പ്രണവം
സരോരുഹങ്ങള്‍ വിടരും
പ്രഭാതത്തില്‍
അരികിലെത്തും കാറ്റിന്‍ ചിറകില്‍
മുകില്‍നിരയൊടുങ്ങും
ചക്രവാളത്തിന്നരികില്‍
സംഗീതത്തിന്‍ സംഗമ സഭാങ്കണേ
സപ്തസ്വരങ്ങളൊഴുകും
സാഗരത്തിന്‍ ഹ്രുത്തില്‍
ഉണരും വീണാമന്ത്രതന്ത്രികള്‍ക്കുള്ളില്‍
ഉറങ്ങിക്കിടക്കുന്ന
നാദമായനാദിലുരുക്കഴിച്ച
വേദമന്ത്രത്തിന്‍ ധ്വനി പോലെ
ഉണരും പ്രപഞ്ചമേ
പാഞ്ചജ്ന്യത്തില്‍ നിന്നും
പ്രണവമന്ത്രാക്ഷരമെനിക്കു
തന്നീടുക..
No comments:
Post a Comment