Wednesday, April 14, 2010

വാക്കുകൾ സ്വതന്ത്രമായിരുന്നു
മുറിവേൽക്കാതെ, നിധി പോലെ
ഭദ്രമായി ഒരു പേടകത്തിൽ
ആരും കാണാതെ
വിരൽതുമ്പിൽ നിന്നുണർന്ന്
പൂക്കളായ് വിടർന്നവർ


ഇന്ന് വാക്കുകളിൽ വിലങ്ങ്.
ഓരോ വാക്കിലും
അനർഥം തിരയുന്ന
ഒരു കാലം
സമുദ്രതീരങ്ങളെ
സമയചക്രങ്ങളിൽ
ഉഴുതു നീങ്ങുമ്പോൾ
ഒഴുകാനാവാതെ വാക്കുകൾ
തിരകളിലുലയുന്നു.


പ്രഭാതങ്ങളിൽ
മഴ പെയ്തകന്ന ആകാശത്തിൽ,
സഹ്യാദ്രിയിലെ സന്യാസമന്ത്രങ്ങളിൽ,
ജപം തുടരുന്ന ആൽത്തറയിൽ,
വാക്കുകൾ മൗനം തേടുന്നു
എഴുതാനാവാത്ത
കാലത്തിന്റെ മൗനം.

2 comments:

  1. കൊള്ളാം.. ആശംസകൾ

    ReplyDelete
  2. ചിന്തകളില്ലാത്ത വിരല്‍തുമ്പുകളില്‍
    വാക്കുകളെങ്ങനെയുണരും
    പൂക്കളായെങ്ങനെ വിടരും
    സ്വയമതു വിലങ്ങണിഞ്ഞ്
    സ്വന്തം തടവറയിലതു കഴിയും
    ഒരു ചിന്തകന്‍റെ വിരല്‍തുമ്പിനായി ദാഹിച്ച്

    ReplyDelete