വാതിലുകൾ ഭദ്രമായി
ചേർത്തടയ്ക്കുമ്പോഴും
ചെറിയ വിടവുകളിലൂടെ
വെളിച്ചം അകത്തേയ്ക്ക്
കടന്നു വരുന്നുണ്ടായിരുന്നു
വൈദ്യുതിവിളക്കുകൾ ഇടറി വീണ
കാർമേഘാവൃതമായ നടുമുറ്റത്ത്
തുളസ്സിമണ്ഡപത്തിലെ
ഓട്ടുവിളക്കിൽ വെളിച്ചമുണരുന്നതു കണ്ടു
കാറ്റുലഞ്ഞുവീശിയ തുലാവർഷമഴയിൽ
ചില്ലുകൂടിനുള്ളിൽ റാന്തൽ വിളക്കുകൾ
വെളിച്ചം സൂക്ഷിയ്ക്കുന്നുണ്ടായിരുന്നു.
വിളക്കുകളെല്ലാമണഞ്ഞ രാത്രിയിൽ
നിലാമഴയിൽ
നക്ഷത്രങ്ങളുടെ മിഴികളിൽ
വെളിച്ചമൊഴുകുന്നതു കണ്ടു
No comments:
Post a Comment