമരുഭൂമികളുണ്ടതിൻ ചുറ്റുമായ്
നൃത്തം തുടുക്കും ചിലങ്കകളുണ്ടതിൽ
*സ്വപ്നസംഗീതനഗരങ്ങളുണ്ടതിൽ
ആരണ്യകങ്ങൾ, അരക്കില്ലമുണ്ടതിൽ
ഭാരതമെന്ന മഹാകാവ്യമുണ്ടതിൽ
ബൈബിൾ, ഖുറാൻ, ഗീതയെന്നിവയുണ്ടതിൽ
ദൈവങ്ങളുണ്ടതിൽ,ദീക്ഷകളുണ്ടതിൽ
മൗനം തപസ്സാർന്ന ദിക്കുകളുണ്ടതിൽ
ശബ്ദഘോഷങ്ങൾ തൻ ശാലകളുണ്ടതിൽ
വിദ്യയുണ്ടാദിമസങ്കല്പ്മുണ്ടതിൽ
വിണ്ണിലേയ്ക്കോടും വിചാരങ്ങളുണ്ടതിൽ
സംഗമതീരങ്ങളുണ്ടതിൽ, പിന്നെയോ
സന്ധ്യയെ ചേർക്കും മുനമ്പുകളുണ്ടതിൽ
സൂര്യനെ തേടുന്ന ശൃംഗങ്ങളുണ്ടതിൽ
സൂര്യഗ്രഹണകാലങ്ങളുമുണ്ടതിൽ
സ്വർണ്ണമുഖീ നിന്റെയോളങ്ങളുണ്ടതിൽ
സ്വർണ്ണനിറം ചോർന്ന രാവുകളുണ്ടതിൽ
നീളുന്ന സത്യപ്രതീക്ഷകളുണ്ടതിൽ
നീയറിയാത്ത നിഗൂഢതയുണ്ടതിൽ
സ്വർണ്ണമുഖീ നീ ദിശമാറ്റുന്ന ദിക്കിലായ്
എന്റെയീയുൾക്കടൽ കാവ്യമായീടുന്നു....
ഇന്നു നിൽക്കുന്നൊരീയുൾക്കടലോരത്ത്
വർണ്ണങ്ങളുണ്ട്, കുളിർന്ന മഴയുണ്ട്
സ്വപ്നങ്ങളുണ്ട്, ദു:സ്വപ്നവുമുണ്ടതിൽ
വിണ്ണിലെ നക്ഷത്രമുണ്ടതിൽ, മൺ തരി-
ക്കെണ്ണം പകർത്തുന്ന തീരങ്ങളുണ്ടതിൽ
ശംഖുകളുണ്ട്, ത്രിനേത്രാഗ്നിയുണ്ടതിൽ
ശംഖിന്റെയുള്ളിലെയോംങ്കാരമുണ്ടതിൽ
കാർമേഘമുണ്ടതിൽ, കാലരഥത്തിന്റെ
വേഗത്തിലോടുന്ന ചക്രങ്ങളുണ്ടതിൽ
വ്യോമസ്വപ്നത്തിന്റെയാര്യഭട്ട, പിന്നെ
പോർവിമാനങ്ങൾ തൻ തേജസ്സുമുണ്ടതിൽ
അങ്ങു ദൂരെ ധ്രുവമണ്ഡലമൊന്നതിൽ
നിന്നുണരുന്ന തിളക്കവുമുണ്ടതിൽ
തീയൊഴുകുന്ന വേനൽക്കാലമുണ്ടതിൽ
നീരൊഴുക്കിന്റെ നീർച്ചോലകളുണ്ടതിൽ
ആരേവതപ്പൂക്കളുണ്ടതിൽ, ചന്ദ്രന്റെ
സ്നേഹമതെന്ന പോൽ മുദ്രകളുണ്ടതിൽ
ശ്രാവണമുണ്ടതിൽ ഭാദ്രപാദത്തിന്റെ
ശ്രീപോലെ സിദ്ധിവിനായകമുണ്ടതിൽ
ദൈവം മരിയ്ക്കും കുരിശുകളുണ്ടതിൽ
പിന്നെയുയർത്തെഴുനേൽപ്പിൻ സ്വരങ്ങളും
ലോകത്തിനോരോ മഹാദ്വീപമുണ്ടതിൽ
സാഗരമുണ്ടതിൽ, സന്ധ്യകളുണ്ടതിൽ
നിർണ്ണയരേഖകളുണ്ടതിൽ, നിർമ്മാല്യ-
മൊന്നായ് തുടുക്കും പുലർകാലമുണ്ടതിൽ
ആഗ്നേയമുണ്ടതിൽ കർപ്പൂരമാളുന്ന
ഹോമപാത്രങ്ങളുണ്ടേകാദശങ്ങളും
കത്തിയുരുകും മെഴുതിരിയുണ്ടതിൽ
കത്തുവാനാത്ത ശോകങ്ങളുണ്ടതിൽ
ശാന്തിനികേതനമുണ്ട്, ഒലിവില ചൂടും
പുരാണം ഒഡീസിയുമുണ്ടതിൽ
അർഥശാസ്ത്രങ്ങൾ കലകളുമുണ്ടതിൽ
അഗ്നിനീറ്റും അഗ്നിഹോത്രങ്ങളുണ്ടതിൽ
രാഗങ്ങളുണ്ടതിൽ, സിംഫണിയുണ്ടതിൽ
സ്നേഹരാജ്യങ്ങൾ തൻ തീർപ്പെഴുത്തുണ്ടതിൽ
പൂവുകളുണ്ടതിൽ, പൂക്കാലമുണ്ടതിൽ
തൂമരുഭൂമികളുണ്ടതിൻ ചുറ്റുമായ്
നൃത്തം തുടുക്കും ചിലങ്കകളുണ്ടതിൽ
*സ്വപ്നസംഗീതനഗരങ്ങളുണ്ടതിൽ
ആരണ്യകങ്ങൾ, അരക്കില്ലമുണ്ടതിൽ
ഭാരതമെന്ന മഹാകാവ്യമുണ്ടതിൽ
ബൈബിൾ, ഖുറാൻ, ഗീതയെന്നിവയുണ്ടതിൽ
ദൈവങ്ങളുണ്ടതിൽ,ദീക്ഷകളുണ്ടതിൽ
മൗനം തപസ്സാർന്ന ദിക്കുകളുണ്ടതിൽ
ശബ്ദഘോഷങ്ങൾ തൻ ശാലകളുണ്ടതിൽ
വിദ്യയുണ്ടാദിമസങ്കല്പ്മുണ്ടതിൽ
വിണ്ണിലേയ്ക്കോടും വിചാരങ്ങളുണ്ടതിൽ
സംഗമതീരങ്ങളുണ്ടതിൽ, പിന്നെയോ
സന്ധ്യയെ ചേർക്കും മുനമ്പുകളുണ്ടതിൽ
സൂര്യനെ തേടുന്ന ശൃംഗങ്ങളുണ്ടതിൽ
സൂര്യഗ്രഹണകാലങ്ങളുമുണ്ടതിൽ
സ്വർണ്ണമുഖീ നിന്റെയോളങ്ങളുണ്ടതിൽ
സ്വർണ്ണനിറം ചോർന്ന രാവുകളുണ്ടതിൽ
നീളുന്ന സത്യപ്രതീക്ഷകളുണ്ടതിൽ
നീയറിയാത്ത നിഗൂഢതയുണ്ടതിൽ
സ്വർണ്ണമുഖീ നീ ദിശമാറ്റുന്ന ദിക്കിലായ്
എന്റെയീയുൾക്കടൽ കാവ്യമായീടുന്നു....
മഴത്തുള്ളിക്കവിതകൾ
(By Rema Prasanna Pisharody)
August 14, 2015 Thursday IST 2015
പഴയതാമോർമ്മയിൽ മഴയൊഴുകി
വീഴുന്ന കവിതയുണ്ടായിരുന്നു.
മിഴികളിൽ കത്തിത്തിളങ്ങും വിളക്കു-
പോൽ സന്ധ്യയുണ്ടായിരുന്നു
പുലരിയും, പുണ്യാഹകാലവും ചേരും
പ്രതീക്ഷയുണ്ടായിരുന്നു
സമരമരത്തിന്റെ തണലിലായ് നീളുന്ന
നിഴലുമുണ്ടായിരുന്നു
നഗരം വളർന്നോരു സംഘർഷഭൂമിയിൽ
ഗ്രാമം തുടുത്തിരുന്നു
പരിമിതികളില്ലാത്ത സ്നേഹതീരങ്ങളിൽ
കവിതകളുണർന്നിരുന്നു
വീഴുന്ന കവിതയുണ്ടായിരുന്നു.
മിഴികളിൽ കത്തിത്തിളങ്ങും വിളക്കു-
പോൽ സന്ധ്യയുണ്ടായിരുന്നു
പുലരിയും, പുണ്യാഹകാലവും ചേരും
പ്രതീക്ഷയുണ്ടായിരുന്നു
സമരമരത്തിന്റെ തണലിലായ് നീളുന്ന
നിഴലുമുണ്ടായിരുന്നു
നഗരം വളർന്നോരു സംഘർഷഭൂമിയിൽ
ഗ്രാമം തുടുത്തിരുന്നു
പരിമിതികളില്ലാത്ത സ്നേഹതീരങ്ങളിൽ
കവിതകളുണർന്നിരുന്നു
പുതിയതാമോർമ്മയിൽ പൂത്തുമ്പികൾ
പുതിയ കൂട്ടിൽ പറന്നിടുന്നു
നയമരുളി, ദിനമൊഴുകി നീങ്ങുന്ന യാത്രയിൽ
കനലുകൾ വിങ്ങിടുന്നു
ധ്വജഗോപുരങ്ങളിൽ മൂവർണ്ണമേറുന്ന
പകലുകൾ വന്നിടുന്നു
മധുരതരമൊരു സരോദിന്റെ ഗാനം
കേട്ട് പുലരികൾ നീങ്ങിടുന്നു
ചെരിവുകൾ പൂക്കൾ വിടർത്തുന്ന
ഗോത്രങ്ങളരികിൽ നിരന്നിടുന്നു
മഴവരുമ്പോഴും മറന്നുതീരുമ്പോഴും
മനസ്സിലോ കവിത തന്നെ..
പുതിയ കൂട്ടിൽ പറന്നിടുന്നു
നയമരുളി, ദിനമൊഴുകി നീങ്ങുന്ന യാത്രയിൽ
കനലുകൾ വിങ്ങിടുന്നു
ധ്വജഗോപുരങ്ങളിൽ മൂവർണ്ണമേറുന്ന
പകലുകൾ വന്നിടുന്നു
മധുരതരമൊരു സരോദിന്റെ ഗാനം
കേട്ട് പുലരികൾ നീങ്ങിടുന്നു
ചെരിവുകൾ പൂക്കൾ വിടർത്തുന്ന
ഗോത്രങ്ങളരികിൽ നിരന്നിടുന്നു
മഴവരുമ്പോഴും മറന്നുതീരുമ്പോഴും
മനസ്സിലോ കവിത തന്നെ..
ഭൂമുദ്രകൾ
(By Rema Prasanna Pisharody)
August 12, 2015 Wednesday IST 9.01 AM
കർക്കിടകം കള്ളമല്ലെന്ന് പിന്നെയും
കർപ്പൂരമുല്ലകൾ പാടുന്നു മുന്നിലായ്
കല്പകപൂവിലെ ദുർവാസരോഷമായ്
കല്പകോദ്യാനം ശിരസ്സ് താഴ്ത്തുന്നുവോ
നൃത്തമാടുന്നു മഴത്തുള്ളികൾ, പഴേ
ചിത്രങ്ങളിൽ നിറം മാഞ്ഞുതീർന്നീടുന്നു
അഭ്രത്തിളക്കങ്ങളിൽ രാശിതെറ്റിയോർ
വിഭ്രമക്കാഴ്ചതൻ വിസ്മയം തേടുന്നു
കൺകളിലെയപരാഹ്നത്തിനക്കരെ
തിങ്കൾ മായും കൃഷ്ണപക്ഷങ്ങൾ പൂക്കുന്നു
മായികക്കാഴ്ചതൻ സാഗരം പോലെയോ
ശ്യാമമേഘത്തിന്റെയാധികൾ പോലെയോ
കാടുകൾ പൂവിട്ട് നിൽക്കും ഘനാഘന-
മേഘപപഥത്തിലോ സ്വർഗഗാനങ്ങളും
ഈ വിജനാന്തര ഗൂഢഭാവത്തിലോ
നീ തിളങ്ങീടുന്നീടുന്നതിന്നു വസുന്ധരേ
ലോകസൗധങ്ങൾക്കുമപ്പുറമപ്പുറം
നീയെഴുതീടുന്നതെന്ത് വസുന്ധരേ..
കർപ്പൂരമുല്ലകൾ പാടുന്നു മുന്നിലായ്
കല്പകപൂവിലെ ദുർവാസരോഷമായ്
കല്പകോദ്യാനം ശിരസ്സ് താഴ്ത്തുന്നുവോ
നൃത്തമാടുന്നു മഴത്തുള്ളികൾ, പഴേ
ചിത്രങ്ങളിൽ നിറം മാഞ്ഞുതീർന്നീടുന്നു
അഭ്രത്തിളക്കങ്ങളിൽ രാശിതെറ്റിയോർ
വിഭ്രമക്കാഴ്ചതൻ വിസ്മയം തേടുന്നു
കൺകളിലെയപരാഹ്നത്തിനക്കരെ
തിങ്കൾ മായും കൃഷ്ണപക്ഷങ്ങൾ പൂക്കുന്നു
മായികക്കാഴ്ചതൻ സാഗരം പോലെയോ
ശ്യാമമേഘത്തിന്റെയാധികൾ പോലെയോ
കാടുകൾ പൂവിട്ട് നിൽക്കും ഘനാഘന-
മേഘപപഥത്തിലോ സ്വർഗഗാനങ്ങളും
ഈ വിജനാന്തര ഗൂഢഭാവത്തിലോ
നീ തിളങ്ങീടുന്നീടുന്നതിന്നു വസുന്ധരേ
ലോകസൗധങ്ങൾക്കുമപ്പുറമപ്പുറം
നീയെഴുതീടുന്നതെന്ത് വസുന്ധരേ..
രക്ഷാബന്ധൻ
-------------------------
By Rema Prasanna Pisharody)
August 9, 2015 Sunday IST 9.58 PM
നേർത്തരാവുകൾക്കപ്പുറം
പകൽക്കൂട്ടിനുള്ളിലെ പൂവുകൾ
തീർഥയാത്ര കഴിഞ്ഞൊരെൻ
തീർപ്പെഴുത്തിൻ ദലങ്ങളായ്
കാരിരുമ്പിനഴികളിൽ
കാലഭൈരവഗാനമോ
നീരൊഴുക്കിനിടയിലായ്
മൂടിവയ്ക്കും കയങ്ങളോ
ഈറനാർന്നൊരീഭൂമിയിൽ
ആരതിരാത്രം ചെയ്യുന്നു
തീമഴയിലെ സൂര്യനോ
ദൂരെയങ്ങൊരു ദീപിലായ്
നേരെഴുത്തിനിടങ്ങളിൽ
നാഗസാക്കി, ഹിരോഷിമ
ലോകസൗധം തകർന്നൊരീ
ഭൂമിപോലും വിലങ്ങിലോ
ഓർമ്മയിൽ കല്ലുരുട്ടിയ
ഭ്രാന്തുമായതാ ദിക്കുകൾ
ഞാനുറങ്ങിയുണർന്ന നാൾ
ദീപമെല്ലാം തെളിഞ്ഞുവോ
ഗ്രാമവാതിലിലേയ്ക്കതാ
സ്നേഹരക്ഷതൻ നൂലുകൾ
ഞാനുമൊന്നുമെടുത്തിതാ
ദ്വാപരം തേടിനീങ്ങവേ
വേണുഗാനം മുഴങ്ങിയോ
സ്നേഹതീരം തളിർത്തുവോ
ദേവദാരുക്കളായിരം
പൂവിടുന്നുവോ മുന്നിലായ്
ഒന്നു കെട്ടി ശിലയതിൻ
കൈയിലെ സ്വാന്തനത്തിലായ്
ഇന്നു ഞാനും സുരക്ഷതൻ
സ്വർണ്ണനൂലുകൾക്കുള്ളിലായ്.
-------------------------
By Rema Prasanna Pisharody)
August 9, 2015 Sunday IST 9.58 PM
നേർത്തരാവുകൾക്കപ്പുറം
പകൽക്കൂട്ടിനുള്ളിലെ പൂവുകൾ
തീർഥയാത്ര കഴിഞ്ഞൊരെൻ
തീർപ്പെഴുത്തിൻ ദലങ്ങളായ്
കാരിരുമ്പിനഴികളിൽ
കാലഭൈരവഗാനമോ
നീരൊഴുക്കിനിടയിലായ്
മൂടിവയ്ക്കും കയങ്ങളോ
ഈറനാർന്നൊരീഭൂമിയിൽ
ആരതിരാത്രം ചെയ്യുന്നു
തീമഴയിലെ സൂര്യനോ
ദൂരെയങ്ങൊരു ദീപിലായ്
നേരെഴുത്തിനിടങ്ങളിൽ
നാഗസാക്കി, ഹിരോഷിമ
ലോകസൗധം തകർന്നൊരീ
ഭൂമിപോലും വിലങ്ങിലോ
ഓർമ്മയിൽ കല്ലുരുട്ടിയ
ഭ്രാന്തുമായതാ ദിക്കുകൾ
ഞാനുറങ്ങിയുണർന്ന നാൾ
ദീപമെല്ലാം തെളിഞ്ഞുവോ
ഗ്രാമവാതിലിലേയ്ക്കതാ
സ്നേഹരക്ഷതൻ നൂലുകൾ
ഞാനുമൊന്നുമെടുത്തിതാ
ദ്വാപരം തേടിനീങ്ങവേ
വേണുഗാനം മുഴങ്ങിയോ
സ്നേഹതീരം തളിർത്തുവോ
ദേവദാരുക്കളായിരം
പൂവിടുന്നുവോ മുന്നിലായ്
ഒന്നു കെട്ടി ശിലയതിൻ
കൈയിലെ സ്വാന്തനത്തിലായ്
ഇന്നു ഞാനും സുരക്ഷതൻ
സ്വർണ്ണനൂലുകൾക്കുള്ളിലായ്.
അഗ്നിശാലകൾ
(By Rema Prasanna Pisharody)
August 9, 2015 Sunday IST 6.44 AM
(By Rema Prasanna Pisharody)
August 9, 2015 Sunday IST 6.44 AM
വിണ്ണിനിന്നെന്താണ് പെയ്യുന്നു തോരുന്നു
കൺകളിൽ പെയ്യുന്നൊരഗ്നിതണുക്കുന്നു
ഗന്ധകം തീണ്ടിപ്പുകഞ്ഞ മനസ്സിലായ്
വന്നലിയുന്നുവോ ചന്ദനക്കൂട്ടുകൾ
ഇന്നലെ രുദ്രമഹാതാണ്ഡവം ചെയ്ത
മൗനത്തിനിന്നു മഹാതപസ്സിൻ ശാന്തി
യുദ്ധം കടന്ന് തേരോടിയ ഭൂമിയിൽ
യുദ്ധശാന്തിയ്ക്കൊരു യാഗവും വേണ്ടിനി
പർവതങ്ങൾ വിലങ്ങിട്ട രാജ്യം പോലെ
പണ്ടു നടന്ന വഴികളും വേണ്ടിനി
അഗ്നിശുദ്ധിയ്ക്കായടുത്തു വന്നീടുന്ന
ആഗ്നേയശാലകൾ മെല്ലെക്കടന്നിനി
സൂര്യവംശത്തിൻ പതാകകപൊതിയുന്ന
യാഗഹവിസ്സിന്റെയാത്മബിന്ദുക്കളെ
കാവ്യമാക്കും മഹാവാല്മീകമൊന്നിലായ്
ധ്യാനത്തിലാകുന്നൊരീയുഷസന്ധ്യയിൽ
ആണവയുദ്ധത്തിനോർമ്മകൾക്കുള്ളിലെ
നേരുകൾ തേടിനടന്നുപരാജിതരൂപങ്ങൾ
കണ്ട്കണ്ടിന്നീമഴക്കാലഗാനങ്ങളിൽ
നിന്നെടുക്കാം അമൃതിനെ
അഗ്നിയിൽ ഫീനിക്സുയർന്നുവരുന്നതും കണ്ട്
അഗ്നിശാലയ്ക്ക് തിലോദകം ചാർത്തിടാം..
കൺകളിൽ പെയ്യുന്നൊരഗ്നിതണുക്കുന്നു
ഗന്ധകം തീണ്ടിപ്പുകഞ്ഞ മനസ്സിലായ്
വന്നലിയുന്നുവോ ചന്ദനക്കൂട്ടുകൾ
ഇന്നലെ രുദ്രമഹാതാണ്ഡവം ചെയ്ത
മൗനത്തിനിന്നു മഹാതപസ്സിൻ ശാന്തി
യുദ്ധം കടന്ന് തേരോടിയ ഭൂമിയിൽ
യുദ്ധശാന്തിയ്ക്കൊരു യാഗവും വേണ്ടിനി
പർവതങ്ങൾ വിലങ്ങിട്ട രാജ്യം പോലെ
പണ്ടു നടന്ന വഴികളും വേണ്ടിനി
അഗ്നിശുദ്ധിയ്ക്കായടുത്തു വന്നീടുന്ന
ആഗ്നേയശാലകൾ മെല്ലെക്കടന്നിനി
സൂര്യവംശത്തിൻ പതാകകപൊതിയുന്ന
യാഗഹവിസ്സിന്റെയാത്മബിന്ദുക്കളെ
കാവ്യമാക്കും മഹാവാല്മീകമൊന്നിലായ്
ധ്യാനത്തിലാകുന്നൊരീയുഷസന്ധ്യയിൽ
ആണവയുദ്ധത്തിനോർമ്മകൾക്കുള്ളിലെ
നേരുകൾ തേടിനടന്നുപരാജിതരൂപങ്ങൾ
കണ്ട്കണ്ടിന്നീമഴക്കാലഗാനങ്ങളിൽ
നിന്നെടുക്കാം അമൃതിനെ
അഗ്നിയിൽ ഫീനിക്സുയർന്നുവരുന്നതും കണ്ട്
അഗ്നിശാലയ്ക്ക് തിലോദകം ചാർത്തിടാം..
അഗ്നിനക്ഷത്രം
-------------------------------------
(By Rema Prasanna Pisharody)
August 8, 2015 Saturday IST 10.06 PM
-------------------------------------
(By Rema Prasanna Pisharody)
August 8, 2015 Saturday IST 10.06 PM
അഗ്നിയാണെന്നിൽ അനശ്വരത്വത്തിന്റെ
വർണ്ണകവചിതകുണ്ഡലങ്ങൾ വേണ്ട
നിർണ്ണയരേഖയ്ക്കുമപ്പുറം നിൽക്കുന്ന
സ്വർണ്ണമുഖങ്ങളാണെന്റെ കിനാവുകൾ
ഒരോന്നിലും തുളുമ്പീടുന്നൊരക്ഷരം
ഓരോ വിളക്കിന്റെയഗ്നിസാക്ഷ്യങ്ങളും
കാവ്യങ്ങളിൽ കാഞ്ഞിരത്തിന്റെ കയ്പുനീർ
കോരിയൊഴുക്കും ചുമരുകൾ വേണ്ടിനി
കാവ്യനീതിയ്ക്ക് ദീപാർച്ചന ചെയ്യാത്ത
നീതിവ്യവസ്ഥകൾ വേണ്ടെന്നു വയ്ക്കുന്നു
കാരാഗൃഹത്തിൽ കിടന്നുലഞ്ഞീടാതെ
വേരുകൾ ഭൂമിയിൽ ആഴ്ത്തിനിന്നീടുന്ന
പൂമരം പോലെ പൂക്കാലങ്ങൾ പോലെയാ
ഗ്രാമഗൃഹത്തിന്റെയോർമ്മ മാത്രം മതി
വന്യവനങ്ങളിൽ നിന്നുമരക്കില്ലമിന്നൊഴിവായ്
വഴിതെറ്റിയില്ലൊട്ടുമേ
കർമ്മഗേഹത്തിന്റെ കൽപ്പടിക്കെട്ടിലെ
കൽധൂളികൾ കടന്നിന്നു നടന്നു ഞാൻ
എന്റെ വിരൽതുമ്പിലക്ഷതം തൊട്ടു ഞാൻ
അന്ത്യപ്രണാമമർപ്പിക്കുന്നു പോകുന്നു
കൺകളിലന്തിമയങ്ങുന്നതിൻ മുൻപേ
വന്നു തെളിഞ്ഞെത്ര പൂനിലാച്ചോലകൾ
മിന്നുന്നു വീണ്ടുമാ അഗ്നിനക്ഷത്രമെൻ
കൺകോണിലെ സൂര്യഗോളമായ് തീരുന്നു..
വർണ്ണകവചിതകുണ്ഡലങ്ങൾ വേണ്ട
നിർണ്ണയരേഖയ്ക്കുമപ്പുറം നിൽക്കുന്ന
സ്വർണ്ണമുഖങ്ങളാണെന്റെ കിനാവുകൾ
ഒരോന്നിലും തുളുമ്പീടുന്നൊരക്ഷരം
ഓരോ വിളക്കിന്റെയഗ്നിസാക്ഷ്യങ്ങളും
കാവ്യങ്ങളിൽ കാഞ്ഞിരത്തിന്റെ കയ്പുനീർ
കോരിയൊഴുക്കും ചുമരുകൾ വേണ്ടിനി
കാവ്യനീതിയ്ക്ക് ദീപാർച്ചന ചെയ്യാത്ത
നീതിവ്യവസ്ഥകൾ വേണ്ടെന്നു വയ്ക്കുന്നു
കാരാഗൃഹത്തിൽ കിടന്നുലഞ്ഞീടാതെ
വേരുകൾ ഭൂമിയിൽ ആഴ്ത്തിനിന്നീടുന്ന
പൂമരം പോലെ പൂക്കാലങ്ങൾ പോലെയാ
ഗ്രാമഗൃഹത്തിന്റെയോർമ്മ മാത്രം മതി
വന്യവനങ്ങളിൽ നിന്നുമരക്കില്ലമിന്നൊഴിവായ്
വഴിതെറ്റിയില്ലൊട്ടുമേ
കർമ്മഗേഹത്തിന്റെ കൽപ്പടിക്കെട്ടിലെ
കൽധൂളികൾ കടന്നിന്നു നടന്നു ഞാൻ
എന്റെ വിരൽതുമ്പിലക്ഷതം തൊട്ടു ഞാൻ
അന്ത്യപ്രണാമമർപ്പിക്കുന്നു പോകുന്നു
കൺകളിലന്തിമയങ്ങുന്നതിൻ മുൻപേ
വന്നു തെളിഞ്ഞെത്ര പൂനിലാച്ചോലകൾ
മിന്നുന്നു വീണ്ടുമാ അഗ്നിനക്ഷത്രമെൻ
കൺകോണിലെ സൂര്യഗോളമായ് തീരുന്നു..
മഴ
---------
(By Rema Prasanna Pisharody)
August 8, 2015 Friday IST 9.35 PM
എനിയ്ക്കുണരുവാനെഴുതുവാനിന്നീ
നഗരത്തിലെത്രെ മഴക്കുറിപ്പുകൾ
നിരക്കുന്നൂ നോവിൻമിഴിതുറന്നിന്നീ
ഘനശ്യാമമേഘമൊഴുകിനീങ്ങുന്നു
തണുപ്പിൽ നിന്നു ഞാനിടയ്ക്ക് കാണുന്ന
മരശിഖരങ്ങൾ കുളിർന്നുനിൽക്കുന്നു
പഴയപാട്ടുകൾ മറന്നിടാതെ ഞാൻ
ഹൃദയശേഖരം നിറയ്ക്കുന്നു വീണ്ടും
പലകവിതകൾ, പലയുറവകൾ
പലനുറുങ്ങുകൾ, കടലാസുതുണ്ടും
ചിരിക്കുന്നു ബാല്യം നടന്നുനീങ്ങിയ
വഴിയിലായ് തൊട്ടാൽ മിഴിപൂട്ടും പൂക്കൾ
ഒരു നാളിൽ ഞാനുമതേ പോലെ കരഞ്ഞൊഴുകിയ
വഴി മറന്നതെന്നു ഞാൻ
കടവുകൾ കടന്നൊഴുക്കിന്റെ തീവ്ര-
ഗതിയിലേയ്കൊരു കൊതുമ്പുവള്ളത്തിൽ
തനിയെ യാത്രയ്ക്ക് തുടങ്ങുന്നതെന്റെ
മനസ്സെന്നു വീണ്ടും പറയുന്നു പകൽ
തിരകളിൽ വീണു, തരിയുപ്പുവീണു
കരയുവാൻ ഞാനും മറന്നുപോയതോ
അകലെവാനിന്റെയൊരു കുടീരത്തിൽ
അലിയുന്നു വീണ്ടും നനുത്ത സന്ധ്യകൾ
ഉറങ്ങുന്ന നേരം മിഴിയിലായ് വീണ്ടും
ദിഗന്തരോഷങ്ങൾ തണുത്തുതീരുന്നു
ഒരു മഞ്ഞുകണമതിന്റെയുള്ളിലായ്
മഴയുറങ്ങുന്നതതിശയം തന്നെ
ശരറാന്തൽ വിളക്കതിലായി മങ്ങിയുറങ്ങി
തീരുന്നു അമാവാസിമഴ
കുരുന്നു ചേലകൾ ഞൊറിഞ്ഞുടുത്തു-
കൊണ്ടുണരുന്നു വീണ്ടും പുലരികൾ മുന്നിൽ
തിരിയെ പോരുമ്പോൾ വിളക്കിലായല്പം
നനുത്ത ചന്ദനം മഴയെടുത്തുവോ.
---------
(By Rema Prasanna Pisharody)
August 8, 2015 Friday IST 9.35 PM
എനിയ്ക്കുണരുവാനെഴുതുവാനിന്നീ
നഗരത്തിലെത്രെ മഴക്കുറിപ്പുകൾ
നിരക്കുന്നൂ നോവിൻമിഴിതുറന്നിന്നീ
ഘനശ്യാമമേഘമൊഴുകിനീങ്ങുന്നു
തണുപ്പിൽ നിന്നു ഞാനിടയ്ക്ക് കാണുന്ന
മരശിഖരങ്ങൾ കുളിർന്നുനിൽക്കുന്നു
പഴയപാട്ടുകൾ മറന്നിടാതെ ഞാൻ
ഹൃദയശേഖരം നിറയ്ക്കുന്നു വീണ്ടും
പലകവിതകൾ, പലയുറവകൾ
പലനുറുങ്ങുകൾ, കടലാസുതുണ്ടും
ചിരിക്കുന്നു ബാല്യം നടന്നുനീങ്ങിയ
വഴിയിലായ് തൊട്ടാൽ മിഴിപൂട്ടും പൂക്കൾ
ഒരു നാളിൽ ഞാനുമതേ പോലെ കരഞ്ഞൊഴുകിയ
വഴി മറന്നതെന്നു ഞാൻ
കടവുകൾ കടന്നൊഴുക്കിന്റെ തീവ്ര-
ഗതിയിലേയ്കൊരു കൊതുമ്പുവള്ളത്തിൽ
തനിയെ യാത്രയ്ക്ക് തുടങ്ങുന്നതെന്റെ
മനസ്സെന്നു വീണ്ടും പറയുന്നു പകൽ
തിരകളിൽ വീണു, തരിയുപ്പുവീണു
കരയുവാൻ ഞാനും മറന്നുപോയതോ
അകലെവാനിന്റെയൊരു കുടീരത്തിൽ
അലിയുന്നു വീണ്ടും നനുത്ത സന്ധ്യകൾ
ഉറങ്ങുന്ന നേരം മിഴിയിലായ് വീണ്ടും
ദിഗന്തരോഷങ്ങൾ തണുത്തുതീരുന്നു
ഒരു മഞ്ഞുകണമതിന്റെയുള്ളിലായ്
മഴയുറങ്ങുന്നതതിശയം തന്നെ
ശരറാന്തൽ വിളക്കതിലായി മങ്ങിയുറങ്ങി
തീരുന്നു അമാവാസിമഴ
കുരുന്നു ചേലകൾ ഞൊറിഞ്ഞുടുത്തു-
കൊണ്ടുണരുന്നു വീണ്ടും പുലരികൾ മുന്നിൽ
തിരിയെ പോരുമ്പോൾ വിളക്കിലായല്പം
നനുത്ത ചന്ദനം മഴയെടുത്തുവോ.
മുഖം
(By Rema Prasanna Pisharody)
August 5, 2015, Tuesday IST 7.05 AM
(By Rema Prasanna Pisharody)
August 5, 2015, Tuesday IST 7.05 AM
ഉടഞ്ഞ മൺപാത്രം പോലുലയിലുഞ്ഞൊരു
തരിസ്വർണ്ണത്തിനഗ്നിമുഖം പോൽ വാക്കാൽ
തട്ടി മുറിഞ്ഞ ഹൃദയത്തിൻ നിണപ്പാടുകൾ പോലെ
ഒരു ശോകത്തിൻ നേർത്ത കണങ്ങൾ മഴയായി
അരികിൽ വരാറുണ്ട്, കരയാറുണ്ടെങ്കിലും,
മറയ്ക്കാനൊരു മറക്കുടയീ മനസ്സിന്റെ
പണിക്കൂടുകൾ പണിഞ്ഞെന്നുമേ തരാറുണ്ട്
അതിനാലാവും ഹൃദയത്തിന്റെ തേങ്ങൽ
ഞാനുമൊളിക്കുന്നെതെന്നുമീ ചിരിക്കും മുഖത്തിലായ്..
അനന്തരം
(By Rema Prasanna Pisharody)
July 29, 2015, Tuesday IST 10.32 AM
July 29, 2015, Tuesday IST 10.32 AM
ചമത്ക്കാരങ്ങൾ തെറ്റിയലങ്കാരങ്ങൾ തെറ്റി
കവിതയൊരു തുണ്ട് ലേഖനം, അറിവിന്റെ
നുറുങ്ങുകഷണങ്ങൾ ചേരുന്ന കൊളാജ്, തേരു
തെളിച്ച് വരുന്നതാ സൂര്യനോടൊപ്പം മുന്നിൽ
കവർന്നെടുക്കാമല്പം കടുത്ത പദം, പിന്നെ
അരിക് ചെത്തിക്കൂട്ടി മിനുക്കാമതിലിറ്റ്
മധുരം തൂവാം, കയ്പിൻ കഷായവും ചേർക്കാം
ഇടവപ്പാതിയ്ക്കുള്ളിൽ തണുക്കും മഴ പോലെ
ഇടയ്ക്ക് തൂവാം ബീഥോവന്റെ സിംഫണി, പിന്നെ
പവിത്രക്കെട്ടിൽ ദർഭാഞ്ചലത്തിൽ പുണ്യാഹത്തിൽ
പകുക്കാമല്പം ജലം, നദിതൻ മന്ത്രം പോലെ
എഴുതാം ധനുഷ്ക്കോടി തകർന്ന ദുരന്തത്തിനരികിൽ
കാണും കണ്ണീർത്തുള്ളിയെ കവർന്നീടാം
നിറം ചേർക്കാനായി പത്രവാർത്തകൾ കുടഞ്ഞിടാം
വരികൾക്കുള്ളിൽ നിത്യവിസ്മയങ്ങളെ ചേർക്കാം
അറിവിൻ ഗ്രന്ഥങ്ങളെയുടയ്ക്കാം നിവേദിയ്ക്കാം
എഴുതാൻ ചിന്തിക്കേണ്ടൊരല്പവുമിതേപോലെ
കവികൾ തിര പോലെ വന്നുപോകുന്നു മുന്നിൽ
കടലുൾക്കടലുകളാർദ്രമാം ധനുമാസകവിത തേടി
ലോകയാത്രകൾ ചെയ്തീടുന്നു
കവിതയൊരു തുണ്ട് ലേഖനം, അറിവിന്റെ
നുറുങ്ങുകഷണങ്ങൾ ചേരുന്ന കൊളാജ്, തേരു
തെളിച്ച് വരുന്നതാ സൂര്യനോടൊപ്പം മുന്നിൽ
കവർന്നെടുക്കാമല്പം കടുത്ത പദം, പിന്നെ
അരിക് ചെത്തിക്കൂട്ടി മിനുക്കാമതിലിറ്റ്
മധുരം തൂവാം, കയ്പിൻ കഷായവും ചേർക്കാം
ഇടവപ്പാതിയ്ക്കുള്ളിൽ തണുക്കും മഴ പോലെ
ഇടയ്ക്ക് തൂവാം ബീഥോവന്റെ സിംഫണി, പിന്നെ
പവിത്രക്കെട്ടിൽ ദർഭാഞ്ചലത്തിൽ പുണ്യാഹത്തിൽ
പകുക്കാമല്പം ജലം, നദിതൻ മന്ത്രം പോലെ
എഴുതാം ധനുഷ്ക്കോടി തകർന്ന ദുരന്തത്തിനരികിൽ
കാണും കണ്ണീർത്തുള്ളിയെ കവർന്നീടാം
നിറം ചേർക്കാനായി പത്രവാർത്തകൾ കുടഞ്ഞിടാം
വരികൾക്കുള്ളിൽ നിത്യവിസ്മയങ്ങളെ ചേർക്കാം
അറിവിൻ ഗ്രന്ഥങ്ങളെയുടയ്ക്കാം നിവേദിയ്ക്കാം
എഴുതാൻ ചിന്തിക്കേണ്ടൊരല്പവുമിതേപോലെ
കവികൾ തിര പോലെ വന്നുപോകുന്നു മുന്നിൽ
കടലുൾക്കടലുകളാർദ്രമാം ധനുമാസകവിത തേടി
ലോകയാത്രകൾ ചെയ്തീടുന്നു
തീർഥാടനം
(By Rema Prasanna Pisharody)
July 25, 2015 Saturday IST 10.16 AM
(By Rema Prasanna Pisharody)
July 25, 2015 Saturday IST 10.16 AM
ജാലകമടയ്ക്കുന്നു മുന്നിലെ പ്രക്ഷുബ്ദമാം
ലോകമേ നിനക്കെത്ര മുഖമാ,മുഖത്തിന്റെ
ഭീതിതരൂപം കണ്ട് നടുങ്ങുന്നതിൻ മുൻപേ
യാത്രപോകണം തീർഥസ്നാനമാർന്നൊരു
പകൽക്കോട്ടകളുണരുന്നോരുഷസ്സാകണം
ജപഘോഷങ്ങളില്ലാത്തൊരു നിശ്ശബ്ദകുടീരത്തിൽ
തപസ്സിൽ ലയിക്കുവാനൊരു മന്ത്രമാകണം
നിമിഷം തെറ്റി പദമുടഞ്ഞ ദിനാന്ത്യങ്ങൾ
നിവേദ്യചെപ്പിൽ ചേർത്ത് വിശുദ്ധിവരുത്തേണം
അഗ്നിരൂപങ്ങൾ ശില്പശാലകൾ പണിയുന്ന
നിക്കരാഗ്വോകൾ മറന്നെഴുതാനിരിക്കണം
ആണവവിസ്ഫോടനം മറക്കാൻ സൂര്യോദയ
ഗാനങ്ങൾ പാടും ശാന്തസമുദ്ര ദ്വീപിനുള്ളിൽ,
ഉയരെയുയരെയാ ചന്ദ്രമണ്ഡലം കണ്ട
വിദൂരശബ്ദത്തിന്റെ വന്മതിലരികിലായ്
ഋതുക്കൾ നീങ്ങീടുന്ന പാതകൾ പിന്നെ ഭൂമി-
യുണർത്തും വിദ്യുല്ലത കാന്തികകിരണങ്ങൾ
വിരൽത്തുമ്പിലായ് വിപ്ലവത്തിന്റെ തീക്കാലങ്ങൾ
തണുക്കും മഴയ്ക്കുള്ളിലൊളിച്ചുപാർക്കാമിനി
ജാലകമടയ്ക്കട്ടെ ഭദ്രമീയുഷസ്സിന്റെ
തൂവെളിച്ചത്തെ ഞാനെൻ മനസ്സിൽ സൂക്ഷിക്കട്ടെ..
ലോകമേ നിനക്കെത്ര മുഖമാ,മുഖത്തിന്റെ
ഭീതിതരൂപം കണ്ട് നടുങ്ങുന്നതിൻ മുൻപേ
യാത്രപോകണം തീർഥസ്നാനമാർന്നൊരു
പകൽക്കോട്ടകളുണരുന്നോരുഷസ്സാകണം
ജപഘോഷങ്ങളില്ലാത്തൊരു നിശ്ശബ്ദകുടീരത്തിൽ
തപസ്സിൽ ലയിക്കുവാനൊരു മന്ത്രമാകണം
നിമിഷം തെറ്റി പദമുടഞ്ഞ ദിനാന്ത്യങ്ങൾ
നിവേദ്യചെപ്പിൽ ചേർത്ത് വിശുദ്ധിവരുത്തേണം
അഗ്നിരൂപങ്ങൾ ശില്പശാലകൾ പണിയുന്ന
നിക്കരാഗ്വോകൾ മറന്നെഴുതാനിരിക്കണം
ആണവവിസ്ഫോടനം മറക്കാൻ സൂര്യോദയ
ഗാനങ്ങൾ പാടും ശാന്തസമുദ്ര ദ്വീപിനുള്ളിൽ,
ഉയരെയുയരെയാ ചന്ദ്രമണ്ഡലം കണ്ട
വിദൂരശബ്ദത്തിന്റെ വന്മതിലരികിലായ്
ഋതുക്കൾ നീങ്ങീടുന്ന പാതകൾ പിന്നെ ഭൂമി-
യുണർത്തും വിദ്യുല്ലത കാന്തികകിരണങ്ങൾ
വിരൽത്തുമ്പിലായ് വിപ്ലവത്തിന്റെ തീക്കാലങ്ങൾ
തണുക്കും മഴയ്ക്കുള്ളിലൊളിച്ചുപാർക്കാമിനി
ജാലകമടയ്ക്കട്ടെ ഭദ്രമീയുഷസ്സിന്റെ
തൂവെളിച്ചത്തെ ഞാനെൻ മനസ്സിൽ സൂക്ഷിക്കട്ടെ..
മുഗ്ദ്ധമാമൊരു സ്വപ്നം
മിഴിയിലുറങ്ങുമ്പോൾ
കത്തിയാളുന്നു ചുറ്റും
ദു:സ്വപ്നദുർവാസങ്ങൾ
ആലയങ്ങളില്ലാത്തോർ
അക്ഷയപാത്രത്തിലെ
ശാകപത്രങ്ങൾ കണ്ട്
വിസ്മയം പൂണ്ടീടുന്നു
ഒഴുകും കൃഷ്ണേ
ഗന്ധമാദനം കഴിഞ്ഞെത്ര
പകലും ദിഗന്തവും
കടന്നു പോയി സത്യം
ഉൾക്കടൽച്ചെപ്പിൽ നിന്നും
കടഞ്ഞ സ്വരങ്ങളിൽ
മുത്തുകൾ പോലെ
സ്വർണ്ണസന്ധ്യാലാപനം
നിത്യമെന്നോതികണ്ട്
മിഥ്യയായൊരു സ്വപ്ന
ചിത്രങ്ങൾ പോലെ
ദിനരാത്രങ്ങൾ മാഞ്ഞീടവേ
തപസ്സിനായി വാനപ്രസ്ഥ
കാവ്യങ്ങൾ തേടി
ഹൃദയം സ്പന്ദിക്കുന്നു
മനസ്സ് നിസ്സംഗമായ്..
മിഴിയിലുറങ്ങുമ്പോൾ
കത്തിയാളുന്നു ചുറ്റും
ദു:സ്വപ്നദുർവാസങ്ങൾ
ആലയങ്ങളില്ലാത്തോർ
അക്ഷയപാത്രത്തിലെ
ശാകപത്രങ്ങൾ കണ്ട്
വിസ്മയം പൂണ്ടീടുന്നു
ഒഴുകും കൃഷ്ണേ
ഗന്ധമാദനം കഴിഞ്ഞെത്ര
പകലും ദിഗന്തവും
കടന്നു പോയി സത്യം
ഉൾക്കടൽച്ചെപ്പിൽ നിന്നും
കടഞ്ഞ സ്വരങ്ങളിൽ
മുത്തുകൾ പോലെ
സ്വർണ്ണസന്ധ്യാലാപനം
നിത്യമെന്നോതികണ്ട്
മിഥ്യയായൊരു സ്വപ്ന
ചിത്രങ്ങൾ പോലെ
ദിനരാത്രങ്ങൾ മാഞ്ഞീടവേ
തപസ്സിനായി വാനപ്രസ്ഥ
കാവ്യങ്ങൾ തേടി
ഹൃദയം സ്പന്ദിക്കുന്നു
മനസ്സ് നിസ്സംഗമായ്..
അന്തർദ്ധാർ 11
(By Rema Prasanna Pisharody)
July 23, 2015 Wednesday IST 6.49 AM
(By Rema Prasanna Pisharody)
July 23, 2015 Wednesday IST 6.49 AM
ഈറൻ മഴക്കാലമേഘങ്ങൾ പെയ്തുപെയ്തീ-
വഴിയെല്ലാം തളിർക്കുന്നു പിന്നെയും
ലോകയുദ്ധങ്ങൾ കടം കൊണ്ട ഭൂമിയിൽ
ലോകാവസാനവും കാവ്യമായ് തീരുമോ
ഏകാദശങ്ങളിൽ സാഗരതീരങ്ങൾ ധ്യാന-
മാർന്നിപ്പോഴും നിൽക്കും പ്രഭാതത്തിൽ
തേനൊഴുകും മൊഴിയ്ക്കപ്പുറം പ്രക്ഷുബ്ദമീ
മണ്ഡപങ്ങൾ തന്നഗ്നിമൂലങ്ങളും
കാനനവാനമഹാകാവ്യമാകെയും
കാളിദാസന്മാർ പകുത്തെടുത്തീടുന്നു
മേഘസന്ദേശമായ് പെയ്യുന്നതൊക്കെയും
മോഹനരാഗ നിന്നുക്കോരിവർണ്ണമോ
ഓരോ ചിലമ്പിന്റെ നൃത്തശബ്ദത്തിലും
മൂകാചലങ്ങൾ തപസ്സ് ചെയ്യുന്നുവോ
കൂടജമലരുകൾ തേടിയിന്നീ കുടജാദ്രി-
യിലേറി പ്രഭാതങ്ങൾ വന്നുവോ
ദേവദൂതന്മാരുറങ്ങുന്ന വെൺകല്ലിനോർമ്മകൾ
പൊൻ കുരിശേറ്റി നീങ്ങുന്നുവോ
ദർഗകൾ ചുറ്റും സുഗന്ധം നമസ്ക്കാര-
ഭദ്ര ചിഹ്നങ്ങൾ മുഴങ്ങുന്ന കീർത്തനം
എത്ര ഭദ്രം അത്ര തന്നെയഭദ്രമീചിത്ര-
രേഖാങ്ക പ്രദക്ഷിണ പാതകൾ
ഉൽക്കകൾ, ഉന്മത്ത ഗംഗകൾ, യന്ത്രങ്ങളെത്തി
പ്പിടിക്കുവാനാവാത്ത നേരുകൾ
അത്ര തന്നെ വിരൽതുമ്പിൽ തണുക്കുന്നതിത്രയും
നേർത്ത കിനാവിന്റെ സ്പന്ദനം
സ്വപ്നം ചിരിക്കും മുഖത്തിലേയ്ക്കിറ്റുന്ന
മുത്തുകൾ, നക്ഷത്ര രത്നവിളക്കുകൾ
കത്തിയാളുന്നതിൻ മുൻപേ തെളിയ്ക്കേണ്ട
ചിത്രവിളക്കുകൾ, ചിന്തുകൾ, കാവ്യങ്ങൾ..
വഴിയെല്ലാം തളിർക്കുന്നു പിന്നെയും
ലോകയുദ്ധങ്ങൾ കടം കൊണ്ട ഭൂമിയിൽ
ലോകാവസാനവും കാവ്യമായ് തീരുമോ
ഏകാദശങ്ങളിൽ സാഗരതീരങ്ങൾ ധ്യാന-
മാർന്നിപ്പോഴും നിൽക്കും പ്രഭാതത്തിൽ
തേനൊഴുകും മൊഴിയ്ക്കപ്പുറം പ്രക്ഷുബ്ദമീ
മണ്ഡപങ്ങൾ തന്നഗ്നിമൂലങ്ങളും
കാനനവാനമഹാകാവ്യമാകെയും
കാളിദാസന്മാർ പകുത്തെടുത്തീടുന്നു
മേഘസന്ദേശമായ് പെയ്യുന്നതൊക്കെയും
മോഹനരാഗ നിന്നുക്കോരിവർണ്ണമോ
ഓരോ ചിലമ്പിന്റെ നൃത്തശബ്ദത്തിലും
മൂകാചലങ്ങൾ തപസ്സ് ചെയ്യുന്നുവോ
കൂടജമലരുകൾ തേടിയിന്നീ കുടജാദ്രി-
യിലേറി പ്രഭാതങ്ങൾ വന്നുവോ
ദേവദൂതന്മാരുറങ്ങുന്ന വെൺകല്ലിനോർമ്മകൾ
പൊൻ കുരിശേറ്റി നീങ്ങുന്നുവോ
ദർഗകൾ ചുറ്റും സുഗന്ധം നമസ്ക്കാര-
ഭദ്ര ചിഹ്നങ്ങൾ മുഴങ്ങുന്ന കീർത്തനം
എത്ര ഭദ്രം അത്ര തന്നെയഭദ്രമീചിത്ര-
രേഖാങ്ക പ്രദക്ഷിണ പാതകൾ
ഉൽക്കകൾ, ഉന്മത്ത ഗംഗകൾ, യന്ത്രങ്ങളെത്തി
പ്പിടിക്കുവാനാവാത്ത നേരുകൾ
അത്ര തന്നെ വിരൽതുമ്പിൽ തണുക്കുന്നതിത്രയും
നേർത്ത കിനാവിന്റെ സ്പന്ദനം
സ്വപ്നം ചിരിക്കും മുഖത്തിലേയ്ക്കിറ്റുന്ന
മുത്തുകൾ, നക്ഷത്ര രത്നവിളക്കുകൾ
കത്തിയാളുന്നതിൻ മുൻപേ തെളിയ്ക്കേണ്ട
ചിത്രവിളക്കുകൾ, ചിന്തുകൾ, കാവ്യങ്ങൾ..
(Rema Prasanna Pisharody)
കനലെരിയും നെരിപ്പോടുകൾക്കുള്ളിലായ്
ശിശിരം വിതുമ്പുന്നൊരീറൻ പ്രഭാതത്തിൽ
എഴുതുന്നൊരെൻ വിരൽതുമ്പിന്റെയുള്ളിലെ
കവിതയിൽ വിരിയുന്നൊരാഗ്രഹായനമഴ
അരികിലെയുൾക്കടൽത്തീരത്തൊരഗ്നിയായ്
ഉയരുന്നു പൃഥിയും ധനുഷുമാ നക്ഷത്രവഴികളിൽ
വീണ്ടും വിരുന്നുപോകും ഗ്രഹപ്പെരുമയിൽ
വിടരുന്നൊരാകാശസ്വപ്നവും;
വഴിതിരിഞ്ഞെന്നേ പകുത്ത ദേശത്തിന്റെ
മുറിവിലേയ്ക്കൊഴുകുന്നതതിതീവ്രനോവുകൾ.
കനവുകൾ കത്തിയാളും ചിതയ്ക്കരികിലായ്
നിനവുപോലെത്ര ചിരാതുകൾ, ഘനരാഗമെഴുതിയുടഞ്ഞ
സ്വരങ്ങൾ, സങ്കല്പവും
മെഴുകിപ്പതിഞ്ഞ പഴേയറയ്ക്കുള്ളിലെ
നിധികളിൽ നിന്നകന്നുണരും പുരാണങ്ങൾ
കടലുകൾക്കകലെയൊരേകാന്തദ്വീപിലായ്
കവിതയായൊഴുകുന്ന മരതകക്കല്ലുകൾ
കനകാംബരങ്ങൾ പോൽ സന്ധ്യ നിൽക്കും
പടിപ്പുരകൾ കടന്നകന്നീടുന്ന ഗ്രാമങ്ങൾ
മിഴിയിൽ നിറഞ്ഞേറുമധികനോവിൻ
നഗരമഴയിലെ ഗദ്ഗദം പോൽ ചത്വരങ്ങളും
ഗഗനവാദ്യങ്ങൾ കേട്ടുണരുന്ന ഭൂമിതൻ
ഹൃദയത്തിലെയാഗ്രഹായനഗാനങ്ങൾ
അരികിൽ പ്രകമ്പനം കൊള്ളുന്നു
ദിക്കുകൾക്കരികിലൂടൊഴുകുന്നു ലോകസമുദ്രങ്ങൾ..
എഴുതുവാനൊരു പൂവിനിതളു തേടും
ദിനച്ചെരിവിലെ വെയിലിന്റെ ചില്ലതോറും
ഉലയുന്നൊരാഗ്രഹായനമഴത്തുള്ളികൾ
ഉലയും ഋതുക്കൾ തൻ കുടമാറ്റവും
കുളിരുമായ് ശിശിരം നടന്നെത്തുമാതിരപ്പുലരിയിൽ
ആരണ്യകങ്ങളിൽ, സന്ധ്യതൻ വസനങ്ങളിൽ
മുത്തുമണികളിൽ, മലയേറുമൊരു
പശ്ചിമത്തിന്റെ ദീർഘമാം പാതയിൽ
നിറമറ്റു വീഴുന്നൊരാധികൾ പിന്നെയോ
തപമാർന്ന സഹ്യന്റെ പുതുഗീതികൾ