സാമ്രാജ്യം
മരുഭൂമിയിലെ മണല്‍ചൂടില്‍
ഒരു പ്രവാചകനെയോ
പ്രകീര്‍ത്തനമോ തേടിയല്ല
ഭൂമിയൊടൊപ്പം നടന്നത്,
ഒരു മനുഷ്യനെ തേടി
നടന്ന കടലോരങ്ങളില്‍
മുഖമൂടികള്‍ വന്നു നിറഞ്ഞു,
അവിടെ മനുഷ്യര്‍ക്കു
മുഖമീല്ലായിരുന്നു
ഒടുവില്‍ അവര്‍ പാടി
ഇതു മുഖം മൂടികളുടെ രാജ്യം
ഒരു മുഖപടവുമായ് വരിക
കാര്‍മേഘമുഖപട്വുമായ് വരിക
മനസ്സിനു മൂടുപടമിട്ട്
ആത്മാവ് തീറെഴുതി
ഈ ലോകത്തേക്കു വരിക
ഇതു പ്രവാചകരുടെ,
അലംഘനീയപ്രവചനങ്ങളുടെ
സാമ്രാജ്യം
രാജവീഥികളില്‍ സ്വാഗതമരുളാന്‍
പുതിയ മുഖം മൂടികളുണ്ടാകും
എവിടെ എന്റെ മുഖപടം?
No comments:
Post a Comment