അമാവാസിയിൽ നടന്ന
കുറെപേർ പറഞ്ഞു
എന്തൊരിരുട്ട്
പൗർണമിയിലൂടെ
നടന്ന കാട്ടുകള്ളന്മാർ
ആവലാതിയരുളി
എന്തൊരു വെളിച്ചം
ഗ്രീഷ്മം കത്തിയാളിയപ്പോൾ
സാധാരണക്കാർ
പരിഭവമോതി
എന്തൊരു ചൂട്
മഴപെയ്തു തുടങ്ങിയപ്പോൾ
കുടയില്ലാത്തവർ
ശാപവചനമെഴുതി
എന്തൊരു മഴ
ഈ മഴയൊന്നടങ്ങിയെങ്കിൽ
കൊള്ളാം നന്നായിട്ടുണ്ട്...ആസ്വദിക്കാനുള്ള ഒരു കഴിവ് നമുക്കെ നഷ്ടമാകുന്നപോലെ...
ReplyDeletePlease see my channel "Ezhuthappuram" in youtube and advise your thoughts.. its a social satire with the perspective on NRI's