ശരകൂടം
അകലെയകലെ ഒരു
ഭൂഖണ്ഡത്തില്‍ നിന്നു
ഒരു സമുദ്രവും രണ്ടു കടലും
ഹിമശൈലവും താണ്ടി
ഉദ്യാനനഗരിയിലെ
മാമ്പൂക്കള്‍ കരിയിച്ച്
പൂക്കള്‍ കരിയിച്ച്
സ്വപനങ്ങള്‍ കരിയിച്ച്
ദൈവത്തിന്‍ടെ സ്വന്തം
ഭൂമിയുടെ ചന്ദനചാര്‍തതില്‍
കരിമഷിയെഴുതി
അരൂപിയായി, അതിരുകളില്‍
തീമണല്‍ തൂവി
മുറിവുകളില്‍
ആഗ്നേയശസ്ത്രമെയത്
സൂര്യമുഖമുണര്‍ന്നു ...
ശരകൂടത്തില്‍
ശ്വാസനിശ്വാസങ്ങളില്ലാതെ
ഒരു വര്‍ത്തമാനകാലം..
പ്രവചനാതാതീമായ വിധി
ശരകൂടത്തിനരികില്‍
മാമ്പൂക്കള്‍ വിരിയുന്ന
പുലരിയെ കാത്തിരുന്നു
No comments:
Post a Comment