Saturday, April 10, 2010

നീ കടമെടുത്ത
കവി സങ്കല്പങ്ങൾ
കവിതയെ
കുരുതിമണ്ഡപത്തിലേറ്റി
നടന്നുപോകുമ്പോൾ
എന്റെ കടൽ ചോദിയ്ക്കുന്നു
ഇവരും നിന്റെ തിരകളോ?
ആകാശത്തിലെ നക്ഷത്രങ്ങൾ
അവരെ നോക്കി ചിരിയ്ക്കുന്നു
കടമെടുക്കുന്നവർക്ക്
കവിത വരില്ല
അത് നക്ഷത്രങ്ങൾക്കറിയാം
കടലിനുമറിയാം

1 comment:

  1. കവിതകള്‍ നന്നായിരിക്കുന്നു
    പോക്കുവെയില്‍ സന്ദര്‍ശിക്കുക

    ReplyDelete