വിളക്ക്
ഉണരാന്‍ വൈകി നാലുമണിപൂക്കള്‍
എന്നും ഉറങ്ങിയുറങ്ങി മതിവരാത്ത പോല്‍,
ഉണരാന്‍ വൈകും വിളക്കു പോല്‍
വെളിച്ചം തേടും രാത്രി പോല്‍
നക്ഷത്രങ്ങളുറങ്ങും അമാവാസി പോല്‍,
വിളക്കു കെടുതതിയാ പശ്ചിമാംബരം
വീണ്ടും, ഇരുട്ടിലെഴുതുന്നു
നിഴലിന്‍ കാവ്യാക്ഷരം
ആവര്‍ത്തന വിരസമാകും
ഭൂതകാലത്തിന്‍ കാവ്യാക്ഷരം,
ഗ്രീഷ്മത്തിന്‍ പ്രഭാതമേ
പുനര്‍ജനീക്കാനൊരു
പുതിയ കാവ്യാക്ഷരമെനിക്കു തരിക
ഉണര്‍ന്നു വരിക, കൈയില്‍
വിളക്കുമായ് വരിക
ഉറങ്ങട്ടെ നാലുമണിപൂക്കള്‍
ഉദയം കിഴക്കിന്‍ടെ സ്വന്തം...
No comments:
Post a Comment