സ്വസ്ഥം
ജനുവരിയിലെ ദീപങ്ങളെ
ഉത്തരശാപവചനഘോഷങ്ങള്‍
മായ്ക്കാതിരിക്കട്ടെ
മേഘപൂരിതമായ ആകാശം
ചന്ദ്രനിലാവിലലിഞ്ഞു
നക്ഷത്രങ്ങളുമായുണരട്ടെ
സൂര്യന്റെ മുഖം മൂടികളെ
കാറ്റു മായ്ക്കട്ടെ
സാഗരത്തിന്റെ സംഗീതം
തിര വന്നുലയ്ക്കാതിരിക്കട്ടെ
തീരമണലില്‍ കടലിനു
കാവലിരിക്കുന്ന നിഴലുകളെ
അകന്നു പോകുക
No comments:
Post a Comment