കലർപ്പില്ലാതെ വിശ്വസിക്കാൻ ഒരു ദൈവമുള്ളത് എത്ര ഭാഗ്യമാണ്..
സങ്കടങ്ങൾക്കിടയിലും
നിറഞ്ഞ് ചിരിക്കാനാവുന്ന കാലമായിരുന്നു അത്..
പ്രാർത്ഥനാമുറിയിലിരുന്ന് ഞാനും ദൈവവും സംസാരിക്കുന്ന കാലം..
പോരായ്മകളും, ദയയും, നന്മയും മനസ്സിലെ ഓരോ ചിന്തയും
ദൈവത്തിനറിയും പോലെ ആരുമറിയരുതെന്ന് ഞാനാശിച്ചു
ആ വിശുദ്ധമായ ഇടത്തേക്കാണവർ അനുവാദമില്ലാതെ കടന്നേറിയത്..
കണ്ണീർ രുദ്രാക്ഷങ്ങളും, ഓട്ടുവിളക്കുകളും അവർ തട്ടിയുടച്ചു
മനസ്സിലേക്ക് കാപട്യത്തിൻ്റെ കല്ലുകളെറിഞ്ഞു
ഹൃദയം കീറിമുറിച്ചു, സ്നേഹം എങ്ങനെ അഭിനയിക്കണമെന്ന്,
വെറുപ്പ് പടർത്തേണ്ടതെങ്ങനെയെന്ന്, കുതന്ത്രത്തിലൂടെ
എങ്ങനെ ഒരാളെ ഒറ്റപ്പെടുത്തേണ്ടതെങ്ങനെയെന്ന്,
വിശ്വസിപ്പിച്ച് ചതിക്കേണ്ടതെങ്ങനെയെന്ന്
അവർ സ്റ്റഡി ക്ളാസ്സുകളെടുത്തുകൊണ്ടിരുന്നു..
ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും ദൈവം കാണുന്നുണ്ടായിരുന്നു
ദൈവം പറഞ്ഞതിൽ വിശ്വസിച്ചതിനാലാണ് അല്പം ദയ കാട്ടിയത്
അത് നന്നായി, ആ ദയയിലേക്ക് വീണ്ടും കല്ലുകൾ
വന്ന് വീണപ്പോൾ
ചില മനസ്സുകളുടെ സഞ്ചാരമെങ്ങനെയെന്ന് മനസ്സിലാക്കാനായി..
ദൈവത്തോടിപ്പോൾ
ഒന്നും
ചോദിക്കാറില്ല..
പ്രാർത്ഥനാമുറിയിലിരുന്ന് ഒന്ന് മാത്രം പറയും
എന്നെയറിയാമല്ലോ..
അറിയാമെന്നൊരു മന്ദഹാസമുണ്ടാകും
സത്യമായിട്ടും ഇടക്കവരെ ശപിക്കാറുണ്ട്, ഇടക്ക് അവരുടെ വിവേകരാഹിത്യത്തിൽ സഹതാപവും തോന്നും
അവരെഴുതിക്കൂട്ടുന്ന
കഥകൾ മുന്നിലേക്കിട്ട് ദൈവം ഒന്ന് കൂടി ചിരിക്കും
ഞാനും ചിരിക്കും
കലർപ്പില്ലാതെ വിശ്വസിക്കാൻ ഒരു ദൈവമുള്ളത് എത്ര ഭാഗ്യമാണ്....
===================================================================
How lucky it is to have a God to believe in ....
It was a time when I could smile even in the midst of sorrows..
A time when God and I would sit in the prayer room and talk..
I hoped that no one would know the shortcomings, kindness, goodness, and every thought in my mind as God knows.
They entered that holy sanctum without permission..
They broke my tear filled rudrakshas, and brass lamps,
threw stones of pretence into my mind,
torn my heart, and taught me lessons on how to slander
and pretend love and how to spread hatred..
They showed a craft to isolate voices
A study class on topics which i was not familiar with..
Although I didn't understand anything at first, God was watching.
I showed a little kindness because I believed in what God said.
In my astonishment stones were thrown even on that benevolence too..
Not surprised at the end ..
I tuned my mind with the support of God to go walk through the storm..
When I pray to God, I don't ask now for anything..
I will just say one thing while sitting in my prayer room of faith..
God, i know you know me well..
He will smile back..
Even though it is true, I sometimes curse those trespassers, and sometimes I feel sympathy for their lack of wisdom..
God will put all the stories they write and laugh..
I will laugh too
How lucky I am to have a God to believe in without any doubt..
No comments:
Post a Comment