പറക്കും തളികകള്‍
ഒരിക്കല്‍
നക്ഷ്ത്രങ്ങള്‍ പറഞ്ഞു
ആകാശം ഒരു മതില്‍
ഭൂമിയൊരു മണ്‍തരി
ഭൂമിയില്‍ നിന്ന്
ശൂന്യാകാശം തേടി
പറക്കും തളികളില്‍
പോയവര്‍.......
അവര്‍ പറഞ്ഞു
ലോകമൊരു വിസ്മയം
അതു കണ്ടു
പതിനാലു ലോകങ്ങളും
ജ്വിഹ്വയിലൊതുങ്ങിയ
ഒരാള്‍ മാത്രം പുഞ്ചിരിച്ചു
കല്പാന്തകാല പ്രളയത്തില്‍
ആലിലത്തുമ്പിലുണര്‍ന്ന
പുഞ്ചിരി
No comments:
Post a Comment