ലയവിന്യാസം
കാലചക്രഗതിയില്‍
കുറെ തിരകള്‍
എണ്ണിയാലൊടുങ്ങാത്ത
മണല്‍ത്തരികള്‍
തീരത്തൊഴുക്കി
സമുദ്രം അതു കണ്ടു നിന്നു
ഒരു മാറ്റവുമില്ലാതെ.
കുറെ മഴമേഘങ്ങള്‍
മഴയായി പെയ്തൊഴിഞ്ഞു
ആകാശം അനന്തതയുടെ
അവസാനവാക്കു പോലെ
അസ്പര്‍ശമായിരുന്നു.
കുറെ നിഴലുകള്‍
ഭൂമിയെ മറച്ചു
അന്നു ചന്ദ്രനിലാവ്
അമാവസിയിലലിഞ്ഞു.
ഭൂമിയുടെ പദചലനങ്ങളില്‍
അന്നും ഒരു താളവാദ്യ
ലയവിന്യാസമായിരുന്നു
No comments:
Post a Comment