ചിറകുകള്‍
പര്‍വതങ്ങള്‍ക്ക് പണ്ടു
ചിറകുകളുണ്ടായിരുന്നു
ആകാശമാര്‍ഗത്തില്‍
നിര്‍ഭയരായ് ചിറകും
നീര്‍ത്തി അവര്‍ പറന്നു
പര്‍വതങ്ങള്‍ക്കു ചിറകു
നഷ്ടപെട്ടപ്പോള്‍
അവരുടെ മനസ്സ്
സമന്തപഞ്ചക
ജലാശയങ്ങളായി
പര്‍വതാശയങ്ങള്‍
പെയ്തൊഴിഞ്ഞപ്പോള്‍
ചിറകു മുറിഞ്ഞ
പര്‍വതങ്ങള്‍ ഭൂമിയില്‍
നിശ്ചലം നിന്നു
No comments:
Post a Comment