ഭൈരവി
കൈലാസ സാനുവില്‍
ഹിമ ബിന്ദുവില്‍ നിന്നും
ഭൈരവിയുണര്‍ന്നു വരും...
ആനന്ദ ഭൈരവിയുമുണരും
ആദിമധ്യാന്തങ്ങളാകും
ആരോഹണങ്ങളില്‍,
അവരോഹണങ്ങളില്‍
തുടിയിടും ശിവജടയില്‍
നിന്നും അമ്രുതമയിയായ്
ഗംഗയൊഴുകും
രുദ്രാക്ഷ്മെണ്ണുന്ന
വിണ്‍താരകങ്ങളില്‍
മന്ത്രമായ് വന്നുദിക്കും
ശിരസ്സിലെ ചന്ദ്രബിംബം
ഒരു സത്യമായി
വന്നാകാശ സീമയില്‍
നടനം തുടങ്ങും
ചിദംബരരഹസ്യം,
അതിലുടെയൊഴുകും
ആനന്ദ ഭൈരവിയും
അമ്രുതകലശത്തില്‍
വര്‍ഷിണിയും,
അതിലഗ്നിയലിയും
ശിലകളുമലിയും
കൈലാസശിരസ്സില്‍
ഹിമബിന്ദുവില്‍ നിന്നും
ചിദാനാന്ദ സത്യമുണരും
ഭൈരവിയായ്..
ആനന്ദഭൈരവിയായ്..
No comments:
Post a Comment