നക്ഷത്രങ്ങളുടെ കവിത
എഴുതിതീർക്കാനാവതൊഴുകും
കടലേ!
നീയൊഴുകൂയെന്നിൽ
മൊഴിയരികിൽ;
നിലാവിന്റെയിതളിലിരുൾ
വിണുകറുക്കുമമാവാസിയിവിടെ
പതിച്ചെത്ര
ഋണമുദ്രകൾ
പിന്നെയതിന്റെയരികിൽ
ഞാനക്ഷരങ്ങളെചേർത്തു
വിളക്കിയൊരുശരത്ക്കാലത്തിൻ
സംഗീതമായുണർത്തിയതിലെന്റെ
ഹൃദയസ്പന്ദങ്ങളെ
നിറഞ്ഞുതുളുമ്പുന്ന
കടലേ
സ്വരങ്ങളിലിരുൾ
വീഴ്ത്തിയോരെല്ലാമകന്നു
നക്ഷത്രങ്ങളെഴുതും
വഴിയിലെയാകാശമതിൽ
ഞാനുമെഴുതാം
സർഗങ്ങളെ
ഇവിടെ
മൺദീപങ്ങളതിലെ
പ്രകാശത്തിലിനിയും
നിറയ്ക്കാമീമുനമ്പിൻ
മന്ത്രങ്ങളെ
No comments:
Post a Comment