ആകാശവാതില്‍
ആകാശജാലകം തുറന്നു വന്ന
ആദ്യ നക്ഷത്രമിഴിയില്‍,
തീപന്തമായെരിഞ്ഞു
ഒരു മേഘഗര്‍ജനം.
ആകാശവീഥികള്‍
ശൂന്യമായിരുന്നു
ഇരുള്‍ മൂടിയ സന്ധ്യയും
ഉണര്‍ന്നു വന്ന രാത്രിയും
തപസ്സിലൊതുങ്ങിയ
മൌനവും
അടിവേരറ്റ വൃക്ഷശാഖയില്‍
വ്യസനമാചരിച്ചു.
കായല്‍കാറ്റില്‍
തണുപ്പുണര്‍ന്നപ്പോള്‍
രാപ്പാടികള്‍ പാടാന്‍ ഒരു
പാട്ട് തേടി.
ആകാശമാര്‍ഗത്തില്‍ അഗ്നിപടര്‍ത്തി
മേഘങ്ങള്‍ രുദ്ര നൃത്തമാടി
ആകാശവാതില്‍ താഴിട്ടു പൂട്ടി
നക്ഷത്രങ്ങങ്ങളുറങ്ങി....
No comments:
Post a Comment