നിഴല്‍
പിന്നാലെ വരുന്നു ചുറ്റുമതിലും
കടന്നു വേലിയേറി ഒരു നിഴല്‍....
അരയാലിന്‍ വേരില്‍ ചുറ്റി
അരളിപ്പൂ വിരിയും അതിരുകളില്‍
നിശ്ശബ്ദം ആ നിഴല്‍ അമ്പലമുറ്റം
വരെ വന്നു പിന്നിലൊളിച്ചു കളിക്കുന്നു
നിഴല്‍പാടിന്‍ടെ രഹസ്യപാദമുദ്രകള്‍ തേടി
പോയ ഒരു കാറ്റ് മണലാരണ്യവും,
കടലോരവും കടന്നു
ഒടുവില്‍ തളര്‍ന്നുറങ്ങി
നിലവൊഴുകിയ രാത്രിയില്‍
കടലിലെ തിരകളില്‍
മറഞ്ഞിരുന്നു ആ നിഴല്‍,
പൌര്‍ണമി തിങ്കളോടു
യുദ്ധം ചെയതു ആ നിഴല്‍
പ്രകാശവലയങ്ങളുടച്ച്
വീണ്‍ടും പുലര്‍കാലത്തില്‍
ആ നിഴല്‍ പിന്നാലെ വരുന്നു
ഒരു നിശ്ശബ്ദ സുപ്രാഭതഗീതം പോലെ.....
No comments:
Post a Comment