ഉപജീവന മാര്‍ഗം
ഇന്‍ഡ്യയുടെ രൂപരേഖയും
സമയസൂചികളും...,
അയാള്‍ രാജാവായിരുന്നു
ആ നേര്‍ത്ത സമയരേഖയില്‍
അവിടെയിരുന്നു അയാള്‍
കഥയെഴുതി,
കഥകള്‍ക്കു വേണ്ടി...
ജീവന്‍ തുടിക്കുന്ന
കഥകള്‍ക്കു വേണ്ടി
സുഹ്രുദ് വലയങ്ങളില്‍
സൂക്ഷ്മ ദര്‍ശിനികള്‍
രഹസ്യമായി എയ്തു,
കഥ പൂര്‍ണമാകാന്‍
അയാള്‍ സ്നേഹമഭിനയിച്ചു
പലരെയും വലയിലാക്കി
പിന്നെ സമയരേഖയുടെ
സൂചിമുനയില്‍ കുടുക്കി...
രക്തം ചിന്തുന്ന കൈകളില്‍
വില കൊടുത്തു വാങ്ങിയവര്‍
അയാളുടെ സമയ സൂചികള്‍
മുന്നോട്ടു നീക്കി
അയാള്‍ കഥയെഴുതുന്നു....
സമയ സൂചികള്‍ വീഴ്ത്തിയ
നിരപരാധികളുടെ ജീവ കഥ...
ഉപജീവന മാര്‍ഗം....
No comments:
Post a Comment