(പഴയ ഒരു കോളേജ് കവിത)
വഴിയരികിലെ തണല്‍മരചോട്ടില്‍
സൗഹൃദ ചിരിതൂകിയോര്‍
നമ്മളൊരു വെള്ളിമേഘ ചിറകിലിരുന്നു
വെറുതെ സ്വകാര്യം പറഞ്ഞവര്‍
കാലം തന്ന കടംകഥകളാകെ
കാണാതിരുന്നു പഠിച്ചവര്‍
കളിവീടു പണിതവര്‍,
പുഴയീലിറങ്ങിയാമ്പല്‍
പൂവെടുത്തവര്‍
മഴമേഘ ചിറകില്‍ പറന്നു
മഴവില്ലു നെയ്തവര്‍
അരയാല്‍ചുവട്ടില്‍
ത്രിസന്ധ്യ നേദിച്ചവര്‍
കളിവിളക്കിന്‍ മുന്നില്‍
കഥകളി കണ്ടവര്‍
കിളിക്കൂടുകള്‍ മരച്ചില്ലയില്‍
തേടിയോര്‍
കുയിലുകള്‍ പാടുന്നതും
കേട്ടിരുന്നവര്‍..
ഒടുവിലൊരുനാള്‍.....
ഒരു നാളിലൊരുനാളില്‍
മരവിച്ച മനസ്സുമായ്
ഒരു വാകപൂമരച്ചോട്ടില്‍
നില്‍ക്കുന്ന നിന്‍
ഹൃദയത്തിലിനിയെന്തു
ബാക്കിയുണ്‍ട്......
പകരമായൊരു
ബാല്യകാലത്തിന്‍
സ്മരണകളെടുക്കുക....
അരയാലില്‍ തണലിലൊളിപ്പിച്ച
സൗഹൃദവും........
No comments:
Post a Comment