നേര്‍രേഖകള്‍
വിശ്വഗോപുരത്തിന്റെ
നിറുകയിലേറി നിന്ന്
ഞാന്‍ പറയും ഒരു നാള്‍
നീയൊരു വലിയ
ശരിയാണെന്നു ഞാന്‍ കരുതി
അതെന്റെ മൗഢ്യം
നീയൊരു ശരി പോയിട്ട്
ഒരു നേര്‍രേഖ പോലുമല്ലെന്ന്
ഇന്നെനിക്കറിയാം
നേര്‍രേഖകള്‍
മുഖപടമണിയില്ല
നേര്‍രേഖകള്‍
ഒളിയമ്പുകളെയ്യില്ല
No comments:
Post a Comment