നക്ഷത്രങ്ങള്‍
രാത്രിയിരുളുന്ന വഴിയില്‍
വിളക്കുമായ് വന്നവര്‍
മിഴിയില്‍ നിലാപ്പൂക്കളേകിയോര്‍,
വിട്ടുപിരിയാതെയെപ്പൊഴും
കൂടെയിരുന്നവര്‍
കനിവിന്റെ തിരി വച്ചു
ഹ്രുദയമുണര്‍ത്തിയോര്‍
അമ്മയരീകില്‍ ചിരിക്കും പോല്‍
ആകാശ ശ്രുംഗത്തില്‍
ആയിരത്തിരി വച്ചുഴിഞ്ഞവര്‍
രാത്രിയിരുളുന്ന വഴിയില്‍
വിളക്കുമായ് വന്നവര്‍
മനസ്സിലെളിമ സൂക്ഷിച്ചവര്‍
നക്ഷത്രദീപങ്ങള്‍...
No comments:
Post a Comment