Thursday, August 27, 2009

തിരുവോണം

പ്രഭാതദീപങ്ങളില്‍
പുലര്‍കാലസൗമ്യരാഗങ്ങളില്‍
ശ്രാവണത്തിന്‍ പ്രദീപ്തിയില്‍

വിട ചൊല്ലുമാഷാഢമേഘമാര്‍ഗത്തില്‍
ഓര്‍മമകള്‍ പൂക്കാലമായ് വന്നു
വീണ മീട്ടുന്ന വിണ്ണിന്‍ മേലാപ്പില്‍
വിശ്വ പ്രപഞ്ചഗോപുരത്തിന്‍ നടയില്‍

പൂക്കളങ്ങളൊരുക്കി വയ്ക്കും
കാവ്യാത്മകമാം സഖ്യ പ്രക്രുതിയില്‍
തുടിയിട്ടു പാടുന്ന സാഗരങ്ങളില്‍
ശ്രുതി ചേര്‍ത്തു നില്‍ക്കും ധരിത്രിയില്‍
വര്‍ണ സൗഹ്രദമേകുമുദ്യാനത്തില്‍‍
പ്രഭാവലയങ്ങളില്‍ പ്രതീക്ഷയായ്
ആള്‍ക്കൂട്ടത്തിന്‍ തിരക്കിനിടയില്‍
ഒരു തപാല്‍ മുദ്രയില്‍
ആശംസയില്‍
വെയില്‍ പൊന്നു തൂവും
തണല്‍മരത്തുമ്പില്‍‍
മുളം കാടുലയ്ക്കുന്ന
താളഘോഷത്തില്‍

തുമ്പ പൂക്കുന്ന പൂക്കളങ്ങളില്‍
ഒരിക്കല്‍ കൂടി...
തിരുവോണത്തിന്‍
സ്നേഹ സമത്വ

സ്പര്‍ശവര്‍ഷഹര്‍ഷം





No comments:

Post a Comment