നക്ഷത്രമിഴികള്‍
ഇരുണ്ട നിലവറയില്‍
ഒളിയ്ക്കാന്‍ സ്വപ്നങ്ങള്‍ക്കാവില്ല
കടല്‍ത്തീരത്തേക്കുള്ള മനസ്സിന്റെ
വാതില്‍ തുറന്നു
ആകാശഗോപുരം വരെ
ഒരു യാത്ര
സ്വപ്നങ്ങള്‍ക്കു ചിറകുകളുണ്ടുട്
അവയിലേറി നക്ഷത്രങ്ങള്‍ വരും
സ്വപ്നങ്ങളെ ത്രാസ്സിലേറ്റി വില്‍ക്കാന്‍
സമയത്തിനാവില്ല
സമയം സൂചിമുനകളില്‍
വിരസതയുടെ കുറിപ്പെഴുതി
സൂക്ഷിയ്കുമ്പോള്‍
സ്വപ്നങ്ങള്‍ ചിറകും നീര്‍ത്തി
നക്ഷത്രമിഴിയിലെ
തിളക്കമായി മാറുന്നു
No comments:
Post a Comment