ഇല പൊഴിയും കാലം
ശിശിരത്തിലെ ഇലപൊഴിയും
മരചില്ലയില്‍ വാക്കുകളാല്‍
ഒരു കിളിക്കൂടു ഞാനൊരുക്കും
ശൈത്യമുറയും മഞ്ഞുമലകളില്‍
മുറിവേറ്റ് വീണ ഒരു വര്‍ഷത്തിന്‍
അപസ്വരങ്ങള്‍ ഞാന്‍ എഴുതി മായ്ക്കും
പെയ്തൊഴിഞ്ഞു പോയ
മഴതുള്ളിയില്‍ ഇതളറ്റ
പൂക്കള്‍ ഞാനൊഴുക്കും
കടലാസ് തോണികള്‍
കാറ്റുലക്കുമ്പോള്‍
ഇലപൊഴിയും ശൈത്യഭംഗിയില്‍
ഉണര്‍ത്തെഴുനേല്പിന്‍
ആദ്യക്ഷരങ്ങളുമായ്
ഞാനുണുര്‍ന്നു വരും
No comments:
Post a Comment