Monday, January 25, 2010

മരണം മഹാജാലമതിവിസ്മയം
ശിരോലിഖിതത്തിനവസാന വചനം
ഏതോ വിസ്മയ തലത്തില്‍‍ നിന്നും
ഗൂഢ ഗൂഢമാകും
ഗതിയിലേക്കാരുമറിയാതെ
ആരോരുമില്ലാതെ
തനിയെ, തനിയെ
പറക്കുമാത്മാവിന്റെ
ഒരു മഹായാനം മരണം
ഒഴുകും കണ്ണുനീര്‍‍
മഴയിലൊതുങ്ങാത്ത
ഒരു ദു:ഖ സാഗരം
ജീവഗതിയില്‍‍ മുറിവായി
വീഴുന്ന തീക്കനല്‍
എഴുതിയൊതുക്കുവാനാവാതെ
നിശബ്ദവ്യഥയിലൊതുക്കും
വ്യസനഗീതങ്ങളെ
മരവിച്ച മുഖവുമായ്
കൈയേറി മറയുന്ന
മനസ്സലിവില്ലാത്ത
വഴി മാറിയൊഴുകാത്ത
വിധി വൈപരീത്യം





No comments:

Post a Comment