ഇരുണ്ട ഭൂഖണ്ഡം
ഇരുണ്ട ഭൂഖണ്ഡത്തില്‍
അസ്തമയമെഴുതി
സൂക്ഷിപ്പവര്‍
കത്തിയാളിയൊടുങ്ങാന്‍
മാത്രമറിയുന്നവര്‍
ചക്രവാളം മറയ്ക്കുവോര്‍
കടലുറങ്ങാന്‍
തപസ്യ ചെയ്യുന്നവര്‍
മുഖപടത്തില്‍ മനസ്സിലുറയും
കറുപ്പൊളിക്കുന്നവര്‍
ഇരുണ്ട ഭൂഖണ്ഡത്തില്‍
അസ്തമയമെഴുതി
വയ്ക്കുന്നവര്‍
No comments:
Post a Comment