Saturday, May 22, 2010

ഒരു വഴിയുടെ ദിശ മാറിയ
രൂപരേഖയിലുടഞ്ഞ്
മഞ്ഞുമൂടിയശൈത്യകാലത്തിലൂടെ
തുടികൊട്ടിപ്പോയ തീവ്രവാദികളുടെ
ഗുഹാമൗനങ്ങളിലെ നിഗൂഡതയിൽ വീണ
നിരാലംബരുടെ നിസ്സഹായതയായി
എത്രയോ ദിനരാത്രങ്ങൾ.
ആകാശപ്പക്ഷികളിൽ നിന്നു
തീക്കടൽ കടന്ന് പറന്നകന്ന
ആത്മനൊമ്പരങ്ങളിൽ
കാലം കൈയേറിയ എത്രയോ
വിധിരേഖകൾ.
അവിടെയുമിവിടെയും വീണ
അക്ഷരക്കൂട്ടങ്ങളിൽ നിന്നും
പ്രഭാതത്തിൽ എന്റെ ചെറിയ ശംഖിൽ
പ്രശാന്തിയുടെ ഓടക്കുഴലിൽ
സമുദ്രമേ നീയുണരുക...

2 comments:

  1. അവിടെയുമിവിടെയും വീണ
    അക്ഷരക്കൂട്ടങ്ങളിൽ നിന്നും
    പ്രഭാതത്തിൽ; എന്റെ ചെറിയ ശംഖിൽ,
    പ്രശാന്തിയുടെ ഓടക്കുഴലിൽ
    സമുദ്രമേ നീയുണരുക...


    വരികള്‍ നല്ലത്
    :-)
    ഉപാസന

    ReplyDelete