Friday, January 29, 2010

അക്ഷരങ്ങള്‍

ഭൂമിയരികിലിരുന്നു
വാല്‍‌‍‍സല്യമൊഴുകും മിഴിയാല്‍‌‍‍
എഴുതിപഠിപ്പിച്ചോരക്ഷരങ്ങള്‍
നിലാവൊഴുകും കടല്‍‌‍‍ത്തീരത്തിരുന്നു
ഞാന്‍ വീണ്ടുമെഴുതും
അക്ഷരത്തെറ്റുകളെങ്കിലും
ആദ്യാക്ഷരങ്ങളാണെങ്കിലും
സര്‍വംസഹയാം
വസുന്ധര സഹിയ്ക്കും
അഗ്നിനക്ഷത്രങ്ങള്‍‍ പൂക്കുന്ന വാനില്‍
സപ്തര്‍ഷികള്‍ ധ്യാനനിരതരാകും
പൂര്‍വദിക്കിന്റെ പുണ്യമുണരും
മുഹൂര്‍ത്തത്തില്‍
ഞാനുമുണര്‍ന്നെഴുതും
അഗ്നിസ്ഫുടം ചെയ്തൊരക്ഷരങ്ങള്‍
അമ്മയെഴുതി നീട്ടി
തന്നൊരക്ഷരങ്ങള്‍

1 comment:

  1. kollaaaammmmmmm ....veendum ezhuthanam............super. any way mail me renjithcws2007@gmail.com

    ReplyDelete