എവിടെയൊളിപ്പിക്കുമഗ്നിയെ
എവിടെയൊളിപ്പിക്കുമഗ്നിയെ?
ബ്രഹ്മ കമലദലത്തിലോ
ക്രുതയുഗത്തിന്‍ മൗനത്തിലോ
ത്രേതായുഗത്തിന്‍
ത്യാഗത്തിലോ
പുല്ലാങ്കഴലിലുണരുന്ന
ദ്വാപരയുഗത്തിലോ
എവിടെയൊളിപ്പിയ്ക്കുമഗ്നിയെ
ഭഗീരഥിയൊഴുകിയിറങ്ങിയ
ബ്രഹ്മാണ്ഡവിടവിലോ
വിഷ്ണുവളന്നെടുത്തു പോയ
മൂവടികള്‍ക്കുള്ളിലോ
എവിടെയൊളിപ്പിയ്ക്കുമഗ്നിയെ
ക്രുഷ്ണകരത്തിലൊതുങ്ങുന്ന
കാലചക്രത്തിന്നഗ്നി
ശിവനുറക്കും മിഴിയിലെ
കോപതാപമാമഗ്നി
എവിടെയൊളിപ്പിയ്ക്കുമഗ്നിയെ
ഭൂമിയുറക്കാന്‍
മടിയ്ക്കുന്നൊരഗ്നിയെ
എവിടെ?
എവിടെയൊളിപ്പിയ്ക്കുമഗ്നിയെ?
No comments:
Post a Comment