Wednesday, July 17, 2013


ഇനിയും നടക്കാം സമുദ്രങ്ങളൊഴുകുന്ന
വഴിയിൽ

ഇനിയും നടക്കാം സമുദ്രങ്ങളൊഴുകുന്ന വഴിയിൽ
ശരത്ക്കാലമുണരും പ്രഭാതത്തിൽ
എഴുതാമനേകയുഗങ്ങളിൽ നിന്നേറിയൊഴുകും
പുരാണങ്ങളുണരും പ്രപഞ്ചത്തിൽ
മഴനനഞ്ഞും, തീർഥപാത്രത്തിലെ ദർഭമൊഴി
നുകർന്നും, പലേ കാലവും കണ്ടൊരാ
വനവാസവും, യുദ്ധസംഘർഷവും
മൊഴിക്കഴകേറി നീങ്ങിയോരാദിമഗാനവും
നിറമഴിഞ്ഞാകെത്തണുക്കും പുരാതനസ്മൃതിയിലെ
വിസ്മൃത മൂകശോകങ്ങളും
അരികിലുലഞ്ഞുലഞ്ഞാകെ പ്രദക്ഷിണവഴികളിൽ
കണ്ടോരു ലോകഭാവങ്ങളും
തിരശ്ശീലകൾക്കുള്ളിലെ തിരനോട്ടവുമതിനരികിലെ
വാദ്യഭംഗിയും, മുദ്രകൾക്കരികിലായ്
ഘനരാഗമേറ്റിനടന്നോരു പകലുകൾ തുന്നിയ
സായന്തനങ്ങളും

മനസ്സിലെന്നോമുറിവായി തുലാസിന്റെയിടയിൽ
നുറുങ്ങിയ ചൈത്രവും, ശുഭ്രമൊഴിയെഴുതി
ഭൂരാഗത്തിന്റെയേകാംഗവീണയിൽ ശ്രുതിതേടിയെത്തിയ
വൈശാഖവും, പെയ്തുനിറയാതെ നിന്ന മഴക്കാലസന്ധ്യയും,
മുകിലുകൾ തുന്നിയെടുത്തോരാഷാഢവും
നിലതെറ്റിമാഞ്ഞോരു കൃഷ്ണപക്ഷങ്ങളും
അരികിൽ വെൺ തുമ്പകൾ ഗ്രാമമാകും സ്മൃതിക്കരികിലായ്
വന്നോരു ശ്രാവണവും, പിന്നെയെഴുതിയും
മായ്ച്ചും ചതുർഥിചിഹങ്ങളിൽ
കനിവേറ്റിനിന്നോരു ഭാദപാദങ്ങളും
ഒരുതുലാവാനിൽ നിന്നിറ്റു വീഴും മഴയ്ക്കഴകുമായശ്വിനം
ദീപമാല്യങ്ങളിൽ നിറവുമായ് കാർത്തികം
വീണ്ടും തുടുക്കുന്ന കവിതകൾ തേടിവരും
ആഗ്രഹായനം
ഒഴുകിയേറും പുണ്യമേറ്റി വരും സ്വർഗഗതികൾ
തുറന്നേറിയരികിൽ നീങ്ങും ദിനാന്ത്യങ്ങളിൽ
കൽക്കെട്ടിലരികിലിരുന്നോരു  മാഘസ്വരങ്ങളും
മിഴിനീരിലുപ്പേറ്റിയാർദഭാവത്തിന്റെ കവിതയിൽ
നിൽക്കുന്ന ഫാൽഗുനം, പൂർവ്വാഹ്നമെഴുതുന്ന
സർഗങ്ങളിൽ തീർഥകലശങ്ങൾ

വിരലിലെ വിസ്മയലോകത്തിനരികിലായ്
മഴതണുക്കുന്നു, മനോഹരഭാവമായൊരുനേർത്ത
കസവിൽ പുരാണങ്ങൾ നിൽക്കുന്നു
സ്മൃതിയിൽ ചതുർകാലമെഴുതുന്നു, ദിക്കുകൾ
തിരിവച്ചുനിൽക്കുന്നു വീണ്ടും പ്രദീപ്തിയിൽ...



സാഗരസ്വരങ്ങൾ


ഉണരും സന്ധ്യേ പൂക്കളൊരുക്കി മന്ത്രം ചൊല്ലി
എഴുതാനിരുന്നൊരു ഗ്രാമസങ്കല്പം തട്ടിയുടഞ്ഞ
കൽക്കെട്ടിലോ പകൽ മാഞ്ഞതും, പിന്നെയുടുക്കിൽ
കൈലാസത്തിലേറിയ രുദ്രാക്ഷങ്ങളെടുത്തു
പ്രദോഷങ്ങൾ യാത്രയായതും, കനലെരിഞ്ഞു
നിവേദ്യങ്ങൾ പുകഞ്ഞുകരിഞ്ഞതും;
പടിക്കൽ സായം സന്ധ്യാവിളക്കിൽ നിന്നും
യാത്രപിരിഞ്ഞ ത്രിദോഷങ്ങൾ മാഞ്ഞുതീർന്നതും
മനസ്സിരുണ്ടുപെയ്തേറിയ മഴക്കാറുകൾക്കുള്ളിൽ
കനത്തുകല്ലായൊരു കദനം തിരിഞ്ഞതും
ഉലയിൽ സ്വർണ്ണം തേടിയൊടുവിൽ ശോകങ്ങളീമിഴിനീരിലെയുപ്പിലലിഞ്ഞുനിറഞ്ഞതും
ദിഗന്തം കൈയേറ്റിയ ചിമിഴിൽ നിന്നും
കുത്തുവിളക്കും തെളിച്ചൊരു നക്ഷത്രമുണർന്നതും
മിഴിനീരുറഞ്ഞുതീർന്നൊരു പൂർവ്വാഹ്നത്തിൻ
തിരുവരങ്ങിൽ തിരിവച്ചു സർഗങ്ങളുണർന്നതും
കസവുതുന്നി പഴേയോർമ്മകളൂഞ്ഞാൽപ്പടി-
യതിലായിരുന്നൊരു കവിത രചിച്ചതും
ഋതുക്കൾ മാറീ, പലേ ദിനത്തിൻ ചെപ്പിൽ
നിന്നുമൊഴുകും കഥകളിന്നാരുടെ സങ്കല്പങ്ങൾ
പ്രതിഷ്ടാശിലയുടഞ്ഞൊരു ദിക്കിലെ ഭാഷാലിപികൾ,
പുരാണങ്ങളുറഞ്ഞുതീർന്നീടുമ്പോൾ
അടഞ്ഞ വാതിൽ തുറന്നരികിൽ മന്ത്രിക്കുന്ന
ശിരോരേഖകൾ മറന്നീടുന്നു ഹൃദ്സ്പന്ദങ്ങൾ
മേച്ചിലോടുകൾ മാറ്റി നഗരം സ്പന്ദിക്കുന്നു
മേലെയിന്നൊഴുകുന്നു ചിന്തേരിട്ടൊരു സ്വപ്നം
യാത്രതീർന്നെത്തും മനസ്സൊടുവിൽ ധ്യാനത്തിലോ
യാത്രയിൽ മറന്നത് സാഗരസ്വരങ്ങളോ.....


ഒരു സ്വപ്നത്തിനിലതുമ്പിൽ


ഒരു സ്വപ്നത്തിനിലതുമ്പിൽ നിന്നൊഴുകിയ
മഴതുള്ളിപോൽ മറഞ്ഞെത്രയോ ദിനാന്ത്യങ്ങൾ
പകുതിതുന്നി പാതിവഴിയിൽ മറന്നിട്ട
പഴയ ഗ്രന്ഥത്തിലെ പ്രാചീനഗന്ധം,
ചതുർ യുഗങ്ങളെഴുതുന്നൊരിതിഹാസങ്ങൾ
പിന്നെയെഴുതിയെഴുതിയങ്ങുറഞ്ഞ ഹൃദയവും

മിഴാവിൽ നിന്നും മുഴങ്ങുന്ന നാദമേ
വീണ്ടുമിവിടെ പ്രദക്ഷിണവഴികൾ
പ്രശാന്തിതൻ വസനം ചുറ്റി പൂർവ്വസന്ധ്യകൾ
നീങ്ങീടുന്ന സമുദ്രതീരങ്ങളിൽ ഗായത്രിജപങ്ങളും
മുനമ്പേറിയ പഴേ പ്രളയത്തിരകളിലൊഴുകിമാഞ്ഞു
ഭൂഗാനത്തിന്റെ നിവേദ്യങ്ങൾ
തുളസീവനങ്ങളിലൊരു കാലഘട്ടത്തിൻ
കവിതയുടഞ്ഞൊരു കൃഷ്ണപക്ഷമായ് മാറി

ജപധ്യാനത്തിൻ മുനമ്പതിന്റെയരികിലായ്
ചരിത്രം വീണ്ടും ശിലാരൂപങ്ങൾ തീർത്തു
സൂര്യനുദിക്കും രാജ്യം പോലുമുലഞ്ഞു തീരങ്ങളിൽ
ചിലമ്പിന്നൊരു  മുത്തുമണിപോൽ ഹൃദയത്തിനൊരു
കോണിലായ് നാദതന്ത്രികളുണരുമ്പോൾ
അദൃശ്യമിന്നും ശിരോകവചം ചാർത്തി
വിശ്വഹൃദയം മറയ്ക്കുന്ന ദൃശ്യഭാവങ്ങൾ
മൊഴിയുലച്ചുനീങ്ങും താളിയോലകൾ, നാരായങ്ങൾ

എവിടെയെവിടെ ഞാനൊളിക്കുമെന്നെയെന്റെ
ഹൃദയസ്പന്ദങ്ങളെ, പ്രണവമന്ത്രങ്ങളെ
എവിടെയെവിടെ ഞാനൊളിക്കും
മിഴിക്കുള്ളിലുറങ്ങിക്കിടക്കുന്നൊരഗ്നിയെ, പ്രഭാതത്തെ
എവിടെ തുടങ്ങും ഞാനെവിടെയൊടുക്കും ഞാൻ
വിരൽതുമ്പിലെ വിശ്വസങ്കല്പരൂപങ്ങളെ

ഒരു മൺകുടത്തിലായോർമ്മകൾ നീറ്റി ശുഭ്രതരമാം
സർഗങ്ങളിലെഴുതും ഹൃദയമേ
അപൂർവസ്വരങ്ങളിലസ്വസ്ഥലയങ്ങളിൽ
നടക്കാം വീണ്ടും കാവ്യസ്പന്ദമായ്, സംഗീതമായ്..


വിസ്മയത്തുടുപ്പുകൾ

അരികിൽ സ്പ്ന്ദിക്കുന്ന ഭൂമി നീയെന്നിൽ
നിന്നുമുണർന്നൊരാദ്യത്ഭുതം, പ്രഭാതങ്ങളിൽ
മിഴിക്കോണിലായ് വിടർന്നേറിയിലച്ചീന്തിലെ
ചന്ദനത്തിന്റെ സുഗന്ധമായ്
പ്രപഞ്ചലയത്തിന്റെ ശംഖനാദത്തിൽ
നിന്നുമൊഴുകിത്തുടുക്കുന്ന ഗ്രാമഗാനവും
നുകർന്നൊരു വിശ്വത്തിൻ സ്വസ്ഥമന്ത്രവും
നുകർന്നേറിയരികിൽ മതേതരഭാവമായ്
പദം വച്ചു പകൽത്തീരങ്ങൾക്കുള്ളിൽ
പ്രകാശമേറ്റി മെല്ലെ നടന്നുനീങ്ങും
ഗോളരഥമേ നീയത്ഭുതം...


ഒരുനാളൊരു ശുഭ്രമൊഴി പോലെന്നിൽ
വന്നു നിറഞ്ഞ കാളീഘട്ടമതിന്റെയരികിലായ്
നിറയും വിശുദ്ധിതൻ പൂർവാഹ്നഭാഗം പോലെയുണരും
നൈർമ്മല്യത്തിൻ ഹൃദയസങ്കല്പ്മേ!
വിളക്കിൻ പ്രകാശമായ്
വിസ്മയത്തുടുപ്പിന്റെയിതളിൽ ഞാൻ
കോർക്കുന്ന മാല്യത്തിൽ നിറഞ്ഞാലും

ഒഴുകും സമുദ്രമേയെന്നിലേറിയ
രത്നഖചിതഖനികളിൽ നീയൊരത്ഭുതം
മൊഴിയെഴുതി നിറച്ചേറിയെന്നിലെ
സ്വപ്നങ്ങളിലുണർന്ന മനോഹരഭാവമേ
ഭൂകർണ്ണത്തിനരികിൽ കടൽത്തീരമാകുന്ന ലോകത്തിന്റെ
അനന്തഭാവങ്ങളിലെത്രയാണുർവുകൾ


ഇതിഹാസങ്ങൾ നിറഞ്ഞൊഴുകും ദിഗന്തനരികിൽ
ഒലിവുകൾ സുഗന്ധമായീടുമ്പോൾ
സ്മൃതിയിൽ തുളുമ്പുന്ന തീർഥപാത്രങ്ങൾക്കുള്ളിൽ
മഴത്തുള്ളികളിറ്റുവീഴുന്ന പ്രഭാതത്തിൽ
അരികിലാഥൻസൊരു പുരാണചിത്രം
മനസ്സതിന്റെയൊരു കോണിലതുമിന്നൊരത്ഭുതം..

വളർന്നേറുന്ന ഗ്രഹചിത്രങ്ങൾ ചന്ദ്രായനമൊരു
കാലത്തിനിതളുടഞ്ഞ നടുക്കങ്ങൾ
മരവിച്ചുറയുന്ന ദിക്കുകൾക്കുള്ളിൽ
പഴേയഴികൾ നെയ്തേറ്റിയ കല്പനാലോകങ്ങളിൽ
മുൾച്ചുരുൾ ചുറ്റിക്കെട്ടിയെത്രയോ വിലങ്ങുകൾ
തത്വങ്ങളതു മാഞ്ഞ പ്രബോധ ഗയകളും
ഉറയും സങ്കീർത്തനഭാവത്തിലച്ചീന്തിൽ
ഉണരും മൃത്യുഞ്ജയമന്ത്രവുമൊരത്ഭുതം

അറിവിനുഷസ്സുകൾ പൂജചെയ്യുമ്പോൾ
രുദ്രമിഴിയിൽ രുദ്രാക്ഷങ്ങൾ കണ്ണുനീർ തൂവീടുമ്പോൾ
അഭിഷേകപാത്രത്തിനൊരു കോണിലായേറും
പ്രശാന്തിമന്ത്രങ്ങളുമൊരു വിസ്മയം
ശാന്തിവനങ്ങൾ പോലെ വാനപ്രസ്ഥകാവ്യങ്ങൾ
മഹായാനങ്ങളതിലെത്ര ഭാരതകാവ്യങ്ങളും

മന്തമായ് സ്പന്ദിക്കുന്ന പ്രകൃതിസ്പർശം
യന്ത്രമോഹമായാകാശത്തിലെത്ര പേടകങ്ങളും
വ്യോമനൗകകൾ, മുകിലേറിയാകാശത്തിന്റെ
ഗാനങ്ങളതിൽ തട്ടിയടരും സ്വരങ്ങളും
ഏകതന്ത്രികൾകൾക്കുള്ളിലൊഴുകും
സംഗീതവുമാർദ്രഭാവത്തിനതിരാകുന്ന ഗ്രാമങ്ങളും
മിഴിയിലെഴുതുന്ന വിസ്മയഭാവത്തിന്റെയിതളിൽ
ഹൃദയത്തിൻ സ്പന്ദനമുണരുന്നു

മനസ്സിലെഴുതുന്ന കലാലയങ്ങൾ തക്ഷശിലയും
നളന്ദയുമെന്റെ വിസ്മയം, തീർഥഗമനം
ചെയ്യും സന്ധ്യാവിളക്കിൽ നിന്നും വിശ്വ
സാക്ഷ്യങ്ങൾ കണ്ടീടുന്ന ദിനാന്ത്യക്കുറിപ്പുപോൽ
സ്മൃതിയിൽ ദീപാന്വിതമാർഷസങ്കല്പം
ലോകമെഴുതിത്തുടങ്ങിയ സർവവിദ്യകൾ
സ്മൃതിയതിലെയദൃശ്യമാം വിസ്മൃതഭാവങ്ങളും

അതിരുതിരിച്ചാദിമന്ത്രങ്ങൾ പോലെ തീരമൊഴുക്കും
ശംഖിനുള്ളിലൊതുങ്ങും മൺ ചിറ്റുപോൽ
എത്ര രാജ്യങ്ങൾ, പലേ ദേശഗാനങ്ങൾ,
ഹൃത്തിലത്ഭുതം വളർത്തുന്നോരക്ഷരങ്ങളും
പിന്നെയത്രയും പതാകകൾ, ഭൂപടചിത്രങ്ങളും,
ദ്വീപുകൾ, മഹാദ്വീപസഞ്ചയം, തീർഥസ്നാന-
ഭാവത്തിലൊഴുകുന്ന മഹായാനങ്ങൾ
പലേ കാലവും കടന്നോരു പ്രപഞ്ചം ചലിക്കുന്ന
തേരിലായ് നിറയുന്നൊരക്ഷയപാത്രങ്ങളും

മൊഴിയിലെഴുതുവാനാവാതെ വളർന്നേറുമരയാൽ,
വിരൽതുമ്പിലുടക്കും പ്രപഞ്ചവുമതിന്റെയുള്ളിൽ
സ്പ്ന്ദനാർദ്രമാം ഹൃദയവും
ജപസന്ധ്യകൾ,  മുനമ്പരികിൽ കാണാകുന്ന
ദിഗന്തസ്പന്ദങ്ങളിൽ നക്ഷത്രവിളക്കുകൾ
എഴുതാനിനിയേതൊരത്ഭുതഭാവം
ലോകസ്മൃതിയിൽ തുളുമ്പുന്നതമൃതോ
കാവ്യങ്ങളോ...


കവിതരചിക്കും ശംഖുകൾ




സ്മൃതിയിലെയൊരു കൽമണ്ഡപത്തിലായോർമ്മകൾ
എഴുതുന്നുവോ വീണ്ടുമക്ഷരങ്ങൾ
ഒരുനാളിലൊരു വിസ്മയം പോലെയെഴുതി-
യോരുണർവുകൾ വിരലിൽ തുളുമ്പുന്നുവോ?
ഉരുളിയിലെയരിമണികളാകെ തിളങ്ങുന്ന
നിലവിളക്കിൻ തിരിനാളങ്ങളിൽ
ഒഴുകിനീങ്ങും സ്വരങ്ങൾക്കുള്ളിലായ് ഗ്രാമവും
കവിതരചിച്ചു നീങ്ങീടുന്നുവോ
അരികിലായ് കർപ്പൂരഗന്ധവുമിലച്ചീന്തിലെഴുതുന്ന
തുളസീദലങ്ങളും, കണ്ടുകണ്ടൊരുദിനക്കൂടിന്റെ
മൊഴിയിൽ നിന്നും നടന്നിവിടെ വീണ്ടും രഥമേറിവരുന്നോരു
ഭ്രമണതാളത്തിന്റെ ദിക്കുകൾക്കപ്പുറം
ഇലപൊഴിയുന്നു, മനസ്സിലെയാൽമരശിഖരങ്ങളിൽ
നിന്നു  പകലും നടക്കുന്നു
പവിഴമല്ലിപ്പൂവിനിതളിൽ പഴേപാട്ടിനുറവിടം
തേടി മറഞ്ഞ നൂറ്റാണ്ടുകൾ
തുടികൊട്ടിവീണ്ടുമുടുക്കിലായ് വിശ്വലയ
ഗതിയിൽ ദ്രുതം ചേർത്തു നിൽക്കുന്നുവോ
മിഴിയിലൊരു കൽവിളക്കായി, പ്രകാശമായ്
നിറയുന്നുവോ ദീപ്തസന്ധ്യകൾ
സ്മൃതിയിലെ ചിമിഴിൽ തുടുക്കുന്നുവോ
സർഗഭാവങ്ങളെഴുതിയും വീണ്ടും
മുറിഞ്ഞുതീരാത്തോരെൻ കവിത പോൽ
മുന്നിൽ പുനർജനിക്കും ഗ്രാമവഴിയിലെ
ചന്ദനസുഗന്ധം നുകർന്നെത്തുമറിവിന്റെ
ആദ്യലിപിയെഴുതിത്തുടങ്ങുന്ന
നിനവിലോ വീണ്ടും മുനമ്പുകൾക്കരികിലായ്
കവിതരചിക്കാനിരുന്നതീ ശംഖുകൾ...


അരികിൽ സന്ധ്യാദീപമുണരും നേരം



അരികിൽ സന്ധ്യാദീപമുണരും നേരം
ഗ്രാമമെഴുതീയൊരിക്കലെൻ മനസ്സിൻ കാവ്യം
പഴേ വഴിയും കടന്നൊരു നഗരം ചിന്തേരിട്ട
നിറങ്ങൾക്കുള്ളിൽ മാഞ്ഞുതീരുന്നു ഋതുക്കളും
അകലെയാകാശമേ തിരശ്ശീലകൾ മാറ്റിയരങ്ങിൽ
കാണാകുന്നൊരത്ഭുതദൃശ്യങ്ങളിൽ
കഥയോ, മുദ്രാഖ്യമോ, കാവ്യമോ, സങ്കല്പമോ
കലയോ, വാദ്യങ്ങളോ, കല്പാന്തകാലങ്ങളോ

പ്രഭാതങ്ങൾ പോലൊരു നൈർമ്മല്യമിലച്ചീന്തിൽ
പ്രകൃതി നേദിക്കവേയുണരും ശുഭ്രാകാശം
ഒഴുകും കാറ്റിൽതൊട്ടു മുദ്രകളുണരുമ്പോൾ
ഇതളായ് വിടരുന്നു പ്രപഞ്ചഗാനങ്ങളും
ശരത്ക്കാലത്തിൻ സ്വർണ്ണതരിപോലഗ്നിചിറ്റിലുണരും
നൃത്തത്തിന്റെയതിദ്രുതങ്ങൾ പോലെ
പദങ്ങൾ പവിത്രക്കെട്ടതിൽ നിന്നുണർന്നൊരു
മൃദംഗവാദ്യത്തിന്റെയരികിൽ സ്പന്ദിക്കവേ
ഒഴുകുന്നുവോ മഴത്തുള്ളികൾ സ്വരങ്ങളിലൊരു
കൽമണ്ഡപത്തിലെ കാവ്യശില്പങ്ങൾ പോലെ.
എഴുതും വിരൽത്തുമ്പിലൊരു ഗ്രാമമായ്
മെല്ലെനടന്നുനീങ്ങും ഭൂവിൻ തുളസീസുഗന്ധം പോൽ
അരികിൽ വീണ്ടും ചിലമ്പൊലിയും ധരിത്രിതനുണർവിൻ
കൃതികളിലൊഴുകും നൃത്യാർഥവും..


വഴികൾ പിരിഞ്ഞെത്ര ദിക്കുകൾ കണ്ടു
വീണ്ടുമൊഴുകും സമുദ്രമേയിനിയും സ്പന്ദിക്കുക,
എഴുതിയുണരുക മുനമ്പിൻ ശരറാന്തൽത്തിരിയിൽ
നക്ഷത്രങ്ങൾ പ്രകാശമേകീടുമ്പോൾ
ദിനങ്ങൾ മുന്നോട്ടോടും ഭ്രമണപഥങ്ങളിൽ
ഋതുക്കൾ പിന്നോട്ടോടും പ്രപഞ്ചരഥങ്ങളിൽ
വിരലിൻ തുമ്പിൽ മണൽത്തരികൾ തൊടും
പഴേലിപിയിൽ നിന്നും ഗ്രാമമെഴുതും തീരങ്ങളിൽ
ഉണർന്നു വരുന്നൊരു പ്രശാന്തിഘട്ടങ്ങളിൽ
എഴുതാനിയെത്ര സർഗകാവ്യങ്ങൾ, ഗ്രഹച്ചിമിഴിൽ
മന്ത്രം ചൊല്ലിയുണരുമാകാശവും
അരികിൽ വിളക്കുകൾ ദീപമാല്യങ്ങൾ
വിദ്യയൊഴുകും മന്ത്രങ്ങളും സഹസ്രനാമങ്ങളും
മനസ്സിനൊരു കോണിലിനിയും മറക്കാത്ത
ഹരിശ്രീമന്ത്രങ്ങളിലുണരുന്നുവോ ബാല്യം... 


പ്രഭാതമുണരുമ്പോൾ

തെളിയും ദീപങ്ങളിൽ പ്രഭാതമുണരുമ്പോൾ
എഴുതാനിനിയുമൊരക്ഷരകാലം, വിശ്വമുണരും
ശംഖിൽ തുളുമ്പീടുന്നു പ്രണവവും
ഉറഞ്ഞുതീരാതെയെൻ വിരലിൽതുളുമ്പുന്ന
സമുദ്രമതിനുള്ളിലെത്രയോ മുദ്രാഖ്യങ്ങൾ
ഉലയിൽ തിളങ്ങുന്ന ശരത്ക്കാലവർണ്ണങ്ങൾ
ഉണർവിൽ നിറയുന്ന ജപചിത്രമൂലവും
ഒരുനാളൊരു ഗ്രാമമണ്ഡപത്തിലായ്
വിദ്യയെഴുതിത്തുടങ്ങിയ ബാല്യവും,സ്വപ്നങ്ങളും
വളർന്നു നടന്നേറിയാലിലതുമ്പിൽ കാവ്യമെഴുതി
മടങ്ങിയോരാർദ്രമാം സായാഹ്നവും
സ്മൃതിയിൽ വീണ്ടും വിദ്യാപീഠങ്ങളൊരുക്കിയെൻ
ഹൃദയസ്പന്ദങ്ങളെയുണർത്തും ത്രിസന്ധ്യയിൽ
ഒരുക്കാം ഞാനും പൂജയൊരു മന്ത്രത്തിൻ
നിത്യവസനങ്ങളിൽ തൊട്ടു ജപവും തുടർന്നീടാം
മിഴിയിൽ തിളങ്ങുന്ന വിളക്കിൻ പ്രകാശത്തിൽ
മൊഴിയിൽ വിളക്കാം ഞാനനെന്റയീസ്വരങ്ങളെ..




എഴുതിയുറക്കിയ സ്വപ്നമേ!

എഴുതിയുറക്കിയ സ്വപ്നമേ! കവിതയിലിനിയും 
നിറയ്ക്കാം ഞാനായിരം സ്വരങ്ങളെ 
ഇലപൊഴിയുമീശരത്ക്കാലത്തിനോർമ്മകൾ
ഒലിവിലകളിൽ നിന്നടർന്നുവീഴുന്നുവോ
പകുതിയടഞ്ഞ ജനൽ വാതിലിൽ
നിന്നുമൊഴുകിനീങ്ങുന്നുവോ നിർമ്മമസങ്കടം
വ്യഥകളിൽ മുദ്രതീർത്തെന്നോ മറഞ്ഞോരു
പഴയഗാനങ്ങളുണർന്നുവരുന്നുവോ
മഴയിഴയിൽ നെയ്തെടുത്താലിലതുമ്പിലായ്
വിടരും പ്രഭാതങ്ങളിന്നുമൊരു കവിതയോ
കുളിരും നുകർന്നു ഗ്രാമത്തിന്റെ ചന്ദനപ്പുടവയിൽ
നിത്യസുഗന്ധസങ്കല്പങ്ങൾ
വഴിനടന്നൊരു ദേവഗാനമായ് തീരുന്ന
നിനവുകൾ പിന്നെയനന്തസമുദ്രവും
അറിവുതേടി ഗ്രന്ഥശാലകൾക്കുള്ളിലെ
കനലുകൾക്കുള്ളിലെരിഞ്ഞോരിലകളും
പലവഴിയായ് തിരിഞ്ഞോടിയ നേരിന്റെ
പകുതിമുറിഞ്ഞ ഗ്രഹാന്തരയാത്രയും
ഒരുനാളുടഞ്ഞുതീരും മൺകുടത്തിന്റെയരികിലെ-
അന്ത്യഗീതങ്ങളും, മന്ത്രവും
തെളിയും വിളക്കും തുളസീദലങ്ങളും
ജപമന്ത്രമേറ്റുന്നൊരക്ഷതഭാഗവും
അരികിലെ ദർഭാഞ്ചലങ്ങളിൽ നിന്നുണർന്നൊരു
പൂർവ്വസന്ധ്യപോലുണരുന്ന ഭൂമിയും
വിരലുകൾക്കുള്ളിൽ വന്നെഴുതുന്നു
വിശ്വത്തിനറകളിൽ ജീവനിഗൂഢരഹസ്യങ്ങൾ
ഇലപൊഴിഞ്ഞെന്നിൽ തിളങ്ങും ശരത്ക്കാലനിറവിലോ
സ്മൃതിയേറ്റുമെത്ര സായാഹ്നങ്ങൾ
കവിതപോലൊരു മന്ത്രമായ് മുനമ്പിൽ വന്നു
കടലുകൾ ഹൃദ്സ്പനത്തിലേറീടുന്നു..

 

ഓർമ്മകൾക്കപ്പുറം

 
അക്ഷരങ്ങളിന്നാർദ്രസംഗീതമായ്
നിത്യതയ്ക്കുള്ളിലേറ്റും സ്വരങ്ങളിൽ
എത്ര രാഗമാല്യങ്ങൾ, പദങ്ങൾ
എത്രയോ കീർത്തനങ്ങൾ, മന്ത്രങ്ങൾ
ചുറ്റതിരുകൾക്കുള്ളിൽ വിലങ്ങിൽ
എത്ര ദേവാലയങ്ങളരികിൽ
വിശ്വമാകെയടർത്തിച്ചുരുക്കിയെത്ര
ഭാഗപത്രങ്ങളിലായി
തീരഭൂവിനതിരുകൾ പോലെ
ലോകമാകെ മുറിഞ്ഞടരുമ്പോൾ
ഹൃത്തിൽ ധ്യാനനിമഗ്നമായ് നിൽക്കും
നിത്യസന്ധ്യകൾ, ദീപമാല്യങ്ങൾ
എത്ര നൂറ്റാണ്ടുകൾ കണ്ടുനിന്നു
അക്ഷരങ്ങളുറങ്ങുമറകൾ
ലോകഭിത്തിയിൽ മാറ്റുരയ്ക്കാതെ
നീതിപീഠമുറഞ്ഞു മനസ്സിൽ
ഓർമ്മകൾക്കപ്പുറം കാനനങ്ങൾ
ലോകശോകത്തിനീണങ്ങളായി
ഗ്രാമമേ പകുത്തീറനിൽ ചാർത്തും
പൂവുകൾക്കുള്ളിറ്റുന്നു കണ്ണീർ
ആയിരം ശുഭവാക്യങ്ങളേറ്റും
വേദപുസ്ത്കമിന്നന്യഭാഷ
വേലികെട്ടിത്തിരിക്കും മനുഷ്യ
വേദനകളോ സങ്കീർത്തനങ്ങൾ
ആരവങ്ങൾ വെൺചാമരമേറി
ആർദ്രഭാവം കടന്നുനീങ്ങുന്നു
യോഗഭാവമുടുക്കിന്റെയുള്ളിൽ
നീറിടുന്നു നിഴൽപ്പാടുപോലെ
എത്ര വീഥികൾ രാജ്യമോഹങ്ങൾ
അത്രയും നേർത്ത ഹൃദ്സ്പന്ദനങ്ങൾ
ലോകചിത്രമതിനുള്ളിലായി
വീണുടഞ്ഞതിന്നെത്ര ദിനങ്ങൾ
ചാമരങ്ങൾ, കുടകൾ നിവർത്തി
കാഴ്ച്ചകണ്ടുനടക്കും ഋതുക്കൾ
വാനമേലാപ്പിലോർമ്മകൾ രുദ്ര
ഭാവമായി, രുദ്രാക്ഷങ്ങളായി
ആരവങ്ങളടങ്ങിയൊടുവിൽ
നീറിവെണ്ണിരിലാത്മഗാനങ്ങൾ
അക്ഷരമുടയും ജപമാലയിൽ
എത്രസന്ധ്യാസ്വരങ്ങൾ, സർഗങ്ങൾ
കത്തിയാളും കനലുകൾക്കുള്ളിൽ
എത്ര ദൈവങ്ങൾ, ദേവാലയങ്ങൾ
എത്ര ദീപോത്സവങ്ങൾ ദിഗന്ത
ഭിത്തികളുമടർന്നുവീഴുന്നു
കത്തിയാളും കനൽപ്പൊട്ടുകൾ
കണ്ടെത്രയും വളരുന്നൊരു ലോകം
വിശ്വഭിത്തിയിൽ സർഗങ്ങളേറ്റി
വിസ്മയം പോലെ നിൽക്കുന്നു ഗ്രാമം..
 

പകൽത്തീരങ്ങ


പകലിന്റെയോളങ്ങളെഴുതുന്ന കാവ്യമേ
പവിഴമല്ലിപ്പൂവിൽ വിരിയും സ്വരങ്ങളേ
ഉഷസന്ധ്യയിൽ നിന്നുമൊരു കസവുനൂലിലായ്
മനസ്സു നെയ്യും ഗ്രാമഹരിതഗാനങ്ങളിൽ
കറുക, കൃഷ്ണക്രാന്തി, പൂവാംകുറുന്നിലയുമരികിലൊരു
ദശപുഷ്പതാലത്തിലേറുന്നു
പ്രണവം നുകർന്നാദ്യബിന്ദുവിൽ വിദ്യയെ
ഉരുളിയിൽ നിറച്ചെഴുതുമക്ഷരങ്ങൾക്കുള്ളിൽ
നിറയും പ്രപഞ്ചമേയൊരു ബാല്യസങ്കല്പമതിലും
വളർന്നേറുമാലിലത്തളിരുകൾ


നിഴലേറിയാകെയുറഞ്ഞ മനസ്സിന്റെയറകളിൽ
ദീപം തെളിക്കുമാകാശമേ
വയലേലകൾ കടന്നെന്നോ കലാലയത്തിരിവിൽ
തുടുക്കുന്ന സങ്കീർണ്ണഭാവവും
മഴവീണുകുളിരുന്ന മണ്ണിൻ സുഗന്ധവും
എഴുതിമുനതീരുന്ന നാരായവും
ഒരുനാളിൽ ആതിരവിളക്കിൽ നിന്നും ജ്വലിച്ചരികിൽ
തിളങ്ങുന്നൊരോർമ്മപോൽ ഗ്രാമവും
കടലാസുതാളുകൾക്കുള്ളിൽ നിന്നും
കനൽച്ചെരിവുകൾ താണ്ടുന്ന ഹൃദ്സ്പന്ദനങ്ങളും
തിരികല്ലുകൾകെട്ടിയോർമ്മകളാഴ്ത്തിയോരരികിലെ
കായലും, കർമ്മകാണ്ഡങ്ങളും
മിഴിനീരിലുപ്പപോൽ നീറ്റും സമുദ്രത്തിനടിയിലെ
രത്നത്തിളക്കവും, ശാന്തിയും
മൊഴിയിൽ നിന്നും പുരാകഥനമായത്തീരുന്ന
പഴയ നൂറ്റാണ്ടിന്റെ ലിഖിതരൂപങ്ങളും
മൊഴിയിൽ നിന്നെന്നേ നടന്നുനീങ്ങീ 

ലോകകഥയിലെ നീണ്ട പ്രക്ഷുബ്ദസായാഹ്നങ്ങൾ

ഇനിയേതോരോർമ്മയീദേവദാരുക്കളിൽ

മഴുവേറ്റിനിൽക്കും പുരാണമന്ത്രങ്ങളും
ജപധ്യാനമന്ത്രങ്ങളുരുവിട്ടുതീരുന്ന
ജപമണ്ഡപങ്ങളശാന്തതീരങ്ങളും
വഴിയിലിടവേളകൾ മുദ്രതീർത്തോടിയോരിടവും
സമാന്തരരേഖയും, കാവ്യവും
മിഴിയിലെയഗ്നിക്കൊരാർദ്രഭാവം പോലെയരികിൽ
തിളങ്ങും പ്രപഞ്ചഗാനങ്ങളും
അറിവുതൊട്ടാദിമവേദം പകുത്തുതീർത്തരികിൽ
തിരിഞ്ഞുതീരും വീണ്ടുമൊരു യുഗം
പ്രളയവും വന്നുപോം വിശ്വനിശ്വാസങ്ങളൊരു
മന്ത്രമായിയുറങ്ങും യുഗാന്ത്യത്തിൽ..

 

 അശോകപ്പൂക്കൾ വിരിയും സന്ധ്യയിൽ



തീരഭൂമികൾ കടന്നൊരു ദിക്കിലായ്
ഗ്രഹഭാവങ്ങൾ  സ്പന്ദിക്കുന്നൊരാകാശവിതാനത്തിൽ
തേരോടിനീങ്ങും പരീക്ഷണ
വുഗ്നിത്തുമ്പിലോടുന്ന
യാത്രാനൗകയതിനും  സങ്കല്പങ്ങൾ
കണ്ടുതീരാത്ത ഭൂമിയ്ക്കുള്ളിലെ നിഗൂഢമാം
സ്പന്ദങ്ങൾ തേടിതേടിയൊഴുകും ഋതുക്കളും
ചന്ദനച്ചാർത്തിൽ, ഗ്രാമഭംഗിയിൽ നിന്നും
നടന്നെത്തുന്ന പകലിന്റെ പ്രകാശദീപങ്ങളും
മനസ്സിലമാവാസിയേറ്റുന്ന ദിക്കിൽ
കാണുമതിതീവ്രഭാവത്തിൻ ഗന്ധകത്തരികളും
അരികിൽ ലോകം സമഭാവങ്ങൾതെറ്റി
ത്രാസിനൊരു തട്ടിലായ് തണുത്തുറഞ്ഞുതീരുന്നുവോ
മഴപെയ്തൊഴിയുന്ന മനസ്സിൽ രാജ്യം തകർന്നുടയും
പാതയ്ക്കുള്ളിലുലഞ്ഞു നീങ്ങീടുന്നു

പതാകതുമ്പിൽ നിന്നു സ്വാതന്ത്രചിഹ്നത്തിന്റെ
പരിവർത്തനമൊരു നീർക്കണമായീടുന്നു
കിരീടം തേടിയൊരു രാജ്യ,മാരാജ്യത്തിന്റെ
പ്രതിമയ്ക്കരികിലായ് യുദ്ധസന്നാഹം
പ്രതിധ്വനിയായ് ശാന്തിയ്ക്കൊരുമന്ത്രമായ്
മുനമ്പിന്റെയരികിൽ സങ്കീർത്തനമെഴുതും സമുദ്രവും
അശോകപ്പൂക്കൾ പോലെ വിരിയും ത്രിസന്ധ്യയിൽ
വിളക്കു വച്ചീടുന്ന നക്ഷത്രസ്വപ്നങ്ങളും
മിഴിയിൽ ധ്യാനത്തിൽ നിന്നുണരും പുരാണങ്ങൾ
ദിഗന്തമുറിവിലായമൃതു  തൂവടുന്നു
പുനർജന്മത്തിനാദ്യലിപിയിൽ നിന്നും
വിരൽത്തുടിയിൽ ജ്വലിക്കുന്നു
ശരത്ക്കാലവർണ്ണങ്ങൾ...



പ്രപഞ്ചലയം


തീരമേയിനിയൊരു സമുദ്രം സ്പന്ദിക്കുന്ന
ഗാനത്തിലൊഴുകുന്ന ശംഖായി മാറീടുക
ദിനങ്ങൾ ചുറ്റീടുന്ന നിത്യഭാവങ്ങൾ
മിഴിയറയിലുണർത്തുന്ന നിർമ്മമചിത്രം
പിന്നെയൊരിക്കലെന്നോ തട്ടിതൂവിയ
പാൽത്തുള്ളികളൊഴുകിയുണങ്ങിയ
പൂർവാഹ്നഗ്രാമങ്ങളും
തിരക്കിൽ നടന്നെത്തുമേകാന്തസ്വരങ്ങളെ
പടിക്കെട്ടിലായിരുന്നെഴുതിത്തുടങ്ങുക
പുരോഭാഗങ്ങൾ പകുത്തുടഞ്ഞ
സ്വപ്നങ്ങളിലുണർവിൻ മഴതൂവും അമൃതിൽ,
സ്മൃതിതുമ്പിലിനിയും സ്പന്ദിക്കുന്ന
ഗ്രാമനാദങ്ങൾ പോലെ
പദങ്ങൾക്കുള്ളിൽ നിന്നുമളന്നുതീർക്കാം
ഋണമതിന്റെ ഭാരം, സംവൽസരങ്ങൾ
രചിക്കട്ടെയൊരു നൂറ്റാണ്ടിൻ കാവ്യം
അടരും വിശ്വാസത്തിനിതൾപ്പൂക്കളിൽ
കരിഞ്ഞുലയുന്നുവോ വീണ്ടും
പ്രപഞ്ചലയങ്ങളും..


 
സ്ഫടികകണങ്ങൾ


ദിനങ്ങളൊരു നേർത്ത പകലിൻ വർത്തമാന-
ലിഖിതമെഴുതുന്നു മുന്നിലായ്
കൽസ്തൂപങ്ങളടർന്നുവീണീടുന്നു
കനൽക്കൂടുകൾക്കുള്ളിൽ
മനസ്സിലൊരു തൂവൽതുമ്പിലായ് മഴക്കാല-
സ്വരങ്ങളൊരു രാഗമാലിക നെയ്തീടുന്നു
തിലഹോമങ്ങൾ ചെയ്തു വന്യരോഷങ്ങൾ
ഇന്ദ്രഹൃദയസ്പന്ദങ്ങളിൽ ഗർവമായുറങ്ങുന്നു
മിഴിയിൽ കാണാകുന്ന ലോകത്തിനൊരുചെപ്പിൽ
ഇരുണ്ട ദിക്കിൻ മനസ്സാരവമുയർത്തുന്നു
പവിഴമല്ലിപ്പൂക്കളുണരുമുദ്യാനവും,
കടലും, കടലിന്റെ മൊഴിയും ശാന്തം
പണ്ടേയൊഴിഞ്ഞകൂട്ടിൽ, വൃക്ഷശിഖരങ്ങളിൽ
പാതിയടഞ്ഞ മനസ്സിന്റെ സ്ഫടികകണങ്ങളോ

അടഞ്ഞവാതിൽതുറന്നാർദ്രസ്വപ്നങ്ങൾ
വിരൽത്തുടിയിൽ വിളക്കായിമാറുന്ന പ്രഭാതത്തിൽ
ഒഴുകും വിശ്വത്തിന്റെയൊരു കോണിലായ്
സ്നേഹകണങ്ങൾ മായ്ക്കും വന്യനടനം
മിഴിതുമ്പിലുറയും ദൈന്യത്തിന്റെയൊരുനീർക്കണം
ചുറ്റുവലയങ്ങളിൽ നിന്നുമകലും ഗാന്ധാരങ്ങൾ
മൊഴിയേറ്റിയ സന്ധ്യാവിളക്കിന്നരികിലായ്
പഴയ പുരാണങ്ങൾ ജപധ്യാനത്തിൽ
ഭൂമിയതിരിന്നൊരുദിക്കിലുലയുന്നുവോ
ശുഭ്രനിറമാർന്നാകാശവും സാക്ഷ്യങ്ങളേകുന്നുവോ
സ്മൃതിയിലെന്നോ മിഴിത്തുമ്പിലായുടക്കിയോരൊലിവിൻ
ഇലച്ചാർത്തിൽ, ഹരിതസ്പർശങ്ങളിൽ
ഋതുക്കളൊരു കാവ്യസർഗത്തിൽ നിന്നും
നീറ്റിയെടുത്ത മൊഴിക്കുള്ളിൽ ശംഖിലെ സമുദ്രത്തിൽ
എഴുതിത്തുടങ്ങിയ ഗ്രാമമേ നടന്നേറുമൊരു
ദിക്കിലായെരിയുന്നുവോ നഗരവും

വഴിയിൽ കാണും പാരിജാതത്തിൻ ദലങ്ങളിൽ
തിളങ്ങുന്നുവോ ശരത്ക്കാലവും, കാവ്യങ്ങളും..
ഇലച്ചീന്തിലായ് മനസ്സുണർത്തും മാലേയത്തിൽ
പ്രപഞ്ചമൊരു സാന്ദ്രഗാനമായ്തീരുന്നുവോ


September 25, 2013

 അഗ്രഹാരങ്ങളിലൂടെ 

മിഴിയിലൊരുനാളിലായൊഴുകീ സമുദ്രവും,
മഴയും, മഴപ്പൂക്കളും, ഭാദ്രപാദവും
വഴിതെറ്റിവന്നോരിടക്കാലനോവുകൾ
വഴിപിരിഞ്ഞെങ്ങോമറഞ്ഞൂ,
ദിനാന്ത്യത്തിലെഴുതിമടങ്ങീ നിഴൽപ്പൊട്ടുകൾ.
അരികിലോ സായന്തനം യവനകഥകളിൽ
നിറയും നിഗൂഢസത്യങ്ങളെ തേടിയങ്ങൊഴുകി
പുരാണങ്ങളെഴുതിയ നാരായമൊരു
പുരാവസ്തുവായ് തപസ്സ് ചെയ്തു
മിഴികളിലീറൻ തുടുപ്പുമായ് വന്നോരു
പുലരിയിലെത്ര വെൺ തുമ്പകൾ, ശുഭ്രമാമൊരു 

കമാനത്തിലായേറും പ്രപഞ്ചവും.
ഹരിതവനങ്ങളിൽ നീർത്തുള്ളിയായ് പെയ്ത
മഴയിലെ ഭൂമിയൊരാദിമഗാനമോ
തിരയേറിയൊരുമഹായാനത്തിനപ്പുറം
മിഴിപൂട്ടിനില്ക്കും മനസ്സും,
പ്രഭാതത്തിലിനിയും നിറഞ്ഞുതീരാത്ത സമുദ്രവും.
മഴതേടിവന്നോരു ഗ്രാമമേ
മുദ്രകൾക്കകലെയനന്തതയ്ക്കെത്ര വ്യാപ്തി
മിഴിയിലൊതുക്കുവാനാവാതെയാലില
തളിരുതേടുന്നോരദൃശ്യസത്യം
ജപധ്യാനമെല്ലാമൊതുങ്ങുന്ന വാക്യർഥമെഴുതുന്നുവോ
കർമ്മയോഗഭാവം
പ്രളയം കഴിഞ്ഞുവോ, അഗ്രഹാരങ്ങളിൽ
തിരിവച്ചു ഗോകർണ്ണമുണരുന്നുവോ

  
അഗ്നി

(Agni is the first word of the first hymn of  Rigveda)
 Agni I laud, the high priest, god, deva of sacrific...)


അറിവിന്റെ ഋഗ്വേദവാക്യങ്ങളിൽ
നിന്നുമെഴുതിത്തുടങ്ങുന്നൊരഗ്നി
അയനിയിലുണർന്നാദിമന്ത്രമായ്
പുലർകാലതിരിനാളമാകുന്നൊരഗ്നി

കൃതയോഗികൾ വേദഭാഗങ്ങളേകുന്ന
ഹവനഭാവത്തിലെ അഗ്നി
നിടിലത്തിലാകെതണുക്കും വിഭൂതിയിൽ
ശിവനുറക്കും കനൽക്കണ്ണാകുമഗ്നി
മനസ്സിലെ വിശ്വരൂപത്തിന്റെ വിരലിലായ്
തിരിയുന്ന ചക്രത്തിലഗ്നി
ജ്വലനകുണ്ഡത്തിലായ് ജാഹ്നവിയ്ക്കെഴുതുവാൻ
കവിതയായ് മാറിയോരഗ്നി

അരികിലെ ഖാണ്ഡവവനങ്ങൾ നുകർന്നതിൽ
അയനം നടത്തുന്നൊരഗ്നി

ഒടുവിൽ കുരുക്ഷത്രഭൂവിന്റെ തേരിലായ്
ഖാണ്ഡീവമാകുന്നൊരഗ്നി



കറുകൾക്കുള്ളിലെ ബാഷ്പം
നുകർന്നേറിയരികിൽ ജ്വലിക്കുന്നൊരഗ്നി
വിരലിൽ തണുക്കുന്ന മൺചിരാതിൽ
നൃത്തമാടുന്നൊരഗ്നി
കനലെരിഞ്ഞാളിചിതത്തീയിൽ
മദ്ധ്യാഹ്നമുലയുന്നൊരഗ്നി
അപരാഹ്നഭാവത്തിലൊരു മുനമ്പിൽ
തട്ടിയുടയുന്നൊരഗ്നി
നിറുകയിൽ തീതൂവിയസ്തമയം മാഞ്ഞ 
വഴിയിൽ തണുക്കുന്നൊരഗ്നി
അരികിൽ  ത്രിസന്ധ്യാവിളക്കിൽ
നിന്നൂറുന്നൊരറിവിന്റെ വേദമാമഗ്നി
മിഴിയിൽ വിളക്കേറ്റിയാകാശവാതിലിൽ
നിറദീപമാകുന്നൊരഗ്നി


മഴപെയ്തു തോർന്നോരു യുദ്ധഭൂവിൽ

ശാന്തിഹോമങ്ങൾ ചെയ്യുന്നൊരഗ്നി
കലിസംഖ്യയെണ്ണികറുക്കുന്ന ശോകത്തിനരികിൽ
പ്രകാശമായഗ്നി
 ഒരനാളകന്നുതീരും ജീവഭാവത്തിനിതളിൽ
ചലിക്കുന്നൊരഗ്നി
അരികിൽ പ്രപഞ്ചമാം ദീപസ്തംഭത്തിലായ്
തിരിവച്ചുനീങ്ങുന്നൊരഗ്നി..
മിഴിയിലായതിരാത്രമെല്ലാം കഴിഞ്ഞനാൾ
അഗ്നിഹോത്രം ചെയ്തൊരഗ്നി..



Spetember 21, 2013


സന്ധ്യാതീരം


സമുദ്രമൊരു മഹാദ്വീപിന്റെയുള്ളിൽ
നിന്നുമെഴുതിത്തുടങ്ങിയ മുനമ്പേ
കാണാകുന്ന പ്രപഞ്ചമൊരു ഗ്രഹത്തുടിപ്പിൽനിന്നും
വീണ്ടുമുണരുന്നുവോ വിരൽത്തുടിയിൽ
മഴക്കാലമൊരു നീർക്കണമായിയുറഞ്ഞുതീരുന്നുവോ?
അരികിൽ പതാകതന്നുലഞ്ഞമുഖം, നേർത്തുവരുന്ന
മൗനത്തിന്റെയിരുളും നിറങ്ങളും
അതിരിൽ മുൾവേലിയിലുടക്കും വാക്കും
തളിരിലയിൽ നിവേദിച്ച കാവ്യത്തിൻ സ്വരങ്ങളും
മിഴിയിൽ കാണായൊരു ലോകദൈന്യമേയളന്നെവിടെ
സൂക്ഷിക്കുമീവിശ്വഗാനങ്ങൾ,
മേഘഗതിയും കടന്നഗ്നിനാളങ്ങൾ നീട്ടും
കനലാളുന്ന ദിക്കിൽ നിന്നുമെഴുതും ഗ്രഹങ്ങളേ!
ഒരുനാളുടഞ്ഞൊരു ഹൃദയസ്പന്ദങ്ങളിലുണരുന്നത്
ശരത്ക്കാലവും, സർഗങ്ങളും
എത്രയോനാളിൽ തുലാസതിന്റെ തട്ടിൽതൂക്കിയെത്രയോ
നാളിൽ മുറിവേറ്റിയോരീഭൂവിന്റെ
ചിത്രങ്ങളുറങ്ങുന്ന ചുമരിൽ കാണും
ശംഖിലെത്രയോ സന്ധ്യാതീരമുറങ്ങിക്കിടക്കുന്നു


September 19, 2013




കടൽചിപ്പികൾ


സ്വരങ്ങൾക്കുള്ളിൽ മഴത്തുള്ളികൾ,
വീണ്ടും  ഗാനമൊഴുകും ഭൂമിയ്ക്കുള്ളിലെത്രയോ
വെൺശംഖുകൾ
വ്യോമയാനങ്ങൾ പഴേ നോവുകളുറക്കിയ
തീരങ്ങളതിലെത്ര മണൽചിറ്റുകൾ,
കടൽഭാവങ്ങളതിലെത്ര ദിഗന്തമുറിവുകൾ.
അഴികളുടച്ചൊരു  പൂർവ്വസന്ധ്യകൾ
വിരൽക്കതിരിൽ വിടരുന്നന്നതക്ഷരം
ഹൃദയത്തിലുറഞ്ഞുതീരുന്നത് ദക്ഷിണധ്രുവം
വീണ്ടുമെഴുതിസ്പന്ദിക്കുന്ന ഹൃദയം
പണിതീർന്നമതിൽചുറ്റിലോടുന്നതൊരു
കാവ്യത്തിൻ സർഗം
മുകിൽ മാഞ്ഞൊരു വിശ്വശിഖരങ്ങളിൽ
പെയ്തുനിറയും മഴ,
മനസ്സതിന്റെയറയ്ക്കുള്ളിലുറഞ്ഞ ശോകം
തീർഥഗമനം ചെയ്യും ഭൂവിനശ്വിനനിറവുകൾ
ഉണരും വിളക്കുകളതുപോൽ
മിഴിക്കുള്ളിലുണരുന്നൊരു പകൽ
പ്രപഞ്ചസത്യങ്ങളും
സ്വരങ്ങൾക്കുള്ളിൽ ധ്യാനനിരതം
ഹൃദ്സ്പന്ദങ്ങൾ
ഋണങ്ങൾ മായ്ച്ചീടുന്ന ഋതുക്കൾ
കടൽച്ചെപ്പിലുറങ്ങുന്നത്
കടൽചിപ്പികൾ, സ്വപ്നങ്ങളും..

 മനസ്സിലെ  കടൽ


അഴലുകൾ കനൽ വാരിയെറിയുമാഴിക്കുള്ളിൽ
ഒരുത്രുടിനിന്നുവോ സംവൽസരങ്ങളും
ഇടവേളപോൽ  പുരാണങ്ങളിൽ  നിന്നടർന്നുയിരിൽ
തണുക്കുന്നു  മന്വന്തരങ്ങളും
പ്രളയകാലത്തിന്റെയൊടുവിലൊരാലിലത്തളിരിലെ
മായപോലോർമ്മകൾ  നിൽക്കുന്നു
വഴിയിൽ  സ്മൃതിച്ചെപ്പുടച്ചുനീങ്ങീടുന്ന
കഥകളും,  കല്പകാലത്തിന്റെയാധിയും 
മുറിവുകൾ  തുന്നാതെയേതോ
വിലാപങ്ങളൊഴുകി നീങ്ങുന്നു 
മുകിൽത്തുണ്ടുകൾക്കുള്ളിൽ
എഴുതിയും ദീർഘചിഹ്നങ്ങളിൽ നീട്ടിയും
മിഴികളോ കണ്ടുനിൽക്കുന്നു  ത്രിലോകങ്ങൾ
ഗ്രഹനിലകൾ തെറ്റിയും, രാശികൾ തെറ്റിയും
കവിതകൾക്കുള്ളിൽ നടുങ്ങുന്നു സന്ധ്യകൾ
വിരലിലെ തുടിപോലെ വിസ്മയഭാവത്തിലൊഴുകി
നീങ്ങുന്നു ഋതുക്കൾ,  മനസ്സിലെ
കടലിൽ നിന്നുയരുന്നു സങ്കീർത്തനങ്ങളും ...


 മനസ്സിൽ നിന്നിറ്റുവീഴും മഴത്തുള്ളികൾ



പകലിനൊരു കസവുനൂൽതുന്നും
വിളക്കുകൾ പുലരിനീട്ടി,
വിരൽതുമ്പിലെ നോവുകളെഴുതി
യുറക്കിയൊരാരണ്യകത്തിനെ.
കനവുകൾ കണ്ടുതീർന്നൊരു നിദ്രയിൽ
നിന്നുമുണർവുമായ് വീണ്ടുമുണർന്നു ഹൃദയവും
മനസ്സിലായ് പവിഴമല്ലിപ്പൂവുകൾ വിടർന്നൊരു
കാവ്യഭാവമായ്ത്തീരുന്നു,
മുന്നിലെ പടവുകൾ മെല്ലെക്കടന്നുനീങ്ങും
നിഴൽച്ചരിവിൽ നിന്നെത്തും പഴേ ഋണങ്ങൾ,
 കണ്ടു പഴകിയ ചിത്രങ്ങളുത്ബോധനങ്ങളും...

ഹൃദയമേ, ഹൃദയസ്പന്ദങ്ങളേ ശോകങ്ങളിനിയും വരും;
വർണ്ണനാളങ്ങളിൽ മുങ്ങിയൊരു ശിരോപടവുമായ്
സന്ധ്യാവിളക്കിന്റെയരികിൽ വരും
കുരുക്ഷേത്രങ്ങളേകിടും...
മനസ്സിൽ നിന്നിറ്റുവീഴും മഴത്തുള്ളികൾ
പ്രണവം ജപിക്കും  പ്രവാസകാവ്യങ്ങളിൽ
തിരയേറിടും,  വീണ്ടുമൊരു മുനമ്പിൽ
ഗഗനമിഴികളിൽ നിന്നു  സമുദ്രമുയർന്നിടും
അഴിമുഖങ്ങൾ കടന്നാത്മസ്വരങ്ങളിൽ
അരികിൽ സമാധിസ്ഥമോ തീരഭൂമിയും
മൊഴിയുടഞ്ഞെന്നേമറന്നോരു ശംഖിന്റെ
ഹൃദയത്തിനുള്ളിൽ മഹാസമുദ്രങ്ങളോ?,
 കവിതയോ, ശോകമോ, നിസംഗഭാവമോ?

September 16, 2013


അഗ്നി



മഴയ്ക്കപ്പുറമഗ്നിനാളങ്ങൾ
ശൂന്യാകാശവഴിതേടിയോ
വീണ്ടും യാത്രയാവുന്നു
മിഴിയ്ക്കരികിൽ ദിക്കാലങ്ങൾ
സാക്ഷിനിൽക്കുന്നു, ഗ്രഹഗതികൾ
കാണും വിശ്വമൊരു താരമോ
വീണ്ടും സ്ഫടികം പോലെ മിന്നും
വിളക്കിൻ തിരിനാളമതിന്റെയരികിലോ
അദ്വൈതമന്ത്രങ്ങളും

അലകളൊതുങ്ങുമൊരുൾകടൽത്തീരങ്ങളിൽ
ഉപദ്വീപൊരുജ്വാലാമുഖിയായ് മാറീടുന്നു
മിഴിയിൽ പ്രഭാതങ്ങൾ വിടരും നേരം
കാലഗതികൾ കടന്നുനീങ്ങുന്നുവോ നൂറ്റാണ്ടുകൾ
എത്രയോ പരീക്ഷണം വ്യോമയാനങ്ങൾ,
ഹൃത്തിലക്ഷരം വളരുന്നു, ദിഗന്തമടരുന്നു
അയനിയ്ക്കുള്ളിൽ വളർന്നഗ്നിജ്വാലകൾ
സ്മൃതിയടർത്തിയേറീടുന്നു നക്ഷത്രലോകങ്ങളിൽ
മാലേയഗന്ധം പോലെ ഗ്രാമത്തിനുണർവു പോൽ
പൂവുകൾ വിരിയുന്നൊരുഷസന്ധ്യയിൽനിന്നുമായിരം
ദീപങ്ങളെ തെളിക്കും പകൽത്തുണ്ടിൽ
വേദഭാവങ്ങൾ പാരിജാതങ്ങളാകുന്നുവോ?
അളന്നുതീർന്നീലിന്നുമീവിശ്വമഗ്നിക്കുള്ളിലുറങ്ങുന്നുവോ
ജ്യോതിർഗോളങ്ങൾ, സങ്കല്പങ്ങൾ...


September 16, 2013


വിദ്യാദീപങ്ങൾ


ഉണരുമോങ്കാരത്തിനാദിരൂപമേ
വിദ്യയുണരും ദേവാലയനിത്യഭാവമേ
ഞാനുമൊരുനാളേറി മൂലസ്ഥാനത്തിൽ
തീർഥം തൂവിയൊഴുകും മഴയ്ക്കുള്ളിൽ
അക്ഷരം വിടരമ്പോൾ
അറിവിനലംകൃതമായ മണ്ഡപങ്ങളിൽ
നിറവിൻ ദീപങ്ങളൊരായിരം തെളിയുമ്പോൾ
ഹരിതാഭമാം നിത്യപ്രപഞ്ചം നിൽക്കും
വഴിയതിലായരണ്യകഹൃദയം സ്പന്ദിക്കുമ്പോൾ
ചിലമ്പിൻ നാദം കേട്ടു നടന്നൊരാകർഷകവലയം
നിശ്ച്ചേഷ്ടമീപ്രതിഷ്ഠാമന്ത്രങ്ങളിൽ
എഴുതിതുടങ്ങാമീയാദ്യഗാനങ്ങൾ
ബാല്യമെടുത്തു സൂക്ഷിക്കുന്ന ചന്ദനക്കൂട്ടും
ഗ്രാമവഴിയിൽ നിറയുന്ന വിസ്മയചിത്രങ്ങളും
മഴയിൽ, മഴക്കാലനിറവിൽ സ്പന്ദിക്കുന്ന
മൃദുവാം സ്വരങ്ങളെ സമുദ്രം ശാന്തം
നിറഞ്ഞൊഴുകുന്നതു വീണ്ടും
അമൃതകലശങ്ങൾ
ഉണരുമോങ്കാരത്തിനാദിരൂപമേ
വിദ്യയുണരും ദേവാലയനിത്യഭാവമേ
ഭൂവിലിനിയും നിറച്ചാലും
വിദ്യതൻ ദീപങ്ങളെ..



മഴയിതളുകൾ


പകലെരിഞ്ഞുതീരും മഴയ്ക്കുള്ളിൽ
കനവുകൾതുന്നി നീങ്ങി ദിനങ്ങളും
വഴിയിലെ നിഴൽപ്പാടുകൾ മാഞ്ഞു
നിനവുകൾ നിത്യഗാനങ്ങളായി
മൊഴിയിഴയ്ക്കുള്ളിലെന്നേ മയങ്ങി
വിരലിലേറ്റിയോരാത്മഗാനങ്ങൾ
ഒഴുകിനീങ്ങും ഋതുക്കളിൽ നിന്നും
ഇലപൊഴിഞ്ഞു, പൂക്കാലം കരിഞ്ഞു,
കനലെരിഞ്ഞൊരാ ഹോമാപാത്രത്തിൽ
കറുകകൾ മുഖം താഴ്ത്തിയിരുന്നു
വ്യഥകളിൽ നിന്നുമാരണ്യകത്തിൻ
ഹരിതഭാവങ്ങൾ ഗാനങ്ങളായി
മുകിലുകൾ വ്യോമഭിത്തിയിലേറ്റി
കരിപുരണ്ട കടലാസുപൂക്കൾ
മിഴിയിലെ ശോകഭാവങ്ങളെല്ലാം
കവിതയായ്, പാരിജാതങ്ങളായി
മനസ്സിനുള്ളിൽ സമുദ്രമേറുമ്പോൾ
മഴയിലായുറയുന്നു മുനമ്പും
അകലെയായ് ചക്രവാളത്തിനുള്ളിൽ
തപസ്സിലേറുന്നു സാന്ധ്യനക്ഷത്രം
ഒരു വിളക്കിൻ പ്രകാശനാളത്തിൽ
ഹൃദയമേറ്റുന്നു കാവ്യസർഗങ്ങൾ...



സമുദ്രസങ്കല്പങ്ങൾ


സ്വരങ്ങളൊരു വീണാതന്ത്രിയിൽ തൂവും
നാദമതിന്റെയാരോഹണം സമുദ്രം,
മിഴിപൂട്ടിയൊരു തീരത്തിൽ
ധ്യാനനിരതം ദിഗന്തവും
ചതുരക്കളങ്ങളിൽ തൂവിയോരിടക്കാല
വ്യസനം പോലെ മായും ഋതുക്കൾ
വിലങ്ങുകളുടഞ്ഞ ദിനത്തിന്റെ
വിസ്മയസ്തൂപങ്ങളും കണ്ടുണരും
ദിക്കിൽ ഉൾക്കടലിൻ സംഗീതവും
ദലങ്ങളടർന്നുവീണൊരുസന്ധ്യതൻ
ചെപ്പുലുറങ്ങും ദിനങ്ങൾ പോൽ,
മഴപോൽ, മന്ത്രങ്ങൾ പോൽ
മിഴിയിൽ നിറഞ്ഞേറിയൊഴുകും
വിശ്വത്തിന്റെ ശിരസ്സിൽ തുളുമ്പുന്ന
ഗായത്രീജപം, വീണ്ടുമുടുക്കിൽ
സ്പന്ദിക്കുമാ രുദ്രാക്ഷമാല്യങ്ങളും
എത്രനാളൊരു നേർത്ത സത്യത്തെ
തിരഞ്ഞതിനുത്തരം ദ്യൂതം,
വാനപ്രസ്ഥവും, പ്രവാസവും
ഋണങ്ങളെല്ലാമുടഞ്ഞൊരു ശൈലത്തിൽ
നിന്നുമൊഴുകീ കേദാരത്തിനരൂപഭാവങ്ങളിൽ
ചുമരിൽ നിറം തൂവിയുലയ്ക്കും
ഹൃദ്സ്പന്ദത്തിലൊഴുകീ മഴ
വീണ്ടുമുത്ഭവലയം പോൽ
വഴിയിൽ നിസംഗമോ വർണ്ണങ്ങൾ
പ്രതീകാത്മമൊരു കാവ്യത്തിൻ
സ്നേഹസ്പർശനം, പകൽത്തീരമെഴുതി
സൂക്ഷിക്കുന്ന സമുദ്രസങ്കല്പങ്ങൾ



സന്ധ്യ

വഴിയിൽ മഴയ്ക്കരികിലൊരു
പൂവിനിതളിലായൊഴുകീമനസ്സിൻ
മനോഹരഭാവങ്ങൾ
അടരും ദിനത്തിന്റെയന്ത്യപാദത്തിന്റെ
ചലനലയങ്ങളും, ചന്ദനസുഗന്ധവും,
ഒരുസ്വരത്തിന്റെയുടഞ്ഞപാത്രത്തിലെ
കവിതയും, കണ്ണുനീർത്തുള്ളിയും, സ്വപ്നവും
വഴിനടന്നേറുന്ന സോപാനമേ
സർഗമെഴുതിനീട്ടുന്നുവോ ഹൃദ്സ്പന്ദനങ്ങളും
മിഴിയിൽ തുളുമ്പിവീണുറയുന്ന
ലോകത്തിനരികിൽ രത്നാങ്കിതമൊരു സാഗരം
ദേവഗണമൊരേവീഥിയിൽ
വിശ്വഗാനത്തിന്റെയുറവിടം തേടിനീങ്ങീടും
ത്രികാലങ്ങൾ
പടികടന്നൊരു പവിഴമല്ലിയിൽ
കാണുന്നൊരിടവേളപോലെയാ
സന്ധ്യ സ്പന്ദിക്കവേ
വിരലിൽ വിതുമ്പുന്നൊരക്ഷരങ്ങൾ
വീണ്ടുമെഴുതിയിടുന്നു മഴചിന്തുകൾ..

ഇനിയും കാണാത്തൊരു വിസ്മയം


ഇനിയും കാണാത്തൊരു വിസ്മയം
നൂറ്റാണ്ടുകളുറങ്ങുമൊരു സ്മൃതിയതിലും
സമുദ്രങ്ങളുണരുന്നൊരു പുലർവിളക്കിൽ
മഹാരഥമുരുളും ലോകത്തിന്റെയൊരു
കോണിലായ് സിയമതിന്റെയരികിലെ
അനന്തശയനമേ!
ഇനിയും കാണാത്തൊരു കൗതുകം
കൽസ്തൂപത്തിലുറങ്ങിക്കിടക്കുന്ന
പുരാണസങ്കല്പങ്ങൾ
മനസ്സിനൊരു യാത്രാവഞ്ചിയിൽ നിന്നും
കാണുമുണർവിൻ മഹാക്ഷേത്രമതിലോ
പൂജാമന്ത്രം
വിരിലിൽ തുളുമ്പുന്ന തുളസീസുഗന്ധമേ
ഒരുക്കിവയ്ക്കാമൊരു സർഗം,
 അംഗോർ വാട്ടിലൊഴുകും കടൽ പോലെയായിരം
കഥകൾ പോലുണരും സ്വപ്നത്തിന്റെയിതളിൽ നിന്നും

കടഞ്ഞെടുക്കാം ഋതുക്കളെ
മഴയിൽ നിന്നും നടന്നെത്തുന്ന ശരത്ക്കാലഹൃദയം
പോലെ വീണ്ടുമുണരും പ്രപഞ്ചമേ
ഇനിയും കാണാനെത്ര വിസ്മയം
ലോകത്തിന്റെയറകൾക്കുള്ളിൽ;
ബോധഗയകൾ കാണും തത്വബോധങ്ങളടർന്നു
വീണോർമ്മകളുറയുന്നൊരാശിലോലിഖിതങ്ങൾ
മിഴിയിൽ നിറയുന്ന രൂപരേഖകൾക്കുള്ളിലുണരും
അംഗോർ വാട്ടിനാരൂഢഭാവങ്ങളേ
ഒരുനാൾ വന്നേയ്ക്കും ഞാനൊഴുകും സമുദ്രത്തിലൊരു
പായ് വഞ്ചിക്കുള്ളിലുണർവിൻ പ്രഭാതത്തിൽ
ഒരുനാൾ വന്നേയ്ക്കും ഞാനാദിമമന്ത്രം ചൊല്ലുമൊരു
നൂറ്റാണ്ടിൻ സ്മാരകങ്ങളെ കണ്ടീടുവാൻ..


 
മഴപ്പൂവുകൾ


മഴയൊഴുകുമ്പോൾ മനസ്സിന്റെയൊരു
കോണിലുണരുന്നു ബാല്യവും, ഗ്രാമസംഗീതവും
മിഴിയിലേയ്ക്കൊഴുകുന്ന ലോകത്തിനപ്പുറം
ഹൃദയം കടഞ്ഞുതീർക്കുന്നു സർഗങ്ങളെ
കനലുകൾക്കുള്ളിൽകരിഞ്ഞുതീരും
നോവിലെരിയുന്നുവോ ലോകമരികിൽ
പുരാണങ്ങളെഴുതിമുഷിഞ്ഞൊരാ
ചുമരുകൾക്കുള്ളിലായൊഴുകുന്നുവോ
നിഷാദങ്ങൾ, നിലാവിന്റെയിഴകളെ
നീറ്റും ശിരോകവചങ്ങളും
സ്മൃതിയിൽ നിന്നിറ്റുവീഴും മഴത്തുള്ളിയിൽ
മറയുന്നുവോ ലോകഭാവങ്ങൾ
തീരങ്ങളെഴുതിമായ്ക്കുന്നുവോ
നിർണ്ണയരേഖകൾ
കലഹിച്ചുപണ്ടേപിരിഞ്ഞ ഗ്രഹങ്ങളിൽ
നിറയുന്നുവോ മുകിൽത്തുണ്ടുകൾ
ചിത്രങ്ങളെഴുതിനീങ്ങും മഴപ്പൂവുകൾക്കുള്ളിലായ്
ഉണർവുതേടുന്നുവോ ഹൃദയസങ്കല്പങ്ങളും
അരുതെയെന്നോതും വിഷാദഭാവങ്ങളിലൊരു
ശരമെയ്തുനീങ്ങുന്നുവോ മാനുഷർ
ഒരു തുലാസിൽ തുളസീസുഗന്ധം,
വിരൽത്തുടിയിലെ കാവ്യത്തിനേകഭാവം
കനകാംബരങ്ങൾ പോൽ സന്ധ്യനീട്ടും
ദീപമെരിയുന്നുവോ മഴയ്ക്കുള്ളിലായി..


 
കടലൊഴുകും സന്ധ്യയിൽ


ഒരു നാൾ കാവ്യത്തിന്റെയിതളിൽ നിന്നു
ഞാനുമെടുത്തു മനസ്സിലായ് പ്രശാന്തിമന്ത്രങ്ങളെ
മഴക്കാലങ്ങൾക്കൊരു കഥപോൽ കനൽക്കൂട്ടിലെരിഞ്ഞു
പുരാണങ്ങൾ മൃദുവാം സങ്കല്പവും
ശിരസ്സിൽ വലകെട്ടിയുലച്ച കാലത്തിന്റെ ശരങ്ങൾ
വീണ്ടും വീണ്ടുമുടക്കീഹൃദ്സ്പന്ദത്തിൽ
വഴിയിൽ കൊഴിയുന്ന പൂവുപോൽ ലോകത്തിന്റെ
ഇതളിൽ കണ്ടു ശരത്ക്കാലവർണ്ണങ്ങൾ
പിന്നെയെരിയും നെരിപ്പോടിനുള്ളിലായ്,
മനസ്സിന്റെയൊരു കോണിലായ് ഭൂമി തിരിഞ്ഞു
ഭാദ്രപാദമതിനെ ചുറ്റിക്കെട്ടിയുണർന്നു പുരാണവും
വിളക്കിൻ പ്രകാശത്തിലെഴുതും മുനമ്പിന്റെയരികിൽ
ധ്യാനത്തിലായ് സന്ധ്യയും, സങ്കല്പവും
നനുത്ത കിനാവുകൾ സർഗങ്ങളതിൽ നിന്നുമെടുത്തുമാറ്റി
നിഴലുറങ്ങും നടുക്കങ്ങൾ
ഉടഞ്ഞ ചില്ലിൽ പ്രതിഫലിക്കും രൂപങ്ങളിലൊഴുകിത്തീർന്നു
വിധിരേഖകൾ, നിയോഗങ്ങൾ
അറിവിനുദാത്തപീഠങ്ങളിൽ നിന്നും കടലൊഴുകീവീണ്ടും
ശംഖിൻ നാദമായ്, സംഗീതമായ്
മിഴാവിൻ ലയം തെറ്റിയുറങ്ങും മനസ്സിന്റെയറയിൽ
വീണ്ടും രുദ്രനടനം ചെയ്തൂ മഴ
കദനം വെറുമൊരു വാക്കായി വിതുമ്പിയ
കവിതയ്ക്കുള്ളിൽ നിന്നുമുണർന്നു കല്പാന്തങ്ങൾ
പവിഴമല്ലിപ്പൂവിനിതളിൽ കണ്ടൂ സന്ധ്യാവിളക്കിൽ
തിളങ്ങിയൊരഗ്നിവർണ്ണങ്ങൾ
വീണ്ടുമുണരും വിശ്വത്തിന്റെയൊരു കോണിലായ്
രഥമുരുളുന്നുവോ കർമ്മകാണ്ഡത്തിൻ സ്പന്ദങ്ങളായ്


 വിയന്ന


ഒഴുകും സംഗീതമേയുണർവിൻ
സ്വപ്നങ്ങളേ! സ്വരങ്ങൾക്കിനിയേത്
നഗരം, വിയന്നയിലെനിക്കും
ഓർമ്മിക്കുവാനൊരിടം
ഗ്രാമത്തിന്റെയരികിൽ നിന്നും
പാതയോരങ്ങൾ കടന്നും ഞാൻ
ഒരുനാൾ നഗരത്തിൻ പാഠശാലയിലേറി.
അറിവും നുകർന്നാദിവേദങ്ങൾ
പകുത്തോരു പഴയകഥകളും
മനസ്സിൽ ചുറ്റി, പിന്നെയൊഴുകും
ദിനങ്ങളിൽ സൗഹൃദമതിൽതൊട്ടു
തപാൽ മുദ്രയിൽ വന്നു വിയന്ന,
വഴിവക്കിലുണർന്ന പൂവിന്നിതളതുപോൽ
മൃദുലമാം എഴുത്തക്ഷരങ്ങളിലെഴുതും
ഹൃദ്സ്പന്ദങ്ങൾ..



 മറന്നുതീരാത്തൊരുവിദ്യപോൽ
വിരൽതുമ്പിലുടക്കിക്കിടക്കുന്ന
കാവ്യത്തിൻ നുറുങ്ങുപോൽ
വിയന്നെയെനിക്കൊരു കൗമാരകുതൂഹലം
വിയന്നയെനിക്കൊരു പഴയ സ്മൃതി
പിന്നെയുറങ്ങും സ്വപ്നങ്ങൾ തൻ
മൃദുസ്പർശത്തിൽ നിന്നുമുണർന്നു
വരുന്നൊരു ഭൂമിതൻ സങ്കല്പം
പോലരികിൽ വരുന്നൊരു സ്വരം പോൽ
വിശ്വത്തിന്റെയിതളിൽ നിറയുന്ന
സ്വപ്നവും സംഗീതവും


അരികിൽ കരചുറ്റിയൊഴുകും നഗരമേ
നിറവിൽ പൂക്കാലങ്ങൾ വിടരും പുരങ്ങളിൽ
പുലർകാലത്തിൻ മഴയ്ക്കുള്ളിലെ സ്വരം പോലെ
ഒഴുകും ഡാന്യൂബിന്റെയരികിൽ നിന്നും
ശൈലനിരകൾക്കരികിലെ സാന്ത്വനമന്ത്രം
പോലെയരികിൽ വിയന്ന, ഞാനെത്രയോ
തപാൽ മുദ്രയൊരുക്കി നിനക്കായിയോർമ്മയിൽ
സൂക്ഷിക്കുവാൻ
ഉണരും സംഗീതത്തതിൻ സാന്ദ്രമാം നഗരമേ
ഹൃദയസ്പന്ദങ്ങളിൽ സ്വപ്നങ്ങളുണർത്തുക


ഋതുക്കൾ ചുറ്റിത്തിരിഞ്ഞൊഴുകി ഋണം തീർന്ന
പഴയകാലത്തിന്റെ തപാൽചെപ്പിലേയ്ക്കായി
ഇടയ്ക്ക് ഞാനും വീണ്ടുമെഴുതുമെനിക്കൊരു
മനസ്സുണ്ടതിലൊരു സൗഹൃദതുടുപ്പുണ്ട്
പഴേയിഴകൾക്കുള്ളിൽ, പാഠശാലയിൽ
ഗ്രാമത്തിന്റെ ശിരസ്സിലൊഴുകുന്ന മഴയിൽ
ദിനങ്ങളിലുണർന്നുതീരാത്തൊരു
പ്രാചീനശോകങ്ങളിൽ

വളർന്നു ലോകം തപാൽ മുദ്രകൾക്കതീതമായ്
വളർന്നു ലോകം യന്ത്രതുടുപ്പിന്നുൽക്കർഷത്തിൽ
ചുരുങ്ങിത്തീരും തപാൽ മുദ്രകൾക്കരികിലായ്
ഉണരും സ്വപ്നത്തിന്റെ പുരമേ
ഹൃദയത്തിലെടുത്തു സൂക്ഷിക്കാമീ സ്വർഗഗാനങ്ങൾ
പിന്നെ സ്മൃതിയിൽ തിളങ്ങുന്ന ശരത്ക്കാലം
പോൽ വീണ്ടുമെഴുതും ഹൃദയമെയൊഴുകും
സംഗീതമേയിത് നിൻ പുരം സ്നേഹകണങ്ങൾ
സ്വരങ്ങളിൽ  വിളക്കിചേർത്തീടുക.




 ഇനിയും നിറയ്ക്കാം ഞാനീയാർഷഭൂവിൽ,
വീണ്ടുമെഴുതും പ്രപഞ്ചത്തിൻ സൗമ്യമാം സങ്കല്പത്തിൽ
എഴുതാം ഞാനും വിണ്ടും തപാൽ മുദ്രകൾ തേടി
എനിയ്ക്കും വിയന്നയിലൊരിടം
ഹൃദയത്തിലൊഴുകിതീരാത്തൊരു സ്നേഹസൗഹൃദം
പകലുണരും പ്രഭാതത്തിനിതളിൽ നിന്നും
ബാല്യമൊരിക്കൽക്കൂടി തപാൽ മുദ്രകൾ തേടുന്നുവോ?
അരികിൽ സമുദ്രം പോൽ സംഗീതമൊഴുകുമ്പോൾ
സ്വരങ്ങൾ പോലെ മന്ത്രിക്കുന്നുവോ ഹൃദയവും
ഒഴുകും സംഗീതമേയുണർവിൻ സ്വപ്നങ്ങളേ
സ്വരങ്ങൾക്കിനിയേതു നഗരം?
വിയന്നയിലെനിക്കുമോർമ്മിക്കുവാൻ
സ്വപ്നങ്ങൾ, പൂക്കാലങ്ങൾ....



ധ്വനി   പ്രതിധ്വനി
 

ധ്വനിയിൽ നിന്നും പ്രതിധ്വനിയായി ജീവന്റെ
ഉണർവിലൊരു  സ്വരമായി ഹൃദയം

ഒരു പ്രഭാതത്തിന്റെ കിരണങ്ങൾ ദർപ്പണ-
മുറിവിലായ് തൂവും മഴക്കാലനോവുകൾ

കലഹിച്ചു തീർന്നോരു കലിയുഗത്തിൽ
നിന്നുമകലെയോ ഭൂസ്വപ്നഗാനം

ഇമയനങ്ങും ത്രുടിയ്ക്കുള്ളിൽ നിന്നും
ബ്രഹ്മവഴികളെ കാണുന്ന സത്യം

നിലവറയ്ക്കുള്ളിലായോട്ടുവിളക്കുകൾ
നിലകാതുകൾ, നിരതെറ്റിയോരോർമ്മകൾ

മുകിൽമാഞ്ഞ ദിക്കിൽ ത്രിശൂലങ്ങളേറ്റി-
യോരിടവേളകൾ പിന്നെയാദിമശോകവും

കസവുതുന്നും ഭാദ്രപാദമേ വീണ്ടുമീ
മഴയിഴക്കുള്ളിലായ് മന്ത്രമോ, സ്വപ്നമോ?

മൊഴിമറന്നെന്നേ പുരാണങ്ങൾ യാത്രയായ്
നിഴൽ മറന്നെന്നേ പുരാതനഗ്രാമവും

അരികിൽ നിശബ്ദം നിലാവിന്റെ ചില്ലയും
അരികിൽ സുഷ്പ്തിയിൽ ഗോവർദ്ധനങ്ങളും

ഒരു കടൽശംഖിന്റെ ധ്വനിയിൽ നിന്നും പ്രതിധ്വനി
തേടിയോ കടൽ നിൽക്കുന്നു മുന്നിലായ്?

വിരലുകൾക്കുള്ളിലെ ലോകമേ വിസ്മയമൊരു
വിരൽച്ചുറ്റിന്റെ ദർഭാഞ്ചലം

അതിരാത്രമെന്തിനീഭാദ്രപാദത്തിനായ്
മഴയൊഴുകുന്ന പ്രഭാതങ്ങളിൽ..
 

 മനസ്സിലെ ഗ്രാമം
 

ഒരുമഴത്തുള്ളിയിലൊഴുകിനീങ്ങും
ദിനമതിനുള്ളിലെത്ര നിയോഗങ്ങളും
കൊടിമരം ചുറ്റി വിളക്കേറ്റിയുത്സവം
ഇവിടെ കഴിഞ്ഞൂ, വാദ്യങ്ങളോ നിശ്ചലം
മകരം കഴിഞ്ഞൂപുൽനാമ്പുകളിൽ
നിന്നുമൊഴുകി മാഞ്ഞു ബാഷ്പബിന്ദുക്കൾ
കവിതയിലൊരു നീർമഴത്തുള്ളി വീണുടഞ്ഞു

വഴിയിൽ വിളക്കുകൾ തിരിതാഴ്ത്തി
പിന്നെയോ നിഴലും മറഞ്ഞു
തിരിഞ്ഞ ലോകത്തിന്റെയയനിയിൽ
വീണുകരിഞ്ഞു പ്രശാന്തിയും
അമൃതിനായ് വീണ്ടും കടഞ്ഞ
സമുദ്രത്തിലൊഴുകി നീങ്ങി
മഴയ്ക്കുള്ളിലെ ഗാനങ്ങൾ

അതിരിന്റെയരികിൽ വന്നാരോ
ചുരുക്കിയോരുപദ്വീപിനുള്ളിലെ ഗദ്ഗദവും
വിരലിൽ നിന്നിറ്റുവീഴും സ്വരങ്ങൾ
പിന്നെയരികിലായ് സന്ധ്യാവിളക്കുകളും
മറവിതീർന്നെഴുതിയോരിടവേളയിൽ
നിന്നുമൊഴുകിയ   രുദ്രരുദ്രാക്ഷങ്ങളും
ഒരുതുലാഭാരവും തുളസ്സീവനങ്ങളും
മിഴിയിലായ് മന്ത്രം ജപിക്കും  പ്രകാശവും
അഴികളുടച്ചാത്മധ്യാനത്തിൽ നിൽക്കുന്ന
മനസ്സിലെ ഗ്രാമത്തിനെന്തു ഭംഗി..



 മതിലുകൾക്കപ്പുറം

ആരണ്യകം മനസ്സിൽ, മഹായാത്രയിൽ
ലോകം വളർന്നേറിയെങ്ങോ മറഞ്ഞുപോയ്
പാൽക്കുടങ്ങൾ ഗ്രാമവീഥിയിൽ തൂവുന്ന
നേർത്തുള്ളികൾ, ശുഭ്രസങ്കല്പതല്പങ്ങൾ

ഓർക്കുവാനാവാതെയോർമ്മകൾ
കെട്ടുവീണോട്ടുപാത്രങ്ങൾ നിറഞ്ഞു, 
മിഴാവുമായേറി നടന്നു ദിനങ്ങളും 
കൈകളിൽ വീണുടഞ്ഞായിരം ജന്യസ്വരങ്ങളും
 ഹോമഭാഗങ്ങൾ തിരഞ്ഞുദേവാദികൾ
ജീവജന്മങ്ങൾ മറന്നുപോയീടുന്നു


ഒരോമതിൽക്കെട്ടുമേറിനീങ്ങും
സൈന്യഭാവം ഡമാസക്സിൽ മധ്യ-
ധരണ്യമേയോർമ്മകളെത്രനിസംഗം, 
മഴയ്ക്കുള്ളിലെണ്ണിയാൽ
തീരാത്തൊരാർദ്രസ്വരങ്ങളും
പർണ്ണശാലയ്ക്കുള്ളിലേറിയ
ദു:ഖങ്ങളൊന്നായ് തപസ്സിൽ
നിതാന്ത ധ്യാനങ്ങളിലിന്നു മുനമ്പും
മുനമ്പിന്റെ ഗാനവും

ആദിവേദങ്ങൾക്കുമപ്പുറം
ലോകത്തിനേകഭാവതെറ്റിവീഴുന്നു
മുന്നിലെ ദീനഭാവങ്ങളിൽ നിന്നും
വിരൽതുമ്പിലൂറുന്നതോ
മിഴിനീർക്കണമീഭാദ്രപാദത്തിലെ
മഴപോല ഹൃദ്സ്പന്ദനം...



പൂർവശോകം


ഹൃദയലയം മൃദുസ്പന്ദനമാകുമീ
പുലരിയിൽ നിന്നും തുടങ്ങാം
കനൽതുണ്ടിലെഴുതി നീങ്ങും
ഹോമാപാത്രത്തിലെ പുകയ്ക്കരികിലും
വിടരുന്നൊരക്ഷരമേ
അരികിലോടക്കുഴൽനാദവും
മന്ത്രങ്ങൾ വിരിയുന്ന സോപാനവും
മധുരമീയാത്രയെൻ മിഴിയിൽ
നിന്നേറുന്ന കടലേയിതെന്റെ ഗാനം
ഒരു പൂർവ്വശോകത്തിനിതളിൽ നിന്നും
പിന്നെയെഴുതിനിവർത്തും കടൽത്തീരവും
ഒരു മണൽത്തരിയിൽ നിന്നാദിമന്ത്രം തെറ്റി
വഴിയിൽ വീണുട
യും   കടൽച്ചിപ്പിയും
മൊഴിയിൽ തുലാസേറ്റി പകലുകൾ
നീങ്ങുന്ന നടയിലെ ഗ്രാമതുടുപ്പുകളും
വിരലിലെ ചന്ദനക്കൂട്ടിൻ സുഗന്ധവും
മറവിയിൽ മാഞ്ഞ നൂറ്റാണ്ടുകളും
വ്രതഭംഗിയിൽ നിന്നു നോവേറ്റിനിൽക്കുന്ന
കവിതയും നേർത്തതാം സന്ധ്യകളും
ഒരുനാളിലൊരുനാളിലേകതാരയ്ക്കുള്ളിൽ
ഒഴുകിയ സങ്കടഭാവങ്ങളും
ഉറയുന്ന പവിഴമല്ലിക്കുള്ളിലെ
സന്ധ്യയെഴുതുന്നുവോയെന്റെ
സ്വപ്നങ്ങളിൽ..






 ഒലിവിലകൾ



മഴയിഴയിൽ നിന്നുകാണും ലോകമേ
ഗ്രീസിനിലൊലിവിലയ്ക്കുള്ളിൽ
നിന്നൊഴുകും പ്രഭാതമേ
എഴുതിയാൽ തീരാതെയൊഴുകും
സമുദ്രമേയരികിലെയറിവിന്റെയക്ഷരപ്പൂക്കളേ
അടരുന്നൊരിതളുകൾ പോലെ ദിനങ്ങളിൽ
അറിയാതെ മാഞ്ഞുതീരും ശോകഭാവമേ
മിഴിയിലെ ഭൂവിൽ നിന്നത്ഭുതങ്ങൾ
വളർന്നറിവിന്റെയമൃതായ് തുളുമ്പിടുമ്പോൾ
അതിരുകൾക്കപ്പുറമാക്കടലി,തിഹാസമെഴുതി
നീങ്ങിടും പുരാതനസത്യങ്ങൾ
വഴിയാലെത്രയോ ദേവഗാനങ്ങളാണരികിലായ്
സൗമ്യസംഗീതസ്വരങ്ങളും
ഇലയിതളിലെഴുതിയോരാർഷപുരാണമേ
കനലിഴയ്ക്കുള്ളിൽ പ്രകാശബിന്ദുക്കളിൽ
കവിതതുടുക്കുന്ന ദേവദാരുക്കളിൽ
മൊഴിയുണർന്നേറി നീങ്ങും വിശ്വമേലാപ്പിനരികിലായ്
പഴയഗ്രീസിൻ സ്മൃതിചെപ്പുകൾ 

അടരുന്ന പ്രാചീനഗേഹങ്ങൾ, നിത്യതയ്ക്കരികിലെ,
ദേവാലയങ്ങൾ, നീർച്ചോലകൾ
ഒഴുകുന്ന സംവൽസരങ്ങളിൽ
നിന്നുണർന്നെഴുതുന്നൊരുൾക്കടൽ
നേർത്ത ത്രിസന്ധ്യയും
പകലെരിഞ്ഞേറും ദിനാന്ത്യമേ
ഗ്രീസിന്റെയൊലിവിലപോലും
കരിഞ്ഞുതീരുന്നുവോ??


 
പുരാതനഭാവങ്ങൾ



ഇതളടർന്നൊരു പൂവുകൊഴിയുന്ന സന്ധ്യയിൽ
ഒഴുകുന്നതേതു ഭൂഖണ്ഡഗാനം?
തിരികൾ വച്ചാദിതാളം കഴിഞ്ഞോർമ്മകൾ
മുറിവുകൾ തുന്നും ദിഗന്തമേലാപ്പിലായ്
മഴതൂവുമോരോസ്വരത്തിലും വിങ്ങുന്ന
കദനവും കാവ്യത്തിനുള്ളിൽ മയങ്ങുന്നു
വഴികളിൽ തീർഥപാത്രങ്ങളിൽ നിന്നേറിയൊഴുകും
സമുദ്രവും സങ്കീർത്തനങ്ങളും
അരികിലേഥൻസിന്റെയൊലിവിലയ്ക്കുള്ളിലായ്
അലിവറ്റുവീണുറങ്ങീടുന്ന ലോകവും
കടവുകൾ താണ്ടി പലേരാജ്യമുദ്രകൾ
കടമെടുത്തേറും കലാപതല്പങ്ങളിൽ
ഉണർവിന്റെയുദ്ബോധനങ്ങളെ മായ്ക്കുന്ന
നിഴലുകൾ, നേർത്തുതീരുന്ന ശോകങ്ങളും
വിരലുകൾക്കുള്ളിൽ നിന്നിറ്റുവീഴും
ബോധഗയയിലെ നിസംഗശൂന്യഭാവങ്ങളും
മൃദുലഭാവം മാഞ്ഞു നിൽക്കും മനസ്സിലെ
കടലുകൾക്കുള്ളിലെ കയ്പുനീർത്തുള്ളിയും
മതിലുടഞ്ഞാദിമന്ത്രം ചൊല്ലിനീങ്ങുന്ന
പുലരിയും, പൂക്കളം തീർക്കും പ്രപഞ്ചവും
എഴുതുന്നു, വിസ്മയം തീർക്കും
കമാനത്തിനരികിലെ നൂറ്റാണ്ടുകൾ
സാക്ഷ്യമേകുന്നു
വിരലുകൾക്കുള്ളിൽ തുടുക്കുന്നു തുമ്പകൾ
മിഴിയിലായ് വിടരുന്നു പാരിജാതങ്ങളും
ഒലിവിലക്കുള്ളിലായ് തുള്ളിതുളുമ്പുന്ന
കവിതകൾ കണ്ടുണർന്നൊഴുകുന്നു ഭൂമിയും
ഇതളടരും വിസ്മയങ്ങളേ!
ലോകത്തിനെഴുതുവാനെത്ര പുരാതനഭാവങ്ങൾ...


മഴതുള്ളികൾ



മഴതൂവുമൊരു സ്വർണ്ണരേണുവിൽ
സ്വാതന്ത്രമൊഴിതിളങ്ങും പുലർദീപങ്ങളിൽ
എഴുതുമെന്നുദ്യാനഭൗമരാഗങ്ങളിൽ
അറിയാതെയൊരു സ്വരം വീണുടഞ്ഞീടുന്നു
കദനംനുകർന്നാത്മവ്യഥയിൽ നിന്നൂറിയോരുണർവിന്റെ
അക്ഷരചിമിഴുകൾക്കുള്ളിലായ്
കനലുറഞ്ഞൊരു ദീപ്തവലയമായ്തീരുന്ന
കൊടിമരക്കോണിലെ തുളസീദലങ്ങളിൽ
മഴതുടുക്കുന്നു പലേ ദ്വീപചിത്രങ്ങളൊഴുകും
പുരാണങ്ങൾ വീണ്ടും ചലിക്കുന്നു
വരികൾ തെറ്റി, ഭ്രമണതാളവും തെറ്റിയങ്ങൊരു
ശിലാഫലകത്തിലലിയുവാനാവാതെ
മുറിവുകൾ തുന്നി മരുന്നേറ്റി വന്നോരു
ഹൃദയമേ സ്വാതന്ത്രമൊരു ഹൃദ്യമന്ത്രണം
ജപമതും തീർന്നു, മഴയ്ക്കുള്ളിലെ നേർത്ത
മധുരശ്രുതിയ്ക്കുള്ളിൽ  മാഞ്ഞു  നിഷാദങ്ങൾ
പഴയ് പായ് വഞ്ചിയിൽ നീങ്ങും മനസ്സിന്റെ
നിലവറയ്ക്കുള്ളിലുറങ്ങും സമുദ്രമേ
മതിലുകൾക്കരികിലടർന്നുവീഴും
പൂവിനിതളുകൾക്കുള്ളിൽ മഴതുള്ളികൾ
വീണ്ടുമരികിലായ് സ്വാതന്ത്ര്യചിഹ്നങ്ങളും