Thursday, July 9, 2009

നീര്‍മേഘം

ആകാശത്തിനരികില്‍
മേഘമാര്‍ഗത്തിലേക്കുയര്‍ന്ന
ഒരു കൊടുമുടിയില്‍ തട്ടി
ഒരു നീര്‍മേഘം മഴയായി,
പേമാരിയായ് ഭൂമിയിലെത്തി
ഒരു കുടയിലൊതുങ്ങാതെ
തടാകത്തിലൊതുങ്ങാതെ
പുഴയിലൊതുങ്ങാതെ
മഴ പെയ്തു
ഒടുവില്‍ കാല്‍കീഴിലെ
മണ്ണൊഴുകി മഴയൊടൊപ്പം....
അതു തേടി ഒരു
കടല്‍ തീരം വരെ
കാറ്റും പോയി
അവിടെ മഴ പെയ്തു
തോര്‍ന്നു
ഒരു മഴയുടെ
അന്ത്യം
ഒരു നീര്‍മേഘയാത്രയുടെ
അന്ത്യം

No comments:

Post a Comment