കളിവീട്.
Rema Pisharody
January 21, 2022
ഇലവ് പൂവിട്ടൊരിടവഴിയും കടന്നൊരു-
നിഴൽ മൂടി നിൽക്കുന്നൊരോർമ്മയിൽ
പഴയതെല്ലാം തുടച്ചു മായ്ക്കും കോലു-
മഷിപുരണ്ടൊരു സ്ളേറ്റും പിടിച്ചു-
കൊണ്ടിവിടെ ഞാൻ വന്നിരിക്കുന്നു
കണ്ണിലെ നഗരവിഭ്രമം മാഞ്ഞുപോയീടുന്നു
ഇലകളെല്ലാം കൊഴിഞ്ഞുപോയീടുന്നു
ഇതളതെല്ലാം വിടർന്നുവന്നീടുന്നു
മഴു പതിച്ച മൺകൂട്ടിലെ നോവുമായ്
പുതിയ പട്ടാഭിഷേകം തുടങ്ങുന്നു.
ശിരസ്സിലായ് മുള്ളുനാരാൽ മെടഞ്ഞൊരു
മകുടമുണ്ടതിൻ തേരോട്ടമുണ്ടതിൽ
ഇലവ് പൂവിട്ട വഴികളിൽ, തുമ്പികൾ
അവിടെ നമ്മളുണ്ടായീരുന്നു
മാവിൻ്റെ ചുവടിലുണ്ടായിരുന്നൊരു
കളിവീട്...
No comments:
Post a Comment