യാത്ര
ഒരു നൗകയില്‍
പാരിജാതപൂക്കളുമായ്
പോകുമ്പോള്‍
പിന്നില്‍ തിരകള്‍
ഉയര്‍ന്നു വന്നു
അലകള്‍ക്കിടയില്‍
ഉലയുന്ന നൗകയിലെ
പാരിജാതങ്ങള്‍..
അതു കണ്ടു പടിഞ്ഞാറെ
ചക്രവാളം
ആര്‍ത്തു തുള്ളി
കറുത്ത മുഖം മൂടിയിട്ട
ഒരാള്‍ നിലാവെളിച്ചവും
കടന്നു പോയി
കടല്‍കാറ്റില്‍
മുഖം മൂടിയഴിഞ്ഞപ്പൊള്‍
അയാള്‍ക്കു സൂര്യന്‍ടെ
മുഖാവരണമായിരുന്നു
നക്ഷ്ത്രങ്ങള്‍ പാതി
മിഴി തുറന്നു മെല്ലെ
പറഞ്ഞു
യാത്ര തുടരുക
കടലിലെ സ്വപ്നങ്ങളും
പാരിജാതങ്ങളുമായ്
യാത്ര തുടരുക
വെളിച്ചം ഞങ്ങളുടെ
ചിമിഴില്‍ നിറയെയുണട്
യാത്ര തുടരുക
No comments:
Post a Comment