ബലികുടീരം
യമുനയുടെ തീരത്ത്
ഒരു ദുരന്തസ്മാരകം
അതില്‍ ഒരു
മുഗള്‍ ചക്രവര്‍ത്തിയുടെ
സ്വാര്‍ഥ മോഹത്തിന്റെ
വെണ്‍കല്‍ ശില്പം
അതിലൂടെ ഇതളറ്റ് വീണ
ഒരു ശില്പിയുടെ
സ്വപ്നങ്ങള്‍
രക്തമറ്റ് വീണ
കൈകളില്‍ നിന്നുണര്‍ന്ന
സ്വപ്നങ്ങള്‍,
ഒരു കവി
ബലാത്സംഗം ചെയ്തൊടുക്കിയ
കുറെ സ്വപ്നങ്ങള്‍
ആ സ്വപ്നങ്ങള്‍ ഭൂമിയില്‍
അഗ്നിപുഷ്പങ്ങളായി ഒഴുകി
ആ തിയില്‍ യമുന മരിച്ചു
ഒരു ദുരന്ത സ്മാരകശിലയില്‍
വീണ ശില്പിയുടെ
ബലികുടീരത്തിന്നരികില്‍
No comments:
Post a Comment