സംഗമതീരം
ഭൂമിയൂടെ കാല്പാദങ്ങളിലെ
പൊടിമണ്ണിലൂടെ ഒരു നദിയൊഴുകി
ഇടക്കിടെ ഭൂമിയുടെ അപ്രാപ്യമായ
വ്യാപ്തിയളക്കാനൊരു
സമയസൂചി തേടി ആ നദി
പോയ വഴികളില്‍ അടിമയെ
പോലെ ഒരു വിശ്വാസം
നദി പിന്‍തുടര്‍ന്നൊഴുകി
ആ വിശ്വാസത്തിന്റെ
ആത്മപ്രശംസയില്‍,
ആഹ്വാനങ്ങളില്‍
ഒരു ഇരുണ്ട ഭൂഖണ്ഡമുണര്‍ന്നു
സമുദ്രവും ചക്രവാളവും
വിണ്‍താരകങ്ങളും
ഭൂമിയുടെ അപാരതയുടെ
സംഗമതീരത്ത്
വിളക്കു തെളിയിച്ചു
No comments:
Post a Comment