Thursday, December 5, 2024

മനുഷ്യസഹജം

മനുഷ്യസഹജം

മനുഷ്യത്വരഹിതമായി  പെരുമാറുന്നവരോട്  മനുഷ്യസഹജമായ കുറവെന്ന് കരുതി ഒരിക്കൽ ക്ഷമിക്കാനാവും.

അത് ശീലമാക്കിയവരോട്,  നമ്മേ അപമാനിക്കാൻ വീണ്ടും വീണ്ടും പട കൂട്ടി വരുന്നവരോട് എന്ത് പറയാനാണ്.  കൂലിയെഴുത്തുകാർ പ്രശംസിച്ചാൽ നമ്മുടെ മനുഷ്യ്വത്വം  കൂടുകയോ, കൂലിയെഴുത്തുകാർ അപമാനിച്ചാൽ നമ്മുടെ മനുഷ്യത്വം കുറയുകയോ ഇല്ല. മനുഷ്യത്വപരമല്ലാത്ത സകല കർമ്മങ്ങളും ചെയ്തിട്ട് മനുഷ്യസഹജമായ കുറവാണ് ക്ഷമിക്കുക എന്ന് നമ്മോട് പറയുന്നവർ മറക്കുന്ന ഒരു കാര്യമുണ്ട്. മറ്റുള്ളവരുടെ മനുഷ്യസഹജമായ കുറവ് പൊറുക്കാൻ അവർക്കൊന്നുമായില്ല എന്നതാണ് സത്യം,  എല്ലായിടത്ത് നിന്നും പലപ്രാവശ്യവും മാറി നിൽക്കാൻ ശ്രമിച്ചപ്പോഴും വീണ്ടും വീണ്ടും പിന്നാലെയെത്തി പ്രശ്നങ്ങളിലേക്ക് വീണ്ടും വീണ്ടും വലിച്ചിട്ടത് നിങ്ങളുടെ കൂട്ടരാണ്. 

ഞങ്ങളുടെ ഭാഗത്ത് അറിയാതെ വന്ന ചില  പോരായ്മകൾക്കെതിരെ അറിഞ്ഞ് കൊണ്ടാണ് നിങ്ങളുടെ ആൾക്കാർ ഞങ്ങളെ ആക്രമിച്ചത്.  സ്ഥിരമായി സ്റ്റോക്കിംഗ്  നടത്തി അപമാനിക്കുക, ഗോസിപ്പ് ചെയ്ത് എല്ലാവരെയും  ഞങ്ങൾക്ക് എതിരാക്കുക . ഇതെല്ലാം മനുഷ്യസഹജമായ കുറവായിരിക്കും . മൂന്ന് വലിയ ന്യൂസ് മീഡിയകളെ വാടകയ്ക്കെടുത്ത് ശിരസ്സിന് ചുറ്റും വലവിരിച്ചത് കൊണ്ടല്ലേ നിങ്ങളെ ദൈവം സ്റ്റിംഗ് ചെയ്തത്. ആദ്യം മനുഷ്യത്വരാഹിത്യം ചെയ്തത് നിങ്ങളുടെ കൂട്ടരാണ്. അത് മനസ്സിലാക്കുക വീണ്ടും വീണ്ടും വന്ന് ഞങ്ങളെ ആക്രമിച്ചു. എന്തായിരുന്നു ഗർജ്ജനം റ്റൈം റ്റു ഗോ, അതെ ഞങ്ങളും അത് തന്നെയാണ് പറഞ്ഞത്. ഞങ്ങളുടെ പിന്നാലെ നടക്കാതെ ടൈം റ്റു ഗോ എന്ന്. അത് നിങ്ങൾ ചെയ്യില്ല. ഞങ്ങളുടെ പിന്നാലെ സ്ഥിരം നടന്ന്  ഞങ്ങളെ ഭ്രാന്ത് പിടിപ്പിക്കുക. അതിനുള്ള ശിക്ഷ മാത്രമേ നിങ്ങൾക്ക് ലഭിച്ചുള്ളൂ. ഇപ്പോഴും മനുഷ്യത്വരഹിതമായി  അത് തുടരുന്ന നിങ്ങളും നിങ്ങളുടെ കൂട്ടരും  മനുഷ്യസഹജമായി ഞങ്ങൾ ക്ഷമിക്കണമെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നതെന്തിനാണ്.  ഞങ്ങൾ ആരുടെയും പിന്നാലെ ലെൻസും വച്ച് നടക്കുന്നില്ല. അത് ചെയ്യുന്നത് നിങ്ങളാണ്. അത് കൊണ്ട് ഞങ്ങളോട് ഗർജ്ജിക്കാനോ, ആഞ്ജാപിക്കാനോ നിങ്ങളുടെ കൂട്ടർക്ക് അവകാശമുണ്ടോ എന്നൊരു സ്വയം പരിശോധന ചെയ്ത് നോക്കുക.   മനുഷ്യത്വരഹിതമായി കൂലിയെഴുത്ത് കൂട്ടങ്ങളെ കൊണ്ട് അത് തുടരുന്ന നിങ്ങളോട് മനുഷ്യസഹജമായി പൊറുക്കണമെന്ന് ഞങ്ങൾക്ക് ഉപദേശം തരുന്നവരുണ്ട്.  മനുഷ്യത്വമില്ലായ്മ ഭൂഷണമാക്കിയവരോട്, അതാണ് ജയമെന്ന് സ്വയം വിശ്വസിക്കുന്നവരോട് എന്ത് പറയാനാണ്. ഞങ്ങളെ ഉപദേശിക്കുന്നതിന് മുൻപ് 

Be the change you wish to see in others.. 

  

No comments:

Post a Comment