അഗ്നിനക്ഷത്രങ്ങള്‍
കണ്ണുകളില്‍ നക്ഷത്രങ്ങളുണര്‍ന്നപ്പോള്‍
പൊയ്മുഖങ്ങളായിരുന്നു ചുറ്റും
ഓരോ മുഖവും
മൂടപടമണിഞ്ഞു വന്ന്
ചരിത്രനാടകത്തിന്റെ
എഴുതിയൊടുങ്ങാത്ത
കഥാന്ത്യത്തിനു
കാതോര്‍ത്തു നിന്നു
നിലാവുണര്‍ന്ന രാത്രിയില്‍
കടല്‍കാറ്റില്‍ പൊയ്മുഖങ്ങള്‍
നഷ്ടമായ തിരകള്‍
അവിശ്വസീനയതയുടെ
മുഖപടമിട്ടു
കണ്ണിലുണര്‍ന്ന അഗ്നിനക്ഷത്രങ്ങള്‍
അതിനെല്ലാം സാക്ഷിമൊഴിയെഴുതി
No comments:
Post a Comment