Thursday, December 5, 2024

 പ്രവാസിയുടെ സാഹിത്യഭൂപടം

By Rema Prasanna Pisharody, Bangalore

 “Sometimes  I  long to forget… It is painful to be conscious of two worlds.” 
― 
Eva HoffmanLost in Translation: A Life in a New Language

പ്രവാസം എന്ന വാക്കിന്റെ അർഥതലങ്ങൾ തേടിപ്പോകുമ്പോൾ ആദ്യം മനസ്സിലേയ്ക്ക് എത്തിച്ചേരുന്നത്  ‘വീട്ടിൽ നിന്നകലെയുള്ള വീട്  എന്നൊരു  സങ്കല്പമാണ്അതിജീവനത്തിന്റെ   യാത്രാന്ത്യത്തിനൊടുവിൽ   ചേക്കേറുന്ന പുതിയ തണൽമരച്ചില്ലയിലെ കിളിക്കൂടുകൾ ‘ഹോം എവേ ഫ്രം ഹോം’  .

വിശ്വസാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ് വെ  ‘സൂര്യനും ഉദിക്കുന്നു’

(The Sun also Rises’)എന്ന കൃതിയിൽ  “You're an expatriate. You've lost touch with the soil എന്നാണ്  പ്രവാസത്തെക്കുറിച്ചെഴുതിയിരിക്കുന്നതിങ്ങനെയാണ്

ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവായ  ലോകപ്രശസ്തഭൗതിക ശാസ്ത്രഞ്ജൻ  ആൽബർട്ട്  ഐൻസ്റ്റിന്റെ    ജീവിതനിർവ്വചനം  കൗതുകകരമാണ്.  

“There are only two ways to live your life, as though nothing is a miracle, or as though everything is a miracle.”

അതേ പോലെ അത്ഭുതങ്ങൾ തേടി  ഇനിയൊരു  മിറക്കിൾ ഉണ്ടായേക്കാം  എന്നൊരു ചിന്തയിൽ   ജനനസാന്ത്വനത്തിന്റെ  സുരക്ഷയിൽ നിന്ന്  പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോകുന്ന പ്രവാസികൾ.

 

വാക്കിന്റെ  അർഥതലങ്ങൾ  തേടുമ്പോൾ  കാലത്തിന്റെ  ഇടവേളകൾ  പുതിയ അറിവുകളായി രൂപാന്തരപ്പെടുന്നു.  യുഗഭേദങ്ങളുടെ  ആവശ്യകതയിൽ  നിന്ന് ശാസ്ത്രം സ്വരുക്കൂട്ടിയെടുക്കുന്ന  രൂപരേഖകളിലൂടെ  ഉരുത്തിരിയുന്ന വസ്തുക്കൾ.  കലയും  ശാസ്ത്രവും രണ്ട്  വിഭിന്നതലങ്ങളിലൂടെ സംവദിക്കുമ്പോൾ  ഉറവ കൊള്ളുന്ന  ഊർജ്ജത്തിനും  രണ്ടളവുകളാണ്പരിമിതിയിൽ നിന്നും അപര്യപ്തമായ ആകാശവ്യാപ്തിയിലേയ്ക്കും അതിനുമപ്പുറമുള്ള  ഗ്രഹപ്പെരുമകളിലേയ്ക്കും  സഞ്ചരിക്കുന്ന ലോകത്തിന്റെ സൂക്ഷ്മവുംസ്ഥൂലവുമായ  ഭിന്നസഞ്ചയം..

 

തൂക്കുപാലങ്ങളിലങ്ങോടുമിങ്ങോടും ആടും പോലെയാണ് പ്രവാസിയുടെ മനസ്സും ഹൃദയവുംമനമില്ലാമനസ്സോടെ ഉപേക്ഷിച്ചുപോന്ന മൺസുഗന്ധം  തേടി ജനനഗൃഹത്തിലേയ്ക്കുള്ള  യാത്രകൾഉത്തരവാദിത്വത്തിന്റെഅതിജീവനത്തിന്റെ  മടക്കങ്ങൾതിരയേറ്റത്തിൽ  കടലുപേക്ഷിക്കുന്ന മൺതരികൾ പോലെ പ്രതീക്ഷ.   പുതുവഴിയിൽ  പ്രവാസി നെഞ്ചോടേറ്റുന്ന ആദ്യക്ഷരമധുരം.  എഴുതിത്തീരാത്ത  സമുദ്രങ്ങളുടെ നിധിശേഖരങ്ങൾ.   പ്രതിസന്ധിയുടെ  പ്രകമ്പനകാലത്തും  ഉപേക്ഷിക്കാനാകാത്ത  പ്രിയപ്പെട്ട അക്ഷരലിപികൾ.  പ്രവാസിയുടെ സാഹിത്യം   ഒരുൾവിളിയാണ്ഉണർത്തെഴുത്താണ്സ്മൃതിയിടമാണ്,   ഓർമ്മപുതുക്കലാണ്വായനശാലയുടെ  ഗന്ധമാവാഹിച്ചെടുത്ത  താളിയോലപ്പഴക്കത്തിലൂടെ അച്ചടിമഷിയുടെ  പുതുലിപികളിലൂടെ പ്രവാസിയും സഞ്ചരിക്കുന്നു.

 

പ്രവാസം എന്ന നോവലിൽ എം മുകുന്ദനും, ആടുജീവിതത്തിലൂടെ ബന്യാമിനും, അപഹരിക്കപ്പെട്ട ദൈവങ്ങളിലൂടെ ആനന്ദും പ്രവാസത്തിന്റെ ശബ്ദമാകുമ്പോൾ മാറ്റത്തിന്റെ പുതിയ പ്രവാസമുഖം നമുക്ക് ദർശിക്കാനാകുന്നു.

 

അക്ഷാംശങ്ങളും രേഖാംശങ്ങളും അളന്ന് തിട്ടപ്പെടുത്താനാവാതെയൊരു ഭൂഖണ്ഡമാണ് പ്രവാസിയുടെ സാഹിത്യലോകം. എഴുതിയെഴുതി വിരൽ നോവുമ്പോഴും  ആൾപ്പാർപ്പധികമില്ലാത്ത ഒരു ഗോത്രം പോലെയാണ് പ്രവാസിയുടെ സാഹിത്യഭൂപടം.  മെയിൻ സ്ടീമിന്റെ അക്ഷരക്കൂടുകളിൽ കേരളത്തിന്റെ മഴുപ്പാടു വീണ ചെറിയ ഹരിതഭൂമി നിറയുമ്പോൾ പ്രവാസി അന്യസംസ്ഥാനത്തിന്റ മതിൽച്ചുറ്റുകളിലിരുന്ന് മാതൃഭാഷയുടെ അമൃതിലെഴുതുന്നു. ആഘോഷിക്കപ്പെടാത്ത  ആത്മസാക്ഷാത്ക്കാരമാണത്. പൈതൃകത്തിന്റെ നിറക്കൂട്ടുകളാണതിൽ. വലയങ്ങളുടെ മാസ്മരികപ്രഭയില്ലാതെ, താരഘോഷങ്ങളില്ലാതെ പ്രവാസി സാഹിത്യത്തിന്റെ ചെറിയ ചെറിയ മേച്ചിൽപ്പുറങ്ങൾ  സ്വയമുണ്ടാക്കുന്നു.  മേയാൻ  താഴ്വാരങ്ങൾ തേടിപ്പോകും മേഘങ്ങൾക്കിടയിലൂടെ  സന്ദേശങ്ങളുമായി നീങ്ങും ചെറുകിളികളെപ്പോൽ ചിറക് നിർത്തിപ്പറക്കുന്നവർ. ആകാശത്തിന്റെ   അനന്തമണ്ഡലത്തിൽതാരകാവർഷങ്ങളുടെ  പ്രകാശപ്രഭയിൽ,  യാഥാർഥ്യത്തിന്റെ  നടുക്കങ്ങളിൽ  ചിന്തകളെ  ഘനനം ചെയ്യുന്നവർ.  അപരിചിതത്വത്തിന്റെ  ചുരുക്കങ്ങളിൽ നിന്ന്   സ്വയം പരിചിതമാകുന്നവർ

 

Hope is the thing with feathers that perches in the soul - and sings the tunes without the words - and never stops at all.

 

എന്ന എമിലി ഡിക്കിൻസിന്റെ പ്രതീക്ഷ (ഹോപ്എന്ന കവിത പോലെയുള്ളിന്റെയുള്ളിൽ  വസന്തമെത്തുമെന്ന്പുതിയ പുലരിയുണ്ടാകുമെന്ന് പ്രത്യാശയോടെ കാത്തിരിക്കുന്നവർ.

 

 സാഹിത്യത്തിന്റെ  വിവിധതലങ്ങൾ  പ്രവാസഹൃദയങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നുകൂട്ടായ്മയകളിലൂടെ,  സംവാദങ്ങളിലൂടെ,  പരിഭവത്തിലൂടെപരിദേവനത്തിലൂടെ,   അക്ഷരക്കൂട്ടുകളെ  ആസ്വദിക്കുന്നു,   

സ്നേഹിക്കുന്നു

 

സ്ഥലജലഭ്രമവുമായ് നിഴലാടുന്ന  ശൈത്യവെയിലിൽ  ഭൂമിയുടെ  അരികിലൂടെ ആസ്ട്രോയിഡ് ഫാതോൺ കടന്നു പോയതറിഞ്ഞ് ആശ്വസിക്കുന്ന അറിവ്ഭൗമപ്രദക്ഷിണപാതയ്ക്കരികിലൂടെ  ഫോളറൻസ് എന്ന ഛിന്നഗ്രഹം  കടന്നു പോയപ്പോൾ  അതൊന്ന്  ഭൂമിയുമായുരസിയാൽ  അപ്രത്യക്ഷമായേക്കാവുന്ന ഒരു  ജീവമണ്ഡലത്തിന്റെ  നൈമിഷികതെയോർമ്മിക്കാതെ   അഹം ബോധം അല്പനേരമെങ്കിലും  മനസ്സിൽ  സൂക്ഷിക്കുന്ന  ജന്മരാശിയുടെ  ചഞ്ചലത്വം  മനനം ചെയ്യേണ്ട  മനുഷ്യനിർവ്വചനത്തെ  ഇടനേരങ്ങളിൽ ഉലയ്ക്കുന്നുവെങ്കിലും  പ്രതീക്ഷയുടെ കൈത്തിരികൾ  സൂക്ഷിക്കുന്നു പ്രവാസം.

 

തിരക്കിന്റെ നഗരത്തിനോരോയിടങ്ങളിലും  പ്രവാസിയുടെ  കൂട്ടായ്മകൾസാഹിത്യത്തിന്റെ  ശബ്ദരേഖകൾകനലെഴുത്തുകൾസങ്കീർണ്ണതയുടെ വിഭിന്നരൂപങ്ങൾ,  കൗതുകക്കുറിപ്പുകൾ.  ദൂരെദൂരേയ്ക്ക് യാത്രയാകുമ്പോഴും  മലയാണ്മയുടെ കായലോരങ്ങളിലൂടെ പായ് വഞ്ചി തുഴഞ്ഞോർമ്മകൾ  മനസ്സിലേയ്ക്ക് ഓളങ്ങളിലൊഴുകിയെത്തുംസഞ്ചാരങ്ങളുടെ കപ്പലോട്ടങ്ങളുടെ  നൂറ്റാണ്ടുകളുടെ സുഗന്ധസ്മരണകൾ പോലെ എല്ലാക്കാലവും  എഴുത്തും പ്രവാസിയുടെ ശ്വാസനിശ്വാസങ്ങളിൽ ഊർജ്ജസ്ഫുലിംഗങ്ങളേറ്റുന്നു.  മറന്നിട്ട പേനകളിലൂടെ  ഉള്ളിലുരുത്തിരിയുന്ന സമസ്യകളുടെ  പൂരണം.

 

പ്രവാസികളുടെ സ്വർഗഭൂമിയാണ് ബാംഗ്ളൂർഇന്ത്യയുടെ ഒരു ചെറിയ ഭൂപടം ഇവിടെ രൂപം കൊണ്ടിരിക്കുന്നു.  ഇൻഫോമേഷൻ ടെക്നോളജിയുടെ ആസ്ഥാനമായ  ബാംഗ്ളൂരിലെ  കേരളം  സാംസ്ക്കാരികമായുംസാഹിത്യപരമായും വളർന്നുകൊണ്ടിരിക്കുന്നു.  നഗരതിരക്കിന്റെ തീക്ഷ്ണതയിലും പ്രാരബ്ദങ്ങളുടെ ആശങ്കകളിലും , വാരാന്ത്യങ്ങളെ കൂട്ടായ്മകളിലൂടെ   കേരളസംസ്ക്കാരസാഹിത്യലോകത്തെ  കൈകുമ്പിളേറ്റി പരിലാളിക്കുന്നു  മലയാളപ്രവാസം.  

 

കൂട്ടായ്മകളുടെ എണ്ണം കൂടുന്നത്  ആരോഗ്യപരമാണോ   എന്നൊരു ആശങ്കയുണ്ടെങ്കിലും   തിരക്കിന്റെയിടങ്ങളിലെ   ഒരു   വാരാന്ത്യം വീടിനരികിലാക്കാനുള്ള   ഒരു   ശ്രമം എന്ന  നിലയിൽ  അതിനെ അംഗീകരിക്കാനാവും.  ദു:ഖകരമായ  ഒരു വസ്തുത  പ്രവാസിസാഹിത്യം ഇപ്പോഴും  മൂലത്തിന്റെ  ആശ്രിതകാലമായ്  നിലനിൽക്കുന്നു എന്നതാണ്.  അതിനാലാവണം  പ്രവാസിസാഹിത്യം  മെയിൻസ്ട്രീമിന്റെ ക്രീമിലെയറിനരികിലെ   ഒരു സാധാരണ സംഗതിയായി  നിലകൊള്ളുന്നത്.  ബാംഗ്ളൂരിലെ   കുറെയേറെ സംഘടനകൾ   പ്രവാസി സാഹിത്യത്തെ അംഗീകരിക്കുന്നു എങ്കിലുംകേരളഭൂപടത്തിൽ പ്രവാസി സാഹിത്യം  ഇന്നും അടയാളപ്പാട്  തേടുന്ന അക്ഷരക്കൂട്ടുകളാണ്.  ആത്മസാക്ഷാത്ക്കാരത്തിന്റെ എഴുത്തിന്  അംഗീകാരം  ആവശ്യമോ  എന്നൊരു  മറുവശവുമുണ്ട്അതിനാലാണ്  പ്രവാസി  ഇന്നും  തൂലിക  കൈയിലേറ്റുന്നത്എഴുതിക്കൊണ്ടേയിരിക്കുന്നത്.  അംഗീകാരത്തിനപ്പുറം ആത്മസംവേസദനത്തിന്റെ  സംപ്തൃതി.  അതിലുണരുന്ന ഊർജ്ജമാണ് പ്രവാസിയുടെ സാഹിത്യം

 

പോൾ ബൗൾസ് ‘Sheltering Sky’ എന്ന കൃതിയിൽ പറയുന്നു

 

“But there was never any knowing or any certitude; the time to come always had more than one possible direction. One could not even give up hope. The wind would blow, the sand would settle, and in some as yet unforeseen manner time would bring about a change which could only be terrifying, since it would not be a continuation of the present.” 

 

ഭൂമിയുടെ  ഓരോയിടങ്ങളും തേടിയുള്ള  യാത്രയിൽ നിന്ന് വ്യത്യസ്തമാണ്  ജീവസന്ധാരണത്തിനായുള്ള  അതിജീവനപ്രവാസം

 

“In a gentle way you can shake the World” 

മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്

 

പല നദികൾ   ചേരും  സമുദ്രം   പോലെ പല  സംസ്ക്കാരങ്ങൾ   ചേർന്നൊഴുകും പ്രവാസം. അറിഞ്ഞോ  അറിയാതെയോ ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന ഭൂമിയുടെ ഒരിടം. ഭൂഖണ്ഡങ്ങളുടെ  തിരിവുകളിലൂടെ,  അതിരുകളിലൂടെ  ജനനഗന്ധമുള്ള  മൺ തരികൾ  കടന്ന്  എത്തിച്ചേരുന്ന  പുതിയ ഭൂമി.   പ്രവാസത്തിന്റെ  ഭൂപടം.

 

Rema Pisahrody

Bangalore


No comments:

Post a Comment